ആപ്പിളിന്റെ മെഗാ ഡിസ്‌കൗണ്ട് എത്തിപ്പോയി മക്കളേ; ഐഫോണ്‍ 15 എസ്24നേക്കാള്‍ വിലക്കുറവ്; വാങ്ങാം ഇങ്ങനെ
ആപ്പിള്‍ ഇപ്പോള്‍ വന്‍ ഓഫറുകളുമായി മറ്റ് സ്മാര്‍ട്ട്‌ഫോണുകളെ ബഹുദൂരം പിന്നിലാക്കി കൊണ്ടിരിക്കുകയാണ്. സാംസങ്ങും ഗൂഗിളും ഇഞ്ചോടിഞ്ച് മത്സരം ആപ്പിളിന്റെ ഐഫോണുകളുമായി നടത്തുന്നുണ്ട്. എന്നാല്‍ ആപ്പിള്‍ വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവരുടെ ഫോണിനേക്കാള്‍ മികച്ച ഡിസ്‌കൗണ്ടുകളാണ് ആപ്പിള്‍ നല്‍കുന്നത്.
കഴിഞ്ഞ ഒരു മാസത്തോളമായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ആപ്പിളിന്റെ വിവിധ ഡിവൈസുകള്‍ക്ക് വന്‍ വിലക്കുറവാണ് നല്‍കി വരുന്നത്. ഐഫോണ്‍ പതിമൂന്ന് മുതല്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് വരെ ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു. തീര്‍ച്ചയായും നിരവധി ആപ്പിള്‍ ആരാധകര്‍ ഈ ഓഫര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.

ഇത്ര ഓഫര്‍ ലഭിച്ചിട്ടും വാങ്ങാതെ പോയവരും ഇക്കൂട്ടത്തിലുണ്ടാവും. അവര്‍ക്ക് പുതിയ ഓഫര്‍ ഉപയോഗിച്ച് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് അടക്കം വാങ്ങാവുന്നതാണ്. കാരണം സാംസങ്ങിന്റെ പ്രീമിയം ഫോണാണ് എസ്24നേക്കാള്‍ വിലക്കുറവില്‍ ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും. ഇത്രയും വിലക്കുറവില്‍ മുമ്പൊരിക്കലും നിങ്ങള്‍ക്ക് ഐഫോണുകള്‍ വാങ്ങാന്‍ സാധിച്ചിട്ടുണ്ടാവില്ല.
അതേസമയം ഇതൊന്നും ആപ്പിളിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അല്ല വിലകുറഞ്ഞിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ ഉള്ളത്. ഐഫോണ്‍ പതിനാറിന്റെ ലോഞ്ചിന് മുമ്പ് തീര്‍ച്ചയായും ഐഫോണ്‍ മോഡലുകള്‍ക്കെല്ലാം ഓഫീഷ്യല്‍ സൈറ്റില്‍ വിലക്കുറയും. അതിനായും കാത്തിരിക്കാവുന്നതാണ്.
ജൂലായ് ഏഴ് വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ സെയില്‍ നടക്കുന്നത്. ഐഫോണുകള്‍, മാക്ബുക്കുകള്‍, അടക്കമുള്ളവയ്ക്ക് വിലക്കുറവുണ്ട്. ഐഫോണ്‍ പതിനഞ്ച്, 14, 14 എന്നിവയ്ക്കാണ് ഇപ്പോള്‍ വിലക്കുറവുള്ളത്. ഐഫോണ്‍ പതിനഞ്ചിന് 18 ശതമാനമാണ് വിലക്കുറവ്. അതായത് ഈ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് വെറും 64999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.
നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ടിലും ആപ്പിള്‍ ഒഫീഷ്യല്‍ സെറ്റിലും ഐഫോണ്‍ 15ന് 79990 രൂപയായിരുന്നു വില. ഇത് സാധാരണ ഐഫോണ്‍ പ്രേമികള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന തുക. എന്നാല്‍ ഡിസ്‌കൗണ്ടിനെ തുടര്‍ന്ന് ഉറപ്പായും ഈ ഫോണ്‍ പോക്കറ്റുകളിലെത്തിക്കാം. എന്നാല്‍ വേറെയും ഡിസ്‌കൗണ്ടുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ നല്‍കുന്നുണ്ട്.
ഐഫോണ്‍ 15ന് ആയിരം രൂപ അധികമായി ഡിസ്‌കൗണ്ട് ലഭിക്കും. പക്ഷേ ഇടപാടുകള്‍ യുപിഐയില്‍ നടത്തണം. ഇതോടെ 63999 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം. ഐഫോണ്‍ പതിനാലിന് ഡിസ്‌കൗണ്ടില്ലാതെ 58999 രൂപയാണ് വില. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബച്ചാത് ഡേയ്‌സ് സെയിലില്‍ 55999 രൂപയ്ക്ക് വാങ്ങാനാവും. 29 ശതമാനമാണ് ഡിസ്‌കൗണ്ട്.
ഐഫോണ്‍ പന്ത്രണ്ടിന് 19 ശതമാനമാണ് ഡിസ്‌കൗണ്ട്. അതായത് 39999 രൂപയ്ക്ക് ഐഫോണ്‍ പന്ത്രണ്ട് വാങ്ങാനാവും. ഐഫോണ്‍ പതിമൂന്നിനാണെങ്കില്‍ 13 ശതമാനമാണ് ഡിസ്‌കൗണ്ട്. 51999 രൂപയ്ക്ക് വാങ്ങാനാവും. ഇവയെല്ലാം ഏതൊരു ഐഫോണ്‍ പ്രേമിക്കും താങ്ങാവുന്നതാണ് തുകയാണ്. തീര്‍ച്ചയായും ഡിസ്‌കൗണ്ടുകള്‍ ലഭ്യമാവാത്തവര്‍ക്ക് ഇത് ഉപയോഗിക്കാം.












Click it and Unblock the Notifications