ആപ്പിള്‍ മച്ചാന്‍മാരേ വേഗം വന്നോളൂ, ഐഫോണ്‍ 15ന് പൊളി ഓഫര്‍ എത്തിപ്പോയി; ഓഫര്‍ ലഭ്യമാവുന്നത് ഇങ്ങനെ
ആപ്പിള്‍ ഇപ്പോള്‍ യൂസര്‍മാരെ ഓഫര്‍ കൊണ്ട് അമ്മാനമാടുകയാണ്. അതിഗംഭീരമായ ഓഫറുകളാണ് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ആപ്പിള്‍ പതിനഞ്ചിനാണ് ഇപ്പോള്‍ വീണ്ടും വില കുറഞ്ഞിരിക്കുന്നത്. ആരും വാങ്ങാന്‍ കൊതിക്കുന്ന വിലയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് എന്ന ഫ്‌ളാഗ്ഷിപ്പ് ഭീമനെ സ്വന്തമാക്കാം. ആപ്പിളിന്റെ ഏറ്റവും മികച്ച സീരീസിലെ ഫോണുകളാണിത്.
പെര്‍ഫോമന്‍സില്‍ അടക്കം കില്ലാഡിയാണ് ഈ ഫോണ്‍. തീര്‍ച്ചായും ഐഫോണ്‍ പതിനഞ്ചിന് വില കുറയാന്‍ കാത്തിരിക്കുന്നവര്‍ ധാരാളമാണ്. 79900 രൂപയ്ക്കാണ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് ലോഞ്ച് ചെയ്തിരുന്നത്. അത് കുറച്ച് ചെലവേറിയാണ്. ഇതില്‍ നിന്ന് വില കുറയാന്‍ കാത്തിരിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ഏറ്റവും ഗുണം ചെയ്യുക.

ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ ഐഫോണുകളുടെ മെഗാ സെയില്‍ നടക്കുന്നത്. ആപ്പിള്‍ പതിനഞ്ചിന് ഇപ്പോള്‍ 13901 രൂപയുടെ ഡിസ്‌കൗണ്ടിലാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവുക. തീര്‍ച്ചയായും ഇത്രയും തുക കുറയുന്നതോടെ വാങ്ങാന്‍ ധാരാളം ആളുകള്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.
അധികം ഡിസ്‌കൗണ്ടുകള്‍ വേറെയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് എക്‌സ്‌ചേഞ്ചിലൂടെ അടക്കമുള്ളതാണ്. തീര്‍ച്ചയായും നല്ല വിലക്കുറവില്‍ തന്നെ ഐഫോണ്‍ പതിനഞ്ച് ഇപ്പോള്‍ ആപ്പിള്‍ ആരാധകര്‍ക്ക് വാങ്ങാന്‍ സാധിക്കും. ഇത് ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ്. വിട്ടുകളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിലവില്‍ ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി മോഡല്‍ ഇപ്പോള്‍ 65999 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവും. 256 ജിബി ആവശ്യമാണെങ്കില്‍ 79999 രൂപയ്ക്കും ലഭിക്കും. അതേസമയം 512 ജിബിയുടെ ടോപ് വേരിയന്റ് ഇപ്പോള്‍ 95999 രൂപയ്ക്കും വാങ്ങാനാവും. ബ്ലാക്, ബ്ലൂ, ഗ്രീന്‍, യെല്ലോ, പിങ്ക് ഷേഡുകളില്‍ ഈ ഫോണുകള്‍ വാങ്ങാന്‍ സാധിക്കും.
ഇതിനൊക്കെ പുറമേ കോംബോ ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ ലഭിക്കും. അതുപോലെ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും. തീര്‍ച്ചയായും ഇത് കൂടുതല്‍ വിലക്കുറവില്‍ ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ യൂസര്‍മാരെ സഹായിക്കും.സ
അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് 500 രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ആപ്പിള്‍ എയര്‍ പോഡുകള്‍ക്കും അതുപോലെ 500 രൂപ കുറയുന്ന ഓഫര്‍ ലഭിക്കും. നോ കോസ്റ്റ് ഇഎംഐ ഓഫറുകള്‍ക്കും ഇവയെല്ലാം ലഭിക്കും. ഇതുകൊണ്ടും ഓഫര്‍ തീര്‍ന്നിട്ടില്ല. മികച്ച എക്‌സ്‌ചേഞ്ച് ഓഫറും ഇതിനൊപ്പം നല്‍കുന്നുണ്ട്.
50000 രൂപ വരെ എക്‌സ്‌ചേഞ്ചില്‍ ലഭിക്കും. മികച്ച ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്. അതുകൊണ്ട് ഈ തുകയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങിയാല്‍ വന്‍ ലാഭമാണ്. ഗംഭീരമായ ക്യാമറയാണ് ഈ ഫോണിനുള്ളത്. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 12 എംപി അള്‍ട്രാ വൈഡ് റിയര്‍ ക്യാമറയും, 12 എംപി സെല്‍ഫി ഷൂട്ടറും ഐഫോണ്‍ പതിനഞ്ചിനുണ്ട്.












Click it and Unblock the Notifications