മക്കളേ ആപ്പിളിന്റെ പൊളി ഓഫര്‍ എത്തി, ഐഫോണ്‍ 13ന് വിലകുറഞ്ഞു; ഈ വിലയ്ക്ക് വാങ്ങാം
മുംബൈ: ആപ്പിള്‍ ഇപ്പോള്‍ മുഴുവനായും ഡിസ്‌കൗണ്ട് നല്‍കുന്ന തിരക്കിലാണ്. ഐഫോണ്‍ പതിനാറിന്റെ ലോഞ്ചിന് മുമ്പ് ഐഫോണ്‍ പതിനഞ്ച് അടക്കമുള്ള എല്ലാ മോഡലുകള്‍ക്കും ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ആപ്പിള്‍ ഫോണുകളില്‍ ഐഫോണ്‍ 13 എല്ലാവരുടേയും പ്രിയപ്പെട്ട ഫോണാണ്.
അതിലുപരി ആപ്പിളിന്റെ ബെസ്റ്റ് സെല്ലര്‍ ഫോണ്‍ കൂടിയാണ് ഈ ഫ്‌ളാഗ്ഷിപ്പ്. ഇവ വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കും. ആപ്പിളിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അല്ല ഇപ്പോള്‍ ഓഫര്‍ ഉള്ളത്. പകരം ആമസോണില്‍ കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ പതിമൂന്ന് വാങ്ങാന്‍ സാധിക്കും. അതൊന്ന് പരിശോധിച്ച് നോക്കൂ.

ആമസോണിന്റെ പ്രൈം ഡേ സെയിലിലാണ് ഈ ഓഫറുള്ളത്. ജൂലായ് ഇരുപതിനാണ് ഈ ഓഫര്‍ ആരംഭിക്കുന്നത്. ജൂലായ് 21ന് തന്നെ ഇവ അവസാനിക്കും. ആമസോണ്‍ പ്രൈം ഡേ സെയിലിന്റെ സമയത്ത് പതിനായിരം രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാവും. എന്നാല്‍ ഡിസ്‌കൗണ്ട് അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. നിലവില്‍ പ്രൈം ഡേ സെയിലില്‍ 47999 രൂയാണ് വില.
ബാങ്ക് ഓഫറുകള്‍, ആമസോണ്‍ കൂപ്പണുകള്‍, ഡിസ്‌കൗണ്ട് ഇതെല്ലാം ചേര്‍ന്നതാണ് ഡിസ്‌കൗണ്ട്. 47999 രൂപയ്ക്ക് ആമസോണില്‍ ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കുന്ന വലിയ വിലക്കുറവിലാണ്. ഇതിന് പുറമേ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. അതുകൊണ്ട് ഈ ഫോണ്‍ വാങ്ങുന്നത് കൊണ്ട് നേട്ടമേ ഉണ്ടാവൂ.എക്‌സ്‌ചേഞ്ച് ഓഫറില്‍ 38600 രൂപ വരെ വീണ്ടും കുറയും.
ഐഫോണ്‍ പതിമൂന്ന് വാങ്ങുമ്പോള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനായി ഐഫോണ്‍ തന്നെ ഉപയോഗിക്കുക. ഐഫോണ്‍ 12 അടക്കമുള്ളവ അതിനായി ഉപയോഗപ്പെടുത്താം. ഏറ്റവും മികച്ച കണ്ടീഷനില്‍ ഉള്ളതായിരിക്കണം ഫോണ്‍. അങ്ങനെയെങ്കില്‍ കൂടുതല്‍ വില ലഭിക്കും. ഫോണിന് കേടുപാടുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വില കുറയും.
അതേസമയം ഇതേ ഫോണിന് ആപ്പിളിന്റെ വെബ്‌സൈറ്റില്‍ 59900 രൂപയാണ് വില. വിജയ് സെയില്‍സില്‍ 51990, ഫ്‌ളിപ്പ്കാര്‍ട്ടില്‍ 51999, ക്രോമയില്‍ 52090 രൂപയുമാണ് വില. ഇതെല്ലാം 128 ജിബി വേരിയന്റിന്റെ വില. ഫ്‌ളിപ്പ്കാര്‍ട്ടില്‍ അടുത്തിടെ എല്ലാ ഫോണുകള്‍ക്കും വലിയ ഓഫറുകളുണ്ടായിരുന്നു.
ഐഫോണ്‍ പതിമൂന്നിന് മികച്ച ഫീച്ചര്‍ തന്നെയുണ്ട്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്്‌പ്ലേയാണ് ഈ ഫോണിനുള്ളത്. അതുപോലെ കരുത്തേറിയ എ15 ബയോണിക് ചിപ്‌സെറ്റും ഈ ഫോണിനുണ്ട്. നിലവിലെ ആപ്പിള്‍ ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രൊസസര്‍ കുറച്ച് പഴയതാണ്. എന്നാല്‍ വളരെ എളുപ്പത്തില്‍ ഇവ ഉപയോഗിക്കാനാവും.
അതുപോലെ കരുത്തേറിയതായിരിക്കും പെര്‍ഫോമന്‍സ്. 3240 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇവയ്ക്കുള്ളത്. 12 മെഗാപിക്‌സല്‍ ഡുവല്‍ റിയര്‍ ക്യാമറയും ഈ ഫോണിനുണ്ട്. 12 എംപി സെല്‍ഫി ക്യാമറയും അതോടൊപ്പമുണ്ട്. പെര്‍ഫോമന്‍സില്‍ ഇപ്പോഴും ഇവ കിടിലനാണെന്ന് ഫീച്ചറില്‍ വ്യക്തമാണ്.












Click it and Unblock the Notifications