ഇത് ആപ്പിളാണ് മോനേ, തിരിച്ചുവന്നിരിക്കും, ചൈന പിടിച്ച് ഐഫോണുകള്‍; വില്‍പ്പനയില്‍ റെക്കോര്‍ഡ്
ആപ്പിള്‍ ഐഫോണുകള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇടുകയാണ്. ഇന്ത്യയില്‍ അല്ലെന്ന് മാത്രം. ചൈനയെന്ന വമ്പന്‍ മാര്‍ക്കറ്റില്‍ കരുത്തരായി തിരിച്ചെത്തിയിരിക്കുകയാണ് കമ്പനി. ഏപ്രില്‍ മാസത്തെ ഷിപ്പ്‌മെന്റുകളില്‍ അമ്പരപ്പിക്കുന്ന വില്‍പ്പനയാണ് ഐഫോണുകള്‍ക്കുണ്ടായിരിക്കുന്നത്. ആപ്പിള്‍ പതിനഞ്ചിന് അടക്കം വന്‍ തുക നല്‍കേണ്ടി വരുന്നതാണ് നേരത്തെ ഐഫോണുകളുടെ ബിസിനസ് തകരാന്‍ കാരണം.
എന്നാല്‍ അതെല്ലാം പരിഹരിച്ച് വിപണി തിരിച്ച് പിടിച്ചിരിക്കുകയാണ് ആപ്പിള്‍. 52 ശതമാനത്തിന്റെ വര്‍ധനവാണ് ഷിപ്പ്‌മെന്റിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഡിസ്‌കൗണ്ടുകളാണ് ഇപ്പോള്‍ ഐഫോണുകളെ മാര്‍ക്കറ്റ് പിടിക്കാന്‍ സഹായിച്ചിരിക്കുന്നത്.

ചൈന അക്കാദമി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം അത്ഭുതകരമായ കണക്കുകളാണ് ചൈനയില്‍ കാണാന്‍ കഴിയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റുകള്‍ വന്‍ തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
നേരത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ചൈനയിലാകെ തകര്‍ന്ന നിലയിലായിരുന്നു. വിദേശ ബ്രാന്‍ഡുകള്‍ വില്‍പ്പനയില്‍ കാര്യമായ വെല്ലുവിളിയും നേരിട്ടിരുന്നു. കാരണം ഇവരാണ് വലിയ തകര്‍ച്ച നേരിട്ടത്. മൊത്തം വില്‍പ്പനയുടെ 3.5 മില്യണ്‍ യൂണിറ്റുകള്‍ വിദേശ ബ്രാന്‍ഡുകളില്‍ നിന്നാണ് വന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശ ബ്രാന്‍ഡുകളില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഐഫോണുകളാണ്. മാര്‍ച്ചില്‍ വന്‍ കുതിപ്പുണ്ടായതിന് ശേഷം ആപ്പിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2024ന്റെ ആദ്യ രണ്ട് മാസങ്ങളിലും വന്‍ തകര്‍ച്ച ആപ്പിള്‍ നേരിട്ടിരുന്നു. പിന്നീട് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.
2024ന്റെ തുടക്കം മുതല്‍ ആപ്പിള്‍ അവരുടെ ഡിവൈസുകളുടെ വില കുറച്ച് കൊണ്ടുവരികയാണ്. ഈ ഡിസ്‌കൗണ്ട് പ്ലാന്‍ വലിയ രീതിയില്‍ സഹായകരമായിരിക്കുകയാണ്. ആളുകള്‍ക്ക് ഐഫോണ്‍ വാങ്ങണമെന്നുണ്ടായിരുന്നു. എന്നാല്‍ വില കാരണം വാങ്ങുന്നത് നിര്‍ത്തുകയായിരുന്നു. വില കുറഞ്ഞതോടെ വില്‍പ്പന വന്‍ തോതില്‍ വര്‍ധിക്കുകയായിരുന്നു. ജൂണ്‍ പതിനെട്ടിന് അടുത്ത ഷോപ്പിംഗ് ഫെസ്റ്റിവല്‍ ചൈനയില്‍ നടക്കാനിരിക്കുകയാണ്.
അതേസമയം ആപ്പിള്‍ നിലവിലുള്ള ഡിസ്‌കൗണ്ടുകളും സെയില്‍ സീസണുകളും കൂടുതല്‍ സമയത്തേക്ക് നീട്ടിയിരിക്കുകയാണ്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂടി വരുന്നതോടെ ഐഫോണുകള്‍ക്ക് ഇനിയും വില കുറഞ്ഞേക്കും. നേരത്തെ വാവേയിയോട് പ്രീമിയം മാര്‍ക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു ആപ്പിള്‍. അത് തിരിച്ചുപിടിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.
ഉപയോക്താക്കള്‍ അവരുടെ ഡിവൈസുകള്‍ പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നാണ് സര്‍വേകളിലെല്ലാം അഭിപ്രായപ്പെട്ടത്. ആപ്പിളിന്റെ മോശം കാലം ഇതോടെ അവസാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications