ആപ്പിള്‍ ഫോള്‍ഡബിള്‍ ചുമ്മാ വരുന്നതല്ല, സാംസങ്ങിന് ഇല്ലാത്ത ഫീച്ചറെത്തും; മാറ്റങ്ങള്‍ ഇങ്ങനെ
മുംബൈ: ആപ്പിള്‍ ഫോണുകള്‍ക്ക് ഇപ്പോള്‍ വന്‍ ഡിസ്‌കൗൗണ്ടുകള്‍ നിരവധി വേരിയന്റുകള്‍ക്ക് നല്‍കാറുണ്ട്. ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പ്രധാന കാരണം ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ അടക്കം ഇറങ്ങാനുള്ളതാണ്. ഐഫോണ്‍ 16 ആണ് ഇനി ആപ്പിളിന്റേതായി പുറത്തിറങ്ങാനുള്ള ഫോണ്‍. വില്‍പ്പനയില്‍ റെക്കോര്‍ഡിടും ഈ ഫോണ്‍ എന്നാണ് സൂചന.
അതേസമയം ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ എന്നായിരിക്കും എത്തുക എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. സാംസങ്ങ്, വണ്‍പ്ലസ്, വിവോ എന്നിവരെല്ലാം ഫോള്‍ഡബിള്‍ ഫോണുകളില്‍ നേട്ടം കൊയ്യുന്നുണ്ട്. ഐഫോണ്‍ ഇപ്പോള്‍ അതില്‍ പിന്നിലാണ്. എന്നാല്‍ ആപ്പിള്‍ ആരാധകര്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ട്.

ഫോള്‍ഡബിള്‍ ഫോണ്‍ 2025ലും ആപ്പിള്‍ പുറത്തിക്കില്ല. പക്ഷേ 2026ല്‍ ഫോള്‍ഡബില്‍ ഫോണ്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് അഭ്യൂഹം. സ്ംസങ്ങിന്റെ ഫ്‌ളിപ്പിന്റെ സ്റ്റൈലിലുള്ള ഫോള്‍ഡബിള്‍ ഫോണായിരിക്കും ആപ്പിളിന്റേതായി പുറത്തുവരിക. ഐഫോണ്‍ ഫ്‌ളിപ്പ് എന്നായിരിക്കും ഇതിന് പേര്. 2023ല്‍ തന്നെ ആപ്പിള്‍ ഈ ഫോണുകള്‍ക്കായുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
രണ്ട് വര്‍ഷമാണ് ഓരോ പുതിയ ഫോണുകള്‍ക്കുമായി ആപ്പിള്‍ എടുക്കാറുള്ള സമയം. ഫോള്‍ഡബിളിനും ഇത്ര സമയം തന്നെ വേണ്ടിയാണ്. 2026ല്‍ പുറത്തിറങ്ങുമെന്ന് പറയുന്നത് അതുകൊണ്ടാണ്. കൂടുതല്‍ കാലം നിലനില്‍ക്കുന്നതും, അതുപോലെ മികവുറ്റ ഗ്ലാസ് ഡിസ്‌പ്ലേയുമാണ് ഫോള്‍ഡബിള്‍ ഫോണിനായി ആപ്പിള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഫീച്ചര്‍.
അതേസമയം ഫോള്‍ഡിംഗ് സ്‌ക്രീന്‍ തന്നെയായിരിക്കും ഐഫോണ്‍ ഫോള്‍ഡബിളുകള്‍ക്ക്ഉണ്ടായിരിക്കുക. ഈ ഡിസ്‌പ്ലേ വിതരണം ചെയ്യുന്നത് സാംസങ്ങായിരിക്കും. ആപ്പിള്‍ സാംസങ്ങുമായി ഇക്കാര്യത്തില്‍ കരാറൊപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഫോള്‍ഡബിള്‍ തുറക്കുമ്പോള്‍ നിലവിലെ ഐഫോണുകള്‍ക്ക് സമാനമായിരിക്കും. ആപ്പിള്‍ അവരുടെ പരമ്പരാഗത സ്റ്റൈല്‍ നിലനിര്‍ത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
എന്നാല്‍ എത്രത്തോളം കാഠിന്യമേറിയതായിരിക്കും ആപ്പിളിന്റെ ഫോള്‍ഡബിള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫോള്‍ഡബിളിന് ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി ഏഷ്യയിലെ വിതരണക്കാരുമായി ആപ്പിള്‍ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ആധുനികമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഈ ഫോണിലുണ്ടാവും.
മറ്റ് ഫോള്‍ഡബിളിനെ അപേക്ഷിച്ച് യൂസര്‍ എക്‌സ്പീരീയന്‍സ് മികവുറ്റായിരിക്കും ആപ്പിള്‍ ഫോള്‍ഡബിളില്‍. ഒരു ഐഫോണ്‍ മോഡലിന് ക്യാമറ അപ്‌ഗ്രേഡിനും ആപ്പിള്‍ തയ്യാറെടുക്കുന്നുണ്ട്. നാച്ചുറല്‍ എഫക്ട്‌സ് വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. അതേസമയം ആപ്പിളിന്റെ ഫോള്‍ഡബിളിന്റെ കാര്യം ഇപ്പോഴും അതീവ രഹസ്യത്തോടെയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഇതുവരെ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications