ആപ്പിള്‍ രണ്ടും കല്‍പ്പിച്ചാണ് മോനേ, ഐഫോണ്‍ 15 പ്രൊ 71990 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ലഭ്യമാവും ഇങ്ങനെ
ആപ്പിള്‍ ആരാധകര്‍ എപ്പോഴും ഐഫോണുകളുടെ വില കുറയുന്ന കാര്യമായിരിക്കും ചിന്തിക്കുക. അതിന് കാരണവുമുണ്ട്. ഇപ്പോള്‍ തകര്‍പ്പന്‍ ഓഫറുകളല്ലേ ഐഫോണിന്റെ വിവിധ മോഡലുകള്‍ക്കായി ലഭിക്കുക. ഫ്ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ കിടിലന്‍ ഓപര്‍ ത ന്നെ ഐഫോണ്‍ 15 പ്രൊയ്ക്ക് ലഭിക്കുന്നതാണ്. വേഗം വാങ്ങാന്‍ റെഡിയായിക്കോളൂ.
മൊത്തം പേമെന്റ് ഒറ്റത്തവണയായി നല്കാന് സാധിക്കാത്തവര്‍ക്ക് ഇഎംഐ ഓപ്ഷന് അടക്കം ലഭിക്കും. ഐഫോണ്‍ 16 വരുന്നതിന് മുമ്പ് തന്നെ ഈ ഫോണ്‍ വാങ്ങാന്‍ ശ്രമിക്കുക. പതിനാറ് വന്ന് കഴിഞ്ഞാല്‍ ഫീച്ചറുകളില്‍ തന്നെ അടിമുടി മാറ്റം വന്നേക്കാം. ഇത്ര കുറഞ്ഞ വിലയ്ക്ക് എന്തായാലും ഐഫോണ്‍ 15 പ്രൊ ലഭിക്കാന്‍ ഇനി സാധ്യതയില്ല.

ഐഫോണ്‍ 15 പ്രൊയ്ക്ക് ഫ്ളിപ്പ്കാര്‍ട്ടില്‍ 7 ശതമാനമാണ് ഡിസ്കൗണ്ട്. ആപ്പിളിന്റെ പ്രീമിയം ഫ്ളാഗ്ഷിപ്പ് ഫോണിന് ഇത്ര വലിയ ഡിസ്കൗണ്ട് ലഭിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഡിസ്കൗണ്ടില്ലാതെ ഈ ഫോണ്‍ വാങ്ങാന്‍ ചെലവിടേണ്ടത് 1,34900 രൂപയാണ്. ഡിസ്കൗണ്ട് വരുന്നതോടെ 1,24990 രൂപയ്ക്ക് ഐഫോണ്‍ 15 പ്രൊ വാങ്ങാന്‍ സാധിക്കും.
ഇത് മികച്ച ഡിസ്കൗണ്ടാണ്. എന്നാല്‍ തകര്‍പ്പന്‍ എക്സ്ചേഞ്ച് ഓഫറും ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 53000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറായി ലഭിക്കുക. നിങ്ങള്‍ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവാന്‍ പാടില്ല. അങ്ങനെയെങ്കില്‍ 71990 രൂപയ്ക്ക് ഈ പ്രീമിയം ഫോണ്‍ വാങ്ങാന്‍ സാധിക്കും.
അതേസമയം ആപ്പിള്‍ ഐഫോണ്‍ 14 പ്ലസിനും ഇപ്പോള്‍ കിടിലന്‍ ഡിസ്കൗണ്ട് ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. വെറും 58999 രൂപയ്ക്ക് പതിനാല് പ്ലസിന്റെ ബേസ് മോഡല്‍ വാങ്ങാന്‍ സാധിക്കും. ഇതിനൊക്കെ പുറമേ ബാങ്ക് ഓഫറുകളും വരുന്നുണ്ട്. 56049 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. എ15 ബയോണിക് ചിപ്പാണ് ഇതിനുള്ളത്.
കരുത്തുറ്റ പെര്‍ഫോമന്‍സിന് ഇത് സഹായിക്കും. അതുപോലെ പിന്നില്‍ ഡുവല്‍ ക്യാമറയാണ് ഉള്ളത്. രണ്ട് 12 മെഗാപിക്സലിന്റെ ക്യാമറയുണ്ട് ഈ ഫോണിന്. അതിന് പുറമേ 12 എംപി സെല്‍ഫി ക്യാമറയുമുണ്ട്. സൂപ്പര്‍ റെറ്റിന് എക്സ്ഡിആര്‍ ഡിസ്പ്ലേയും ഈ തകര്‍പ്പന്‍ ഫോണിനുണ്ട്. അതുകൊണ്ട് ഏത് ആപ്പിള്‍ ആരാധകനും കണ്ണുംമടച്ച് ഈ ഫോണ്‍ വാങ്ങാനാവും.
ഐഫോണ്‍ പതിനാലിലും ഇപ്പോള്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ വില കുറഞ്ഞിട്ടുണ്ട്. ഐഫോണ്‍ പതിനാലിന് ഏറ്റവും വില കൂടുതലുള്ളത് ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറില്‍ തന്നെയാണ്. 69900 രൂപയാണ് ഈ ഫോണിന്റെവില. എന്നാല്‍ ജിയോ മാര്‍ട്ടില്‍ ഇതിന് വന്‍ വിലക്കുറവുണ്ട്. 60900 രൂപയ്ക്ക് ഇവ വാങ്ങാനാവും.
എന്നാല്‍ ഫ്ളിപ്പ്കാര്‍ട്ട് അതിനെ വെല്ലുന്ന ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 56999 രൂപയ്ക്ക് ഫ്ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും. വിജയ് സെയില്സില് 60990 രൂപയ്ക്കും, ക്രോമറയില് 61790 രൂപയ്ക്കും വാങ്ങാനാവും. റിലയന്‍സ് ഡിജിറ്റലില്‍ 61900 രൂപയാണ് വില. ആമസോണില്‍ 62800 രൂപയ്ക്കും ലഭ്യമാവും.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications