ഐഫോണ്‍ 15ന് എന്തൊരു വിലക്കുറവ്, എയര്‍പോഡ്സും ചേര്‍ത്ത് വാങ്ങാന്‍ 36645 രൂപ മാത്രം; ഓഫര്‍ ഇങ്ങനെ
മുംബൈ: ഐഫോണുകള്‍ക്ക് വീണ്ടും വമ്പന്‍ ഡിസ്കൗണ്ട്. ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കിയതിന് ശേഷമാണ് നിലവിലുള്ള മോഡലുകള്‍ക്കെല്ലാം ഡിസ്കൗണ്ട് നല്‍കിയത്. ആപ്പിള്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും ആപ്പിള്‍ സ്റ്റോറിലുമെല്ലാം ഓഫറുകള്‍ നല്കി തുടങ്ങിയിരുന്നു. ഉത്സവ സീസണിന്റെ ഭാഗമായിട്ടുള്ളതാണ് ഈ ഡിസ്കൗണ്ടുകള്‍. എന്നാല്‍ ആമസോണും ഫ്ളിപ്പ്കാര്‍ട്ടും ഇപ്പോള്‍ വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്.
ആപ്പിള്‍ സ്റ്റോറുകളില്‍ നല്കുന്നതിനേക്കാള് കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഐഫോണിന്റെ ഫ്ളാഗ്ഷിപ്പ് മോഡലുകള്‍ വാങ്ങാന്‍ സാധിക്കും. ഐഫോണുകളില്‍ ഏറ്റവും ജനപ്രീതി നേടിയ 15 സീരീസിനാണ് ഇപ്പോള്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഫോണ്‍ 16 പുറത്തിറങ്ങിയെങ്കിലും ആപ്പിളിന്റെ ഏറ്റവും കിടിലന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോഴും ഐഫോണ്‍ പതിനഞ്ചുണ്ട്. നേരത്തെ ആപ്പിള്‍ പതിനായിരം രൂപയോളം ഈ ഫ്ളാഗ്ഷിപ്പിന്റെ വിലയും കുറച്ചിരുന്നു. എന്നാല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. അതിനൊപ്പം തന്നെ ആപ്പിളിന്റെ സെക്കന്‍ഡ് ജനറേഷന് എയര്പോഡ്സുകളും ലഭിക്കും.
ഐഫോണുകള്‍ക്കൊപ്പം ഹെഡ്ഫോണുകള് ലഭിക്കുന്നില്ലെന്ന് ദീര്‍ഘകാലമായിട്ടുള്ള പരാതിയാണ്. അത് പരിഹരിക്കാന്‍ ഈ ഓഫറിലൂടെ സാധിക്കും. ഐഫോണിന്റെ എയര്‍പോഡുകള്‍ വലിയ വിലേയറിയതാണ്. അത് അധികമായി വാങ്ങുന്നത് ചെലവ് വര്‍ധിപ്പിക്കുന്ന കാര്യമാണ്.
ഐഫോണ്‍ പതിനഞ്ചും, സെക്കന്‍ഡ് ജനറേഷന് എയര്‍പോഡ്സും ചേര്‍ത്ത് വാങ്ങാന്‍ ഇപ്പോള്‍ വെറും 36645 രൂപ മാത്രം ചെലവിട്ടാല്‍ മതി. ഐഫോണ്‍ 16ന്റെ നിരവധി ഫീച്ചറുകള്‍ ഐഫോണ്‍ പതിനഞ്ചില്‍ ലഭ്യമാവും. അതുകൊണ്ട് കൂടുതല്‍ ചെലവിടാതെ ഈ ഫ്ളാഗ്ഷിപ്പ് വാങ്ങുന്നതാണ് നല്ലത്.
ഐഫോണ്‍ 15ന്റെ 128 ജിബിയുടെ ബേസ് മോഡലാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുക. നിലവില്‍ ഡിസ്കൗണ്ടില്ലാതെ 69900 രൂപയ്ക്കാണ് ഈ ആപ്പിള്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കുക. എന്നാല്‍ ഫ്ളിപ്പ്കാര്‍ട്ട് 17 ശതമാനം ഡിസ്കൗണ്ടാണ് നല്‍കുന്നത്. 57999 രൂപയായി ഇതോടെ വില കുറഞ്ഞിട്ടുണ്ട്. ഇത് ഐഫോണ്‍ 15ന് സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.
അതേസമയം മികച്ച എക്സ്ചേഞ്ച് ഓഫറും ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 27900 രൂപ വരെയാണ് എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ കുറയുക. ഐഫോണ്‍ 14 എക്സ്ചേഞ്ച് ചെയ്യുകയാണെങ്കില്‍ മികച്ച തുക തന്നെ ലഭിക്കും. യാതൊരു പോറലും ഇല്ലാതെയാണ് ഈ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുന്നതെങ്കില്‍ വലിയ തുക ലഭിക്കും. 30099 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഇതിനൊപ്പമുള്ള ആപ്പിള്‍ എയര്‍പോഡ്സിന് 41 ശതമാനം ഡിസ്കൗണ്ടും ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.
12900 രൂപയാണ് എയര്‍പോഡ്സ് സെക്കന്‍ഡ് ജനറേഷന്റെ വില. ഡിസ്കൗണ്ട് വരുന്നതോടെ 7499 രൂപയായി വില കുറയും. 751 രൂപയുടെ കോമ്പോ ഓഫറും ഇതിനൊപ്പമുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഡിസ്കൗണ്ട് കൂടി വരുന്നതോടെ 500 രൂപ ഇനിയും കുറയും. ഇതോടെ 6748 രൂപയ്ക്ക് എയര്‍പോഡ്സ് ലഭിക്കും. ഐഫോണ്‍ പതിനഞ്ചും എയര്‍പോഡ്സും ഇതോടെ 36645 രൂപയ്ക്ക് വാങ്ങാനാവും.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications