ആപ്പിള്‍ ആരാധകര്‍ അടിച്ചു കേറിവാ, ഐഫോണ്‍ 15ന് വീണ്ടും വിലകുറഞ്ഞു; ഈ വിലയ്ക്ക് വാങ്ങാം മക്കളേ
ആപ്പിള്‍ ഇപ്പോള്‍ ഓഫറുകളുമായി അടിച്ചുകേറി വരികയാണ്. ഐഫോണുകള്‍ എന്നാല്‍ എപ്പോഴും ട്രെന്‍ഡില്‍ തന്നെ നില്‍ക്കുന്ന ഫോണുകളാണ്. ആരൊക്കെ വിചാരിച്ചാലും അവരെ പിന്നിലാക്കുക അസാധ്യമായ കാര്യം തന്നെയാണ്. ഇന്ത്യയില്‍ റെക്കോര്‍ഡ് സെയിലാണ് ഐഫോണുകള്‍ക്ക് ഉള്ളത്. അതുകൊണ്ട് ഇടയ്ക്കിടെ കിടിലന്‍ ഓഫറുകളും നല്‍കാറുണ്ട്.
ഐഫോണ്‍ പതിനഞ്ചാണ് നിലവില്‍ ആപ്പിളിന്റെ ഏറ്റവും മികച്ച ഫോണ്‍. നിരവധി ഓഫറുകളും ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിനായി നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഐഫോണ്‍ 15 സീരീസ് ആപ്പിള്‍ പുറത്തിറക്കിയത്. അതിന് പിന്നാലെ വമ്പന്‍ ആവശ്യക്കാരാണ് ഈ ഫോണിന് ഇന്ത്യയിലുണ്ടായത്.

ഏറ്റവും വേഗത്തില്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാനായിരുന്നു പലര്‍ക്കും താല്‍പര്യം. എന്തായാലും പ്രതീക്ഷ വെറുതെയായിരുന്നില്ല. പെര്‍ഫോമന്‍സില്‍ അടക്കം ഐഫോണ്‍ പതിനഞ്ച് ഞെട്ടിക്കുകയും ചെയ്തു. ആപ്പിള്‍ പതിനഞ്ചിന്റെ 128 ജിബിയുടെ ബേസ് മോഡല്‍ പുറത്തിറങ്ങിയപ്പോള്‍ 79900 രൂപയായിരുന്നു വില.
256 ജിബി വേരിയന്റിന് 89900 രൂപയായിരുന്നു വില. അതേസമയം 512 ജിബിക്ക് 1,09900 രൂപയുമായിരുന്നു ആപ്പിള്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇതൊക്കെ കുറച്ച് വിലയേറിയതാണ്. ഫ്‌ളാഗ്ഷിപ്പ് വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഡിസ്‌കൗണ്ട് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇനി ധൈര്യമായിരി ഈ ഫോണ്‍ വാങ്ങാം.
ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ ഈ ഫോണിന് ഓഫറുള്ളത്. എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ വഴിയാണ് വിലക്കുറവില്‍ ഈ ഫോണ്‍ ലഭ്യമാവുക. ജൂണ്‍ ഒന്നിന് ഈ സെയില്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 12 വരെ അത് തുടരും. നിലവില്‍ ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി മോഡല്‍ വാനില കളറിലുള്ളതാണ് ഓഫറില്‍ ലഭ്യമാവുക.
പതിനെട്ട് ശതമാനം ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഇതോടെ 64999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. അധികമായി ഓഫറുകളൊന്നും ചേര്‍ക്കാതെയാണ് ഈ തുകയ്ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് സ്വന്തമാക്കാനാവുക. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉണ്ടെങ്കില്‍ വില ഇനിയും കുറയും. അതല്ലെങ്കില്‍ പഴയ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താലും വിലക്കുറയും.
അതേസമയം ഐഫോണ്‍ തന്നെയാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും മികച്ച വില തന്നെ ലഭിക്കും. അതിലൂടെ നല്ലൊരു തുക തന്നെ പതിനഞ്ചിന് കുറയും. 6.1 ഇഞ്ച് കിടിലന്‍ സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. അഞ്ച് നിറങ്ങളില്‍ ഇവ ലഭ്യമാകും. പിങ്ക്, യെല്ലോ, ഗ്രീന്‍, ബ്ലൂ, ബ്ലാക് എന്നീ നിറങ്ങളിലാണ് ഇവ ലഭ്യമാവുക.
ഐഫോണ്‍ പതിനാലിന്റെ അതേ ഡിസൈന്‍ തന്നെയാണ് ഇവയ്ക്കുള്ളത്. ഇവയില്‍ ഡൈനാമിക് ഐലന്‍ഡും ലഭ്യമാവും. ഐഫോണ്‍ പതിനാല് പ്രൊ മോഡലില്‍ വലിയ ഹിറ്റായതാണ് ഡൈനാമിക് ഐലന്‍ഡ്. അതുപോലെ ക്യാമറയിലും മികച്ച അപ്‌ഗ്രേഡുണ്ട്. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സര്‍ തന്നെ ഈ ഫോണിനുണ്ട്. അതുകൊണ്ട് മികച്ച ചിത്രങ്ങളുമെടുക്കാനാവും.












Click it and Unblock the Notifications