ആപ്പിളിന്റെ ബജറ്റ് ഫോണിന് റെഡിയായിക്കോളൂ, ഐഫോണ്‍ എസ്ഇ രണ്ടാമന്‍ എത്തുന്നു; ഫീച്ചറുകളും മാറും
മുംബൈ: ആപ്പിള്‍ ഒരു ബജറ്റ് ഫോണ്‍ ഇറക്കിയാലോ? കേട്ടിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. അവരുടെ എക്കാലത്തെയും വലിയ ബജറ്റ് ഫോണിന് ഒരു സീക്വല്‍ വരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഐഫോണ്‍ എസ്ഇയ്ക്കാണ് ഇപ്പോള്‍ രണ്ടാമന്‍ എത്തുന്നത്.
ഐഫോണ്‍ എസ്ഇ 4 എന്നാണ് ആപ്പിള്‍ ഇതിന് പേരിട്ടിരിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ആപ്പിളിന്റെ അടുത്ത ബജറ്റ് ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 സീരീസ് സെപ്റ്റംബറില്‍ ആപ്പിള്‍ പുറത്തിറക്കാന്‍ ഇരിക്കുകയാണ്. ഇതിന് ശേഷമുള്ള ആപ്പിളിന്റെ ഏറ്റവും ലോഞ്ച് ഈ ബജറ്റ് ഫോണായിരിക്കും.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ മോഡല്‍ പുറത്തിറക്കുന്നത്. മധ്യവര്‍ഗത്തിനിടയില്‍ ഈ മോഡലുകള്‍ ആപ്പിളിനെ ജനപ്രിയമാക്കിയിരുന്നു. ഐഫോണ്‍ എസ്ഇയില്‍ പുറത്തിറക്കാന്‍ പോകുന്ന ഫോണ്‍ നാലാം തലമുറയില്‍പ്പെട്ടതാണ്. അടുത്ത വര്‍ഷം ആദ്യം തന്നെ ഈ മോഡല്‍ ആപ്പിള്‍ പുറത്തിറക്കിയേക്കും.
വലിയ മാറ്റങ്ങള്‍ ഐഫോണ്‍ പതിനാറില്‍ പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ നല്‍കുന്നത്. എന്നാല്‍ പഴയ മോഡലുകള്‍ മികച്ച അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഐഫോണ്‍ എസ്ഇയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇതിലുണ്ടാവും. ബജറ്റ് ഫോണുകളിലെ അടിമുടി മാറ്റമാണ് ആപ്പിള്‍ കൊണ്ടുവരിക.
അതേസമയം 2025ലെ ആദ്യം ഐഫോണ്‍ എസ്ഇ4 ഇറങ്ങുന്നു എന്നത് മാത്രമല്ല സംഭവിക്കാന്‍ പോകുന്നത്. വലിയ ഡിസൈന്‍ മാറ്റവും ഈ ഫോണിനുണ്ട്. കൂടുതലായും ഐഫോണ്‍ പതിനാലിന്റെ ലുക്കിലാണ് ഈ ഐഫോണ്‍ വിപണിയിലെത്തുകയെന്ന് ഗുര്‍മാന്‍ പറയുന്നു. കൂടുതല്‍ ക്രിസ്പായ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുണ്ടാവും.
ഫുള്‍ ഓണ്‍ ഡിസ്‌പ്ലേയായിരിക്കും ഇത്. ഫേസ് ഐഡി ഈ ഫോണിനുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ സ്‌ക്രീന്‍ സൈസ് 4.7 ഇഞ്ചില്‍ നിന്ന് 6.1 ഇഞ്ചായും മാറും. ബാക്‌പ്ലേറ്റിലെ നിര്‍മാണം സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റേത് പോലെയായിരിക്കും.
ആപ്പിള്‍ പതിനാറ് സീരീസിന്റെ മോഡലാണ് ഇതിനായി എടുക്കുക. 42000 രൂപയായിരിക്കും ഇതിന്റെ വില വരികയെന്നാണ് വിലയിരുത്തല്‍. ഇത് ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് വളരെ ചെറിയ തുകയാണ്. തീര്‍ച്ചയായും ഇത് ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ഗുര്‍മന്‍ പറഞ്ഞു.
ആപ്പിള്‍ ആരാധകര്‍ ഈ ഫോണില്‍ നിന്ന് ഐഫോണ്‍ പതിനാറിലേത് പോലുള്ള ഫീച്ചറുകളും പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ഫീച്ചറുകളിലാണ് പ്രതീക്ഷ. വലിയ മാറ്റം ഫീച്ചറുകളില്‍ വരുന്നതിനാല്‍ തീര്‍ച്ചയായും മികച്ച വില്‍പ്പന ഈ ഫോണിന്റെ കാര്യത്തില്‍ ഉണ്ടാവും.












Click it and Unblock the Notifications