ആപ്പിള്‍ കുതിക്കാനുള്ള വരവാണ്, ഐഫോണ്‍ 15 പ്ലസ് 30000 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ലഭ്യമാവുക ഇങ്ങനെ
ആപ്പിളിന്റെ ഏറ്റവും മികച്ച ഫോണ്‍ ഏതാണ്. അതിന് ഒരുത്തരമേ ഇപ്പോഴുണ്ടാവൂ. അത് ഐഫോണ്‍ പതിനഞ്ച് സീരീസ് എന്നായിരിക്കും. ആപ്പിളിന്റെ എന്നല്ല ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പ്രീമിയം ഫോണുകളില്‍ ഏറ്റവും മികച്ചത് ഐഫോണ്‍ പതിനഞ്ച് സീരീസിലെ ഫോണുകളാണെന്ന് ഉറപ്പാണ്. എസ്24 അടക്കം വെല്ലുവിളിയുമായി വന്നിരുന്നുവെങ്കിലും ഇപ്പോവും ഐഫോണ്‍ പതിനഞ്ചിനെ വീഴ്ത്താന്‍ സാധിച്ചിട്ടില്ല.
ഇന്ത്യയില്‍ 79900 രൂപയാണ് ഈ ഫോണിന്റെ വില. തീര്‍ച്ചയായും നിരവധി പേര്‍ ഈ ഫോണിന്റെ ബേസ് മോഡലെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നവരായിട്ടുണ്ടാവും. എന്നാല്‍ വിലകാരണം അതിന് സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അവര്‍ക്കെല്ലാം ഇപ്പോള്‍ ഫോണ്‍ വാങ്ങാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

ഇപ്പോള്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ജിയോമാര്‍ട്ട് എന്നിവയില്‍ എല്ലാം ഐഫോണ്‍ പതിനഞ്ചിന് വില കുറഞ്ഞിരിക്കുകയാണ്. ഈ ഫ്‌ളാഗ്ഷിപ്പ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമ്പാദ്യങ്ങള്‍ പുറത്തെടുത്ത് അത് വാങ്ങാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇത്തരമൊരു ഡിസ്‌കൗണ്ട് ഇനിയൊരിക്കലും ഐഫോണ്‍ പതിനഞ്ചിന് ലഭിച്ചെന്ന് വരില്ല.
ഐഫോണ്‍ പതിനഞ്ചിന്റെ ഡിസ്‌പ്ലേ ഏറ്റവും ഗംഭീരമാണ്. 6.1 ഇഞ്ചിന്റെ സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിനായി ഒരുക്കിയിരിക്കുന്നത്. ഡിസ്‌പ്ലേ പാനല്‍ ആപ്പിളിന്റെ സെറാമിക് ഷീല്‍ഡിനാല്‍ സംരക്ഷിതമാണ്. ഡൈനാമിക് ഐലന്‍ഡ് നോട്ടിഫിക്കേഷന്‍ സിസ്റ്റവും ഈ ഫോണിലുണ്ട്.
അതുപോലെ ഐഫോണ്‍ പതിനഞ്ചിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ ക്യാമറയാണ്. കരുത്തുറ്റ എ16 ബയോണിക് ചിപ്പുള്ളതിനാല്‍ ഇവയുടെ പെര്‍ഫോമന്‍സ് കിടിലനായിരിക്കും. ഐഫോണ്‍ 15ന്റെ മെയിന്‍ ക്യാമറ 48 മെഗാപിക്‌സലിന്റേതാണ്. മികവുറ്റ ചിത്രങ്ങളും വീഡിയോയും എടുക്കാന്‍ ഇവ സഹായിക്കും. ആപ്പിള്‍ സ്റ്റോറില്‍ ഈ ഫോണിന് 79900 രൂപയാണ് ആപ്പിള്‍ സ്റ്റോറില്‍.
എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 71499 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ലഭിക്കുക. ഒന്‍പതിനായിരം രൂപയില്‍ അധികം വിലകുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജിയോ മാര്‍ട്ടില്‍ അതിലും കുറവാണ്. 69900 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് ജിയോ മാര്‍ട്ടില്‍ വാങ്ങാം. ഏറ്റവും കുറവും ജിയോ മാര്‍ട്ടില്‍ തന്നെയാണ്. പതിനായിരം രൂപയില്‍ അധികം ഇവിടെ കുറവുണ്ട്.
ആമസോണില്‍ ഐഫോണ്‍ പതിനഞ്ച് പ്ലസിനും ഇപ്പോള്‍ കിടിലന്‍ വിലക്കുറവുണ്ട്. മികച്ച ബാങ്ക് ഓഫറുകളും ഇതോടൊപ്പം ലഭിക്കും. 89900 രൂപയാണ് ഈ ഫോണിന്റെ ഡിസ്‌കൗണ്ടില്ലാത്ത യഥാര്‍ത്ഥ വില. എന്നാല്‍ ഇത് 81999 രൂപയ്ക്ക് ഇപ്പോള്‍ ആമസോണില്‍ വാങ്ങാന്‍ സാധിക്കും. എട്ടായിരത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒന്‍പത് ശതമാനമാണ് ഡിസ്‌കൗണ്ട്.
നാലായിരം രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ ഇടപാടിലാണ് വാങ്ങുന്നതെങ്കില്‍ കുറയും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ വാങ്ങിയാലും നാലായിരം രൂപ കുറയും. അതേസമയം 59050 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഇപ്പോള്‍ ആമസോണില്‍ ലഭിക്കും. ഇത് വരുന്നതോടെ 30000 രൂപയ്ക്ക് ഐഫോണ്‍ പ്ലസ് വാങ്ങാന്‍ സാധിക്കും.












Click it and Unblock the Notifications