Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ ഡിസ്‌കൗണ്ട് എത്തിപ്പോയി, ക്യാഷ്ബാക്ക് ഓഫറുകള്‍ റെഡിയാണ്; ഐഫോണ്‍ 16നും ഓഫര്‍

മുംബൈ: ഐഫോണ്‍ 16 ലോഞ്ച് ചെയ്തപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് ആപ്പിള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്ന കാര്യം. ഒടുവില്‍ ആപ്പിള്‍ അവരുടെ ദിവാലി സെയില്‍ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. ഐഫോണ്‍ പതിനാറിന് അടക്കം ഡിസ്‌കൗണ്ടുകള്‍ ഇപ്പോള്‍ ആപ്പിള്‍ നല്‍കുന്നത്. ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ മികച്ച ക്യാഷ്ബാക്ക് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും ഉപയോക്താക്കള്‍ക്കായി ആപ്പിള്‍ നല്‍കുന്നുണ്ട്.

ഉത്സവ സീസണില്‍ പുതിയൊരു ആപ്പിള്‍ ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയുണ്ടാവും. അവര്‍ക്ക് ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഐഫോണുകള്‍ വാങ്ങാനാവും. ഐഫോണ്‍ മാത്രമല്ല ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഡിസ്‌കൗണ്ടുകളുണ്ട്.

apple-iphone-offers

ഉത്സവസീസണിന്റെ ഭാഗമായി ആപ്പിള്‍ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കാണ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. പതിനായിരം രൂപ വരെയാണ് ക്യാഷ്ബാക്ക്. അമേരിക്കന്‍ എക്‌സ്പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കിലാണ് പതിനായിരം രൂപ ക്യാഷ്ബാക്ക് ലഭിക്കുക.

ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് , ഐഫോണ്‍ 16 സീരീസ് എന്നിവയ്ക്ക് എല്ലാം ക്യാഷ്ബാക്ക് ഓഫര്‍ ആപ്പിള്‍ നല്‍കുന്നുണ്ട്. പന്ത്രണ്ട് മാസം വരെയുള്ള കാലയളവിന് പലിശരഹിതമാണ് ഇഎംഐ ഇടപാടുകള്‍. അധിക ചാര്‍ജ് ഒന്നും നല്‍കാതെ അപ്പോള്‍ ഐഫോണ്‍ വാങ്ങാനാവും.

അതേസമയം ഐഫോണ്‍ 15, 15 പ്ലസ് വാങ്ങുന്നവര്‍ക്ക് ബീറ്റ്‌സ് സോളോ ഇയര്‍ ബഡ്‌സാണ് സൗജന്യമായി ലഭിക്കുക. ആപ്പിളിന്റെ ജനപ്രിയ ഇയര്‍ബഡ്‌സാണിത്. 6900 രൂപയാണ് ഒരു പെയറിന് വില. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമുള്ളതാണ്. ഒക്ടോബര്‍ നാല് വരെ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. ഓഗസ്റ്റിലാണ് ഇവ ലോഞ്ച് ചെയ്തത്.

ഐഫോണ്‍ 16 സീരീസ് വാങ്ങുകയാണെങ്കില്‍ 5000 രൂപയുടെ ഡിസ്‌കൗണ്ടാണ് ആപ്പിള്‍ നല്‍കുന്നത്. അമേരിക്കന്‍ എക്‌സ്പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തേണ്ടത്. എങ്കില്‍ 5000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് സ്വന്തമാക്കാനാവും.

ഐഫോണ്‍ 16 പ്രൊ, ഐഫോണ്‍ 16, 16 പ്ലസ്, 16 പ്രൊ മാക്‌സ് എന്നീ മോഡലുകള്‍ക്കാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാവുക. അതേസമയം ഐഫോണ്‍ 14, 14 പ്ലസ് എന്നീ മോഡലുകള്‍ക്ക് മൂവായിരം രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഐഫോണ്‍ എസ്ഇയ്ക്ക് രണ്ടായിരം രൂപയും ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും.

ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്കും ഓഫറുകള്‍ ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറുകളിലും വെബ്‌സൈറ്റുകളിലുമാണ് ഈ ഓഫറുകള്‍ ലഭ്യമാവുക. നിലവില്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടുമെല്ലാം വലിയ ഡിസ്‌കൗണ്ടുകള്‍ ഐഫോണുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ്ബാക്ക് ഓഫറുകളും, മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളും ഇപ്പോള്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+