വേഗം ആപ്പിള്‍ സ്റ്റോറിലേക്ക് വിട്ടോളീ, ഐഫോണ്‍ 16 ഇറങ്ങിയാല്‍ ഈ സീരീസുകള്‍ വിപണിയിലുണ്ടാവില്ല
മുംബൈ: ആപ്പിള്‍ അവരുടെ മെഗാ ഐഫോണ്‍ 16 ലോഞ്ചിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 9നാണ് ലോഞ്ച്. പലരും വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടാവും. എന്നാല്‍ ഐഫോണിന്റെ വിവിധ മോഡലുകള്‍ പുതിയ ഫോണ്‍ വരുന്നതോടെ അപ്രത്യക്ഷമാകും. ആപ്പിള്‍ അവരുടെ ജനപ്രിയ ഐഫോണ്‍ മോഡലുകളെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോവുകയാണ്.
വിപണിയില്‍ കുറച്ചുകാലമായി നില്‍ക്കുന്ന ഐഫോണുകളെയാണ് പിന്‍വലിക്കുക. പക്ഷേ വിചാരിക്കാത്ത ചില സീരീസുകളെയും ആപ്പിള്‍ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നീ ഫോണുകളും പിന്‍വലിക്കപ്പെടുമെന്ന സൂചന ശക്തമാണ്.

ഐഫോണ്‍ 16 റിലീസ് ചെയ്താല്‍ ഇവ രണ്ടും ആപ്പിള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഏക ഫോണാണിത്. ഐഫോണ്‍ 16 വരുന്നതോടെ ഇവ പിന്‍വലിച്ചാല്‍ പിന്നെ ഈ ഫീച്ചര്‍ പുതിയ ഫോണില്‍ മാത്രമായിരിക്കും ലഭ്യമാവുക. ഇത് ആപ്പിളിന്റെ തന്ത്രപരമായ നീക്കമായിരിക്കും.
എഐ ഫീച്ചര്‍ അടക്കം എക്‌സ്‌ക്ലൂസീവായി ഐഫോണ്‍ 16ന് നല്‍കുന്നതിനാണ് ശ്രമം. ഇത് വില്‍പ്പനയെയും സഹായിക്കും. ഐഫോണ്‍ 14 പ്ലസും വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകാനാണ് സാധ്യത. നേരത്തെ ഐഫോണ്‍ 13 മിനിയാണ് ഇതുപോലെ ആപ്പിള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതുപോലെ 14 പ്ലസും പിന്‍വലിക്കപ്പെടാം. പക്ഷേ ആപ്പിളിന്റെ ജനപ്രിയ മോഡലാണ് ഇതും. പെര്‍ഫോമന്‍സില്‍ അടക്കം നിരവധി ആരാധകര്‍ ഈ ഫോണിനുണ്ട്.
ഐഫോണ്‍ 14 പ്ലസ് പിന്‍വലിക്കുന്നതിന് വേറെയും കാരണങ്ങള്‍ ആപ്പിളിന് മുന്നിലുണ്ട്. കാരണം ആപ്പില്‍ പ്ലസ് മോഡലുകളില്‍ നിന്ന് മാറി കൊണ്ടിരിക്കുകയാണ്. പ്ലസ് മോഡലുകള്‍ സമീപ ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ഐഫോണ്‍ 17 സീരീസില്‍ എയര്‍ മോഡല്‍ പകരം ഇറക്കാന്‍ ആപ്പിള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. വലിയൊരു മാറ്റമാണ് ഇതിലൂടെ ആപ്പിള്‍ കൊണ്ടുവരുന്നത്. ഐഫോണ്‍ 13 അതുപോലെ പിന്‍വലിക്കപ്പെടാന്‍ സാധ്യതയുള്ള ഫോണാണ്.
2021ല്‍ ലോഞ്ച് ചെയ്ത ഐഫോണാണിത്. നിലവിലുള്ള ഐഫോണുകളില്‍ ഏറ്റവും പഴക്കമേറിയ മോഡലാണിത്. ഇത് മിക്കവാറും തുടരാനുള്ള സാധ്യതയില്ല. പഴയ മോഡലുകളെ പതിയെ ഒഴിവാക്കുന്ന രീതി ഓരോ ഐഫോണ്‍ ലോഞ്ചിന് മുമ്പും ആപ്പിള്‍ ചെയ്യാറുണ്ട്.
ഈ മാറ്റങ്ങള്‍ വന്നാല്‍ ഉറപ്പായും ആരാധകര്‍ നിരാശപ്പെടേണ്ടി വരും. പ്രത്യേകിച്ച് ഐഫോണ്‍ പതിനഞ്ചിലെ തന്നെ പ്രീമിയം മോഡലുകള്‍ തന്നെ പിന്‍വലിക്കപ്പെടുന്നത് നിലവില്‍ ഈ ഫോണ്‍ കൈവശം വെച്ചവരെയും നിരാശപ്പെടുത്തും.












Click it and Unblock the Notifications