ചൈനയില്‍ പൊളിഞ്ഞ് വീണു, ഇന്ത്യയില്‍ ഡബിളാണ് വരുമാനം; ആപ്പിളിന്റെ കുതിപ്പ് ഇങ്ങനെ
ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ എപ്പോഴും ഒന്നാം നമ്പര്‍ എന്ന പദവി ആര്‍ക്കും വിട്ടുകൊടുക്കാത്തവരാണ്. എന്നാല്‍ ഈ വര്‍ഷം ആപ്പിളിന് കാലിടറി തുടങ്ങിയിരിക്കുകയാണ്. രണ്ടാം സാമ്പത്തിക പാദത്തില്‍ ആപ്പിളിന് കാര്യമായ നഷ്ടം ആഗോള തലത്തില്‍ ഉണ്ടായിരിക്കുകയാണ്. ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 30 വരെയുള്ള കാലയളവാണിത്.
ഐഫോണുകള്‍ വില്‍പ്പനയില്‍ 10 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. അതുപോലെ സര്‍വീസുകളുടെ കാര്യത്തില്‍ 14 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ 90.75 ബില്യണാണ് ക്യൂപ്പെര്‍ട്ടിനോയുടെ മൊത്തം വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വരുമാനം ഇടിഞ്ഞിരിക്കുന്നത്.

ഏഷ്യയില്‍ ഒന്നടങ്കം വലിയ ഇടിവാണ് ആപ്പിളിന് നേരിട്ടിരിക്കുന്നത്. ചൈനയില്‍ വന്‍ തകര്‍ച്ചയാണ് ആപ്പിള്‍ നേരിട്ടിരിക്കുന്നത്. തായ്‌വാന്‍, ഹോങ്കോംഗ് എന്നിവയിലും വില്‍പ്പന വളരെ പിന്നോട്ടാണ്. ഏഷ്യാ പസഫിക്കിലും ആപ്പിളിന് തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ വന്‍കരയിലും യൂറോപ്പിലും കാര്യമായ മുന്നേറ്റമൊന്നും ആപ്പിളിന് ഉണ്ടായിട്ടില്ല. ഒരു ശതമാനം പോലുമില്ലാത്ത മാറ്റമാണിത്.
അതേസമയം ആപ്പിള്‍ ഇതിലും വലിയ തിരിച്ചടി നേരിടുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ്, വാറന്റികള്‍, ലൈസന്‍സിംഗ് ഡീലുകള്‍, സെര്‍ച്ച് എഞ്ചിനുകള്‍, പേമെന്റുകള്‍ എന്നിവയിലൂടെ 23.9 ബില്യണ്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും മുകളിലാണ്.
അടുത്ത സാമ്പത്തിക പാദത്തില്‍ ഇരട്ട അക്കത്തിലുള്ള വളര്‍ച്ച കൈവരിക്കുമെന്ന് ആപ്പിള്‍ പറയുന്നു. അതേസമയം ആഗോള വ്യാപകമായി ആപ്പിള്‍ തിരിച്ചടി നേരിടുമ്പോഴും വലിയ വളര്‍ച്ചയാണ് ഇന്ത്യയില്‍ കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് അടക്കം കൊണ്ടുവന്ന് ആപ്പിള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ലക്ഷ്യവും ഇത് തന്നെയാണ്.
ഇരുപത് ശതമാനം വളര്‍ച്ചയാണ് ആപ്പിള്‍ കൈവരിച്ചിരിക്കുന്നത്. ആപ്പിളിന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ടുള്ള വളര്‍ച്ചയാണ് ഐഫോണ്‍ ഇന്ത്യയില്‍ കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വളര്‍ച്ചയാണ് പിടിച്ചുനില്‍ക്കാന്‍ കൂടി ആപ്പിളിനെ സഹായിച്ചിരിക്കുന്നത്. ആപ്പിള്‍ സിഇഒ ടിം കുക്ക് ഇന്ത്യയിലെ വളര്‍ച്ചയില്‍ വലിയ സന്തോഷത്തിലാണ്.
മാര്‍ച്ച് വരെയുള്ള സാമ്പത്തിക പാദത്തില്‍ ആപ്പിള്‍ പുതിയ റെക്കോര്‍ഡ് കൂടിയാണ് കുറിച്ചിരിക്കുന്നതെന്ന് ടിം കുക്ക് പറഞ്ഞു. ഐഫോണ്‍ ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മിക്കുന്നത് മറ്റ് കമ്പനികളോട് മത്സരിക്കാന്‍ ഉദ്ദേശിച്ച് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖല അടക്കം മെച്ചപ്പെടുത്താനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിര്‍മിച്ചാല്‍ മാത്രമേ കൂടുതല്‍ മികവോടെ മത്സരിക്കാന്‍ സാധിക്കൂ.
എല്ലാ കാര്യങ്ങളും പോസിറ്റീവായി മുന്നോട്ട് പോകുന്നുണ്ട് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അനലിസ്റ്റുകള്‍ 90.3 ബില്യണ്‍ വരുമാനമായിരുന്നു പ്രവചിച്ചത്. എന്നാല്‍ ഇതും മറികടന്ന് മുന്നിലെത്താന്‍ ആപ്പിളിനെ സഹായിച്ചത് ഇന്ത്യയാണ്. ഇന്ത്യയിലെ വളര്‍ച്ച പിന്നോട്ട് പോയിരുന്നെങ്കില്‍ ആപ്പിള്‍ വന്‍ തകര്‍ച്ച നേരിടുമായിരുന്നു. പുതിയ സ്റ്റോറുകള്‍ അടക്കം ഇന്ത്യയില്‍ തുറക്കുമെന്നും കുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications