ആപ്പിളിന്റെ ഡിസ്‌കൗണ്ട് എത്തിപ്പോയി, ആമസോണില്‍ ഐഫോണ്‍ 15 ഈ തുകയ്ക്ക് വാങ്ങാം; ഓഫര്‍ ഇങ്ങനെ
മുംബൈ; ആപ്പിള്‍ ഐഫോണിന് ഇപ്പോള്‍ ഡിസ്‌കൗണ്ടിന്റെ കാലമാണ്. എന്തുകൊണ്ടാണ് തുടര്‍ച്ചയായി ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നത് എന്ന് ആരാധകര്‍ പോലും ചോദിക്കുന്നുണ്ട്. ഐഫോണ്‍ പതിനാറ് വരുന്നതിന് മുമ്പുള്ള ഡിസ്‌കൗണ്ടാണിത. ആപ്പിള്‍ അവരുടെ പുതിയ മോഡല്‍ ഐഫോണ്‍ വരുന്നതിന് മുമ്പ് നിലവിലുള്ള മോഡലുകളുടെ എല്ലാം വിലക്കുറയ്ക്കാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ല വില കുറഞ്ഞിരിക്കുന്നത്. ആമസോണിലാണ് ഇപ്പോള്‍ ഐഫോണുകള്‍ക്ക് ഡിസ്‌കൗണ്ടുള്ളത്. ആമസോണ്‍ അവരുടെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ്പിള്‍ പോലും ഇത്ര വലിയ ഡിസ്‌കൗണ്ട് നല്‍കുന്നില്ല.

ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ചാണ് ഇപ്പോള്‍ വലിയ വിലക്കുറവില്‍ ലഭിക്കുക. ഇതുവരെയില്ലാത്ത തരത്തിലുള്ള വിലക്കുറവാണ് ആമസോണില്‍ ലഭിക്കുക. മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ അടക്കം ഇപ്പോള്‍ ആമസോണ്‍ നല്‍കുന്നുണ്ട്. ഫ്രീഡം ഓഫറില്‍ ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡലിനാണ് വലിയ വിലക്കുറവുള്ളത്.
ഇത് നീലനിറത്തിലുള്ള ബേസ് മോഡലാണ്. നിലവില്‍ 79600 രൂപയാണ് ആമസോണില്‍ ഈ ഫോണിന്റെ വില. ഇത് ഡിസ്‌കൗണ്ടില്ലാത്ത വിലയാണ്. എന്നാല്‍ ഫ്രീഡം സെയിലിലെ ഡിസ്‌കൗണ്ട് പ്രകാരം 70900 രൂപയായി വില കുറയും. പതിനൊന്ന് ശതമാനമാണ് ഡിസ്‌കൗണ്ട്. തീര്‍ച്ചയായും ഈ തുകയ്ക്ക് ഐഫോണ്‍ വാങ്ങിയാല്‍ പോലും ലാഭമാണ്.
ഐഫോണ്‍ പതിനഞ്ച് ഇത്രയും ഉയര്‍ന്ന വിലയ്ക്ക് ആരെങ്കിലും വാങ്ങാനുള്ള സാധ്യത ഇപ്പോള്‍ കുറവാണ്. കാരണം നിരന്തരം ഓഫറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വില കുറയുമെന്ന് എല്ലാവര്‍ക്കുമറിയാം. ഉറപ്പായും വിലകുറയാനായി പലരും കാത്തിരിക്കുന്നുണ്ടാവും.
അവര്‍ക്കായി മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ ആപ്പിള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ ഐഫോണ്‍ ഇപ്പോള്‍ എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്. ആമസോണില്‍ മികച്ച വില തന്നെ അതിന് ലഭിക്കും. 36250 രൂപ വരെയാണ് എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുക. ഐഫോണ്‍ പതിനാലാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ ഈ തുക എളുപ്പത്തില്‍ ലഭിക്കും. ഐഫോണ്‍ പന്ത്രണ്ട് മുതല്‍ 14 വരെയുള്ള മോഡലുകള്‍ എക്‌സ്‌ചേഞ്ചിന് ഉപയോഗിക്കാം.
അതേസമയം എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന് തകരാറൊന്നുമില്ലെന്ന് ഉറപ്പിക്കണം. എങ്കില്‍ കൂടുതല്‍ തുക ലഭിക്കും. എന്നാല്‍ ഇനിയും ഓഫറുകള്‍ ആമസോണിലുണ്ട്. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേമെന്റാണെങ്കില്‍ 3545 രൂപ ഇനിയും കുറയ്ക്കാന്‍ സാധിക്കും. ഇതോടെ വില 31105 രൂപയായി കുറയും.
ഐഫോണ്‍ പതിനഞ്ചിന് അത്രയ്ക്ക് മികവുറ്റ ക്യാമറയും അതുപോലെ എ16 ബയോണിക് ചിപ്പുമുണ്ട്. കിടിലന്‍ ഡിസ്‌പ്ലേയും ഇതോടൊപ്പം വരുന്നുണ്ട്. അപ്പോള്‍ ഈ വിലയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങുന്നത് വന്‍ ലാഭമാണ്. 48 മെഗാപിക്‌സലിന്റെ ക്യാമറ തന്നെയാണ് ഐഫോണിന്റെ ഈ ഫ്‌ളാഗ്ഷിപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണം.












Click it and Unblock the Notifications