ആപ്പിള്‍ ആരാധകരേ ഇതാ സന്തോഷ വാര്‍ത്ത; ഐഫോണ്‍ പതിനാലിന്റെ വില കുറഞ്ഞിട്ടുണ്ട്, ഈ തുകയ്ക്ക് വാങ്ങാം
ആപ്പിള്‍ രണ്ട് വര്‍ഷം മുമ്പേ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണാണ് ആപ്പിള്‍ പതിനാല്. എന്നാല്‍ ഇവ ഒരിക്കലും ബെസ്റ്റ് സെല്ലറുകളില്‍ ഇടംപിടിച്ചിട്ടേയില്ല. വില്‍പ്പനയില്‍ വലിയ തിരിച്ചടിയും ആപ്പിള്‍ നേരിട്ടത് 14ന്റെ കാര്യത്തിലാണ്. ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിന്റെ വരവോടെ ഫ്‌ളാഗ്ഷിപ്പില്‍ കിംഗായി മാറിയിരിക്കുകയാണ് ഐഫോണ്‍ പതിനാല്.
കഴിഞ്ഞ വര്‍ഷം ഫ്‌ളിപ്പ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേയ്‌സിലും, ദീപാവലി ഓഫറുകളുടെ സമയത്തുമെല്ലാം ഏറ്റവും കൂടുതല്‍ വിറ്റുപോയത് ഈ ഫോണായിരുന്നു. ആപ്പിള്‍ പോലും അമ്പരന്ന് പോയിരുന്നു ഈ വില്‍പ്പനയില്‍. ഇപ്പോഴിതാ ഈ ബെസ്റ്റ് സെല്ലര്‍ നിങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുകയാണ്.

ഐഫോണ്‍ പതിനാലിന്റെ 128 ജിബി മോഡലിനാണ് ഇപ്പോള്‍ വിലകുറഞ്ഞിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാനാവും. മികച്ച ഓഫറുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇതിനായി നല്‍കുന്നത്. ഈ വിലയ്ക്ക് നിങ്ങള്‍ക്ക് ഇപ്പോള്‍ മറ്റൊരു ഐഫോണും വാങ്ങാനാവില്ല.
നിലവില്‍ ഡിസ്‌കൗണ്ട് ഒന്നുമില്ലാതെ ഐഫോണ്‍ പതിനാല് വാങ്ങുക കുറച്ച് ചെലവേറിയതാണ്. 69900 രൂപ ഇതിനായി ചെലവഴിക്കേണ്ടി വരും. 2022ല്‍ ആപ്പിള്‍ ലോഞ്ച് ചെയ്ത ഫോണാണിത്. എന്നാല്‍ ഏറ്റവും കിടിലന്‍ അപ്‌ഡേറ്റുകള്‍ ആപ്പിള്‍ നല്‍കുന്നത് കൊണ്ട് ഈ ഫോണിന് കാലപ്പഴക്കം വന്നിട്ടില്ല. ഇപ്പോഴും പെര്‍ഫോമന്‍സില്‍ ഐഫോണ്‍ പതിനഞ്ചിനൊപ്പം നില്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും.
ഇപ്പോള്‍ 19 ശതമാനം ഡിസ്‌കൗണ്ട് നിരക്കിലാണ് ഐഫോണ്‍ പതിനാല് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. അതായത് 55999 രൂപയ്ക്ക് നിങ്ങള്‍ക്ക് മികച്ചൊരു ഫ്‌ളാഗ്ഷിപ്പ് തന്നെ സ്വന്തമാക്കാനാവും. അത് മാത്രമല്ല ഫ്‌ളിപ്പ്കാര്‍ട്ട് കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറും ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.
23000 രൂപ വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഡിസ്‌കൗണ്ട്. നിങ്ങളുടെ പഴയ ഐഫോണ്‍ പതിമൂന്ന് മിനി എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ ഇത്രയും തുക ഐഫോണ്‍ പതിനാലില്‍ നിന്ന് കുറഞ്ഞ് കിട്ടും. വില 35000 രൂപയില്‍ താഴെയെത്തിക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ ഓഫറുകള്‍ ഇവിടം കൊണ്ടൊന്നും തീരില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ അധികമായി ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഇതിലൂടെ 1650 രൂപ ഇനിയും കുറയും. ഐഫോണ്‍ പതിനാലിന്റെ വില ഇതോടെ വെറും 31349 രൂപയായി കുറയും. ഇതോടെ ഐഫോണ്‍ പതിനാല് ബജറ്റ് ഫോണായി മാറുകയും ചെയ്യും.
ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുള്ള ഈ ഫോണ്‍ ഇത്രയും കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നത് ആരും മിസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കരുതുന്നില്ല. ഗംഭീര ക്യാമറയും ഈ ഫോണിലുണ്ട്. ഡുവല്‍ ക്യാമറയാണ് ഇതിലെ പ്രധാനം. 12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സും, 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയില്‍ പതിനാലിന്റെ പിന്നിലുണ്ട്. സെല്‍ഫി ക്യാമറയായി മറ്റൊരു 12 മെഗാപിക്‌സലുമുണ്ട്.












Click it and Unblock the Notifications