എന്റെ മോനേ ആപ്പിളിന്റെ അടുത്ത ഓഫര്‍ എത്തിപ്പോയി, ഐഫോണ്‍ 15ന് 12000 ഡിസ്‌കൗണ്ട്; ഈ വിലയ്ക്ക് വാങ്ങാം
ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇപ്പോള്‍ വിലക്കുറവിന്റെ കാലമാണ്. അടുത്തൊന്നും അത് അവസാനിക്കല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. ആപ്പിളിന്റെ ഏത് മോഡലുകളും ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാവും. ഓഫര്‍ അവസാനിച്ചില്ലെങ്കിലും ഇവ സോള്‍ഡ് ഔട്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വേഗം തന്നെ ഇവ വാങ്ങുന്നതായിരിക്കും ആരാധകര്‍ക്കും ഗുണം ചെയ്യുക.
ഐഫോണ്‍ പതിമൂന്ന് സീരീസ് മുതല്‍ പതിനഞ്ച് സീരീസ് വരെ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാവും. എന്നാല്‍ ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറില്‍ അല്ല ഈ വിലക്കുറവുള്ളത്. പകരം ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലുമെല്ലാം ഇവ വാങ്ങാന്‍ സാധിക്കും. മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ അടക്കം ഇവര്‍ നല്‍കുന്നുണ്ട്.

ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ പതിമൂന്നിന് തന്നെയാണ് ആദ്യ ഡിസ്‌കൗണ്ട് ലഭിക്കുക. ആമസോണിലാണ് ഈ വിലക്കുറവുള്ളത്. 52890 രൂപയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ പതിമൂന്ന് ആമസോണില്‍ വാങ്ങാന്‍ സാധിക്കും. ഇതിന് നിലവിലുള്ള റീട്ടെയില്‍ വില 59900 രൂപയാണ്. അതായത് 7010 രൂപയുടെ കിടിലന്‍ ഡിസ്‌കൗണ്ട് തന്നെ ഐഫോണ്‍ പതിമൂന്നിന് ലഭിക്കും.
മികച്ച എക്‌സ്‌ചേഞ്ച് ഓഫറും ഇതിനൊപ്പം ആമസോണ്‍ നല്‍കുന്നുണ്ട്. അതായത് നിങ്ങള്‍ക്ക് മികച്ചൊരു ഡിവൈസാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ നല്ല തുക തന്നെ കുറഞ്ഞ് കിട്ടും. ഐഫോണ്‍ പതിനാല് പ്ലസിനും ആമസോണ്‍ ഓഫര്‍ നല്‍കുന്നുണ്ട്. വെറും 61999 രൂപയ്ക്കാണ് ഇപ്പോള്‍ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ സാധിക്കുക.
മറ്റ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉള്ളതിനേക്കാള്‍ വിലക്കുറവാണ് ഇപ്പോള്‍ ആമസോണില്‍ ഐഫോണ്‍ 14 പ്ലസിന്. 79900 രൂപയാണ് ഐഫോണ്‍ പതിനാലിന്റെ റീട്ടെയില്‍ വില. ഇത്രയും വലിയൊരു ഡിസ്‌കൗണ്ട് ലഭിക്കുന്നത് അമ്പരപ്പിക്കുന്നതാണ്. 17901 രൂപയാണ് ഇപ്പോള്‍ കുറയുന്നത്. ഐഫോണ്‍ പതിനഞ്ചും ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ടില്‍ തന്നെ ആമസോണില്‍ വാങ്ങാന്‍ സാധിക്കും.
ആപ്പിളിന്റെ ഏറ്റവും മികച്ച പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. 79900 രൂപയായിരുന്നു ഐഫോണ്‍ പതിനഞ്ച് സീരീസിലെ ഈ ഫോണിന്റെ ലോഞ്ചിംഗ് സമയത്തെ വില. എന്നാല്‍ ആമസോണില്‍ 67999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. എക്‌സ്‌ചേഞ്ച് ഓഫറുകളും പതിനഞ്ചിനായി നല്‍കുന്നുണ്ട്.
ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലും ഡിസ്‌കൗണ്ടിലുണ്ട്. 73000 രൂപയ്ക്കാണ് ഇവ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. എന്നാല്‍ ഡിസ്‌കൗണ്ട് വരുന്നതോടെ 66999 രൂപയ്ക്ക് ലഭിക്കും. ആക്‌സിസ് ബാങ്ക് കാര്‍ഡുണ്ടെങ്കില്‍ 5 ശതമാനം ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. പഴയ ഐഫോണ്‍ പതിമൂന്നുമായി എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ 26000 രൂപ വരെ കിഴിവ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും.












Click it and Unblock the Notifications