ആപ്പിള്‍ ആരാധകരെ അടിച്ചുകേറിവാ, ഐഫോണ്‍ 14 വാങ്ങാം 13510 രൂപയ്ക്ക്; വിലക്കുറവ് ലഭ്യമാവുക ഇങ്ങനെ
ആപ്പിള്‍ ഇപ്പോള്‍ ഓഫറുകള്‍ വാരിവിതറി കൊണ്ടിരിക്കുകയാണ്. ഐഫോണുകളുടെ പല മോഡലുകള്‍ക്കും വലിയ വിലക്കുറവാണ് വിവിധയിടങ്ങളിലുള്ളത്. തീര്‍ച്ചയായും ഐഫോണുകള്‍ വാങ്ങാനായി വലിയ ആഗ്രഹമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാവും. തീര്‍ച്ചയായും അത്തരക്കാരുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കൂടിയുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.
ആപ്പിളിന്റെ ഐഫോണ്‍ പതിനാലിനാണ് ഇപ്പോള്‍ വിലക്കുറഞ്ഞിരിക്കുന്നത്. ഐഫോണിന്റെ പതിനഞ്ച് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ആണിത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ ഫോണും ഐഫോണ്‍ പതിനാല് ആണ്. കഴിഞ്ഞ വര്‍ഷം ബിഗ് ബില്യണ്‍ ഡേയ്‌സില്‍ അടക്കം ഐഫോണ്‍ 14 മുന്നിലെത്തിയിരുന്നു.

ഐഫോണ്‍ പതിനഞ്ചുമായി ഫീച്ചറുകളില്‍ സമാനതകള്‍ ഉള്ള ഫോണാണ് ഐഫോണ്‍ പതിനാല്. അതുകൊണ്ടാണ് ഫ്‌ളാഗ്ഷിപ്പ് ആരാധകര്‍ ഇതുവാങ്ങാന്‍ കാരണം. ഐഫോണ്‍ 14ന്റെ 128 ജിബി മോഡലിനാണ് ഇപ്പോള്‍ വിലകുറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ആപ്പിള്‍ ആരാധകര്‍ക്ക് സുവര്‍ണാവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.
അതേസമയം ആപ്പിള്‍ നല്‍കുന്നതോ ആമസോണ്‍ നല്‍കുന്നതോ ആയ ഡിസ്‌കൗണ്ടുകള്‍ മാത്രമല്ല മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളുമെല്ലാം ഇതിനൊപ്പം ലഭിക്കുന്നുണ്ട്. അതുകൊണ്ട് വില നല്ല രീതിയില്‍ തന്നെ കുറഞ്ഞേക്കും. ഇപ്പോള്‍ ഐഫോണ്‍ പതിനാല് ആമസോണില്‍ നിന്ന് ഡിസ്‌കൗണ്ടോടെ 62800 രൂപയ്ക്ക് വാങ്ങാനാണ് അവസരം വന്ന് ചേര്‍ന്നിരിക്കുന്നത്. ഡിസ്‌കൗണ്ടില്ലാതെ 79900 രൂപ നല്‍കേണ്ടി വരും ഈ ഫോണ്‍ വാങ്ങാന്‍.
ഐഫോണ്‍ പതിനാലിന് ആമസോണ്‍ നല്‍കുന്നത് 21 ശതമാനം ഡിസ്‌കൗണ്ടാണ്. സമീപകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ വിലക്കുറാണ് ഐഫോണ്‍ പതിനാലിന് ലഭിച്ചിരിക്കുന്നത്. ഇവ ലോഞ്ച് ചെയ്തപ്പോള്‍ ആരും അധികം വാങ്ങാതിരുന്ന ഫോണാണിത്. പ്രധാന കാരണം ലുക്കില്‍ അടക്കം ഐഫോണ്‍ പതിമൂന്നുമായി ഇവയ്ക്കുള്ള സമാനതകളാണ്.
എന്നാല്‍ ഐഫോണ്‍ പതിമൂന്ന് പ്രൊ മാക്‌സിന്റെ പല ഫീച്ചറുകളും ഇതിലുണ്ടായിരുന്നു. എന്നാല്‍ ഐഫോണ്‍ പതിനഞ്ചിന്റെ ഭൂരിഭാഗം ഫീച്ചറുകളും ഇപ്പോള്‍ ഐഫോണ്‍ പതിനാലില്‍ ലഭ്യമാവും. ക്യാമറയില്‍ അടക്കം ഈ സമാനതകളുണ്ട്. അതാണ് ആരാധകര്‍ ആപ്പിള്‍ പതിനഞ്ചിന്റെ ലോഞ്ചിന് ശേഷം പതിനാല് ധാരാളമായി വാങ്ങാന്‍ കാരണം.
അതേസമയം ആമസോണിലെ ഓഫര്‍ കൂടി ചേരുന്നതോടെ മികച്ച വിലയ്ക്ക് ഇപ്പോള്‍ ആരാധകര്‍ ഐഫോണ്‍ പതിനാല് സ്വന്തമാക്കാം. 5040 രൂപയുടെ അധിക ഡിസ്‌കൗണ്ട് ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കും. ഇനി പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുണ്ടെങ്കിലും നല്ലത്.
നിങ്ങളുടെ കൈവശം ഐഫോണുകളാണ് എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ഉള്ളതെങ്കില്‍ 44250 രൂപ വരെ വിലക്കുറഞ്ഞേക്കും. എക്‌സ്‌ചേഞ്ചിനായി നല്‍കുന്ന ഫോണുകള്‍ തീര്‍ച്ചയായും യാതൊരു കേടുപാടുകളും ഇല്ലാത്തതായിരിക്കണം. ഇതോടെ 13510 രൂപയ്ക്ക് ഐഫോണ്‍ 14 വാങ്ങാന്‍ കഴിയും. ഇതിനൊക്കെ പുറമേ അഞ്ച് ശതമാനം ക്യാഷ്ബാക്കും ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications