മക്കളേ ആപ്പിള്‍ പൊളിക്കാനുള്ള മൂഡിലാണ്, ഐഫോണ്‍ 14 13510 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ലഭ്യമാവുക ഇങ്ങനെ
ആപ്പിള്‍ ഫോണ്‍ വാങ്ങുകയെന്നത് പലരുടെയും ഏറ്റവും വലിയ ആവേശമായിരിക്കും. അല്ലെങ്കില്‍ തന്നെ ഗാഡ്ജറ്റ് പ്രേമികളായ ആളുകള്‍ക്ക് എങ്ങനെയാണ് ഐഫോണ്‍ സ്വന്തമാക്കാതിരിക്കാനാവുക. ആപ്പിളിന്റെ പ്രീമിയം ഫ്ളാഗ്ഷിപ്പ് എന്ന് പറയുന്നത് തന്നെ എല്ലാവര്ക്കും വലിയ ആവേശമാണ്. ഐഫോണ്‍ പതിനാറാണ് ഇനി ഇറാനുള്ളത്.
ഈ വര്‍ഷത്തെ ആപ്പിളിന്റെ ഏറ്റവും സുപ്രധാനപ്പെട്ട ലോഞ്ച് ആണിത്. ഒരുപാട് മാറ്റങ്ങള്‍ ഈ ഐഫോണില്‍ ഉണ്ടാവുമെന്നാണ് സൂചന. ക്യാമറയില്‍ വലിയ മാറ്റങ്ങള്‍ അടക്കം ഈ ഫോണിനുണ്ടാവുമെന്നാണ് സൂചന. അതേസമയം ഐഫോണ്‍ പതിനാറിന് മുമ്പ് വന്‍ ഡിസ്കൗണ്ടുകലാണ് ഐഫോണിന്റെ സകല മോഡലുകള്‍ക്കും ഇപ്പോള്‍ നല്കി വരുന്നത്.

ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറിനേക്കാള്‍ വിലക്കുറവാണ് മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോള്‍ ആമസോണില്‍ കിടിലന്‍ ഡിസ്കൗണ്ടാണ് ഐഫോണ്‍ പതിനാലിനുള്ളത്. അടുത്തൊന്നും ഇത്രയും വിലക്കുറവില്‍ നിങ്ങള്‍ക്ക് ഐഫോണ്‍ പതിനാല് ലഭിക്കാന്‍ സാധ്യതയില്ല.
തീര്‍ച്ചയായും ഐഫോണ്‍ പതിനഞ്ചുമായി സമാനമുള്ള ഫീച്ചറുകള്‍ നിരവധി ഐഫോണ്‍ പതിനാലില്‍ ഉണ്ട്. ഇറങ്ങിയപ്പോള്‍ ആരും അധികം വാങ്ങാതിരുന്ന ഐഫോണാണിത്. എന്നാല്‍ ആപ്പിള്‍ പതിനഞ്ച് സീരീസ് ഇറങ്ങിയ ശേഷം വന്‍ ഡിമാന്‍ഡാണ് ഈ ഫോണിനുള്ളത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി വലിയ രീതിയിലാണ് ഈ ഫോണ്‍ വിറ്റുപോയത്. ആപ്പിളിന്റെ ഈ വര്‍ഷം ഏറ്റവും വിറ്റുപോയ ഫോണും ഐഫോണ്‍ പതിനാല് തന്നെയാണ്.
നിലവില്‍ ഐഫോണിന്റെ 128 ജിബി മോഡലിനാണ് ഇപ്പോള്‍ വന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്തൊന്നും ഇത്ര വലിയ ഡിസ്കൗണ്ട് ലഭിച്ചിട്ടില്ല ഐഫോണുകള്‍ക്ക് എന്ന് തന്നെ പറയാം. 79900 രൂപയാണ് ഡിസ്കൗണ്ടില്ലാതെ ഐഫോണ്‍ പതിനാല് വാങ്ങാനായി ചെലവിടേണ്ടത്.
എന്നാല്‍ ആമസോണ്‍ നല്കുന്ന ഡിസ്കൗണ്ടില്‍ 62800 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. 21 ശതമാനമാണ് ആമസോണ്‍ നല്കുന്ന ഡിസ്കൗണ്ട്. 17000 രൂപയില്‍ അധികമാണ് വിലക്കുറച്ചിരിക്കുന്നത്. ഇത് ഐഫോണ്‍ ഫ്ളാഗ്ഷിപ്പ് തന്നെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ലൊരു ഓഫറാണ്. അതേസമയം മികച്ച ബാങ്ക് ഓഫറുകളും ഇതോടൊപ്പം നിങ്ങള്‍ക്ക് ആമസോണില്‍ ലഭിക്കും.
അതേസമയം ഐഫോണ്‍ പതിനാലിനുള്ള ഡിസ്കൗണ്ടുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ക്യാഷ്ബാക്കും എക്സ്ചേഞ്ച് ഓഫറുമെല്ലാം ഇപ്പോള്‍ ആമസോണിലുണ്ട്. ആപ്പിള്‍ പ്രേമികള്‍ക്ക് 5040 രൂപയുടെ അധിക ഡിസ്കൗണ്ടും ഇപ്പോള്‍ ആമസോണില്‍ ലഭിക്കും. അതിനായി ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണ്‍ വാങ്ങിയാലാണ് ഇത്രയും ഡിസ്കൗണ്ട് ലഭിക്കുക.
അതേസമയം എക്സ്ചേഞ്ചില്‍ 44250 രൂപ വരെ ലഭിക്കുവാനും ആമസോണില്‍ ഓപ്ഷനുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന ഫോണ്‍ ഏറ്റവും മികച്ചതാണെന്ന് ഉറപ്പുവരുത്തുക മാത്രം ചെയ്താണ് മതി. പ്രൈം മെമ്പര്‍മാര്‍ക്ക് അഞ്ച് ശതമാനം വരെ ആമസോണ്‍ പേ കാര്‍് ഉപയോഗിച്ചാല്‍ ഡിസ്കൗണ്ട് ലഭിക്കുക. 41940 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 2000 ഡിസ്കൗണ്ട് വേറെയും ലഭിക്കും.അതേസമയം എല്ലാ ഡിസ്കൗണ്ടും ചേര്‍ത്ത് 13510 രൂപയ്ക്ക് ഐഫോണ്‍ പതിനാല് വാങ്ങാവുന്നതാണ്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications