Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങിനെ പറപ്പിച്ചു, 13 കൊല്ലത്തിന് ശേഷം ആ കിരീടം പിടിച്ചെടുത്ത് ആപ്പിള്‍; ലോകത്ത് ഒന്നാമന്‍

സാംസങ്ങും ആപ്പിളും ദീര്‍ഘകാലമായി ടെക് ലോകത്തെ ശത്രുക്കളാണ്. വില്‍പ്പനയുടെ കാര്യത്തില്‍ ആപ്പിളിനെ പലപ്പോഴും സ്വന്തം മാര്‍ക്കറ്റില്‍ പോലും വീഴ്ത്താന്‍ സാംസങ്ങിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനൊരു മാറ്റമുണ്ടായിരിക്കുകയാണ്. സാംസങ്ങിനെ പിന്തള്ളി വില്‍പ്പനയില്‍ ഒന്നാമനായിരിക്കുകയാണ് ആപ്പിള്‍.

2023ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോയിരിക്കുന്നത് ആപ്പിള്‍ ഫോണുകളാണ്. 2010ന് ശേഷം സാംസങ്ങ് ഈ നേട്ടം കൈവിടുന്നത് ആദ്യമായിട്ടാണ്. അതായത് പതിമൂന്ന് വര്‍ഷങ്ങള്‍ എടുത്തിട്ടാണ് ആപ്പിള്‍ സാംസങ്ങിനെ മറിച്ചിട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

samsung-phones

അതേസമയം ലോകത്താകെ ആപ്പിള്‍ ഫോണുകളുടെ വില്‍പ്പന അത്ര മികച്ച രീതിയില്‍ അല്ല നടക്കുന്നത്. പക്ഷേ ഐഫോണ്‍ പതിനഞ്ചിന്റെലോഞ്ചിംഗ് അവരുടെ ഈ കുതിപ്പിന് സഹായിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അടക്കം റെക്കോര്‍ഡ് വില്‍പ്പനയാണ് ഐഫോണ്‍ പതിനഞ്ചിനുണ്ടായത്.

എന്നാല്‍ ചൈനയില്‍ അടക്കം ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിന്റെ വില്‍പ്പന വന്‍ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. പിടിച്ച് നില്‍ക്കാന്‍ വലിയ ഡിസ്‌കൗണ്ടും ആപ്പിള്‍ ചൈനയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ശുഭവാര്‍ത്ത അവരെ തേടിയെത്തിയത്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ആപ്പിള്‍ 234.6 മില്യണ്‍ ഐഫോണ്‍ ഷിപ്പ്‌മെന്റ്‌സ് നടത്തിയെന്നാണ് പറയുന്നത്.

ആഗോള വിപണിയില്‍ 20.1 ശതമാനവും ആപ്പിളിന്റെ കൈവശമാണ്. 3.7 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്. ആപ്പിള്‍ എല്ലാ അര്‍ഥത്തിലും നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ സാംസങ്ങിന്റെ കാര്യം അങ്ങനെയല്ല. ഷിപ്പ്‌മെന്റുകളില്‍ 13.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 226. മില്യണ്‍ യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഷിപ്പമെന്റില്‍ ഉള്ളത്.

വിപണിയില്‍ 19.4 ശതമാനമാണ് സാംസങ്ങിന്റെ കൈവശമുള്ളത്. അതേസമയം ചൈനയുടെ ഷവോമിയാണ് മൂന്നാം സ്ഥാനത്താണ്. 145.9 മില്യണ്‍ ഷിപ്പ്‌മെന്റുകളാണ് അവര്‍ക്കുള്ളത്. വിപണിയില്‍ മൊത്തം സ്മാര്‍ട്ട്‌ഫോണുകളില്‍ 12.5 ശമാനം ഷവോമിയുടേതാണ്. ചൈനയുടെ ഓപ്പോയാണ് തൊട്ടുപിന്നിലുള്ളത്.

ചൈനയില്‍ വാവെയിയോട് മത്സരിച്ച് പിന്നിലായതും, ചൈനീസ് സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതുമെല്ലാം ആപ്പിളിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് അവരുടെ നേട്ടം. കിടിലന്‍ ട്രേഡ് ഇന്‍ ഓഫറുകളും, പലിശ രഹിത വായ്പാ പ്ലാനുകളും നല്‍കുന്നതാണ് ആപ്പിളിനെ ജനപ്രിയ ബ്രാന്‍ഡായി മാറ്റിയിരിക്കുന്നത്.

ആദ്യ മൂന്നിലുള്ള ബ്രാന്‍ഡുകളില്‍ വളര്‍ച്ചയുണ്ടാക്കിയിട്ടുള്ള ഏക കമ്പനിയും ആപ്പിള്‍ തന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്മാര്‍ട്ട്‌ഫോണ്‍ വിപണി അത്ര നല്ല രീതിയില്‍ അല്ല മുന്നോട്ട് പോകുന്നത് എന്നതും ഇവിടെ പ്രസക്തമാണ്. 3.2 ശതമാനത്തിന്റെ ഇടിവാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് 2023ല്‍ ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+