ആപ്പിള്‍ പിന്നെയും കുറച്ചു മക്കളേ, ഐഫോണ്‍ 15 64990 രൂപയ്ക്ക് വാങ്ങാം; ഡിസ്‌കൗണ്ട് ലഭിക്കുക ഇങ്ങനെ
ആപ്പിള്‍ ഡിസ്‌കൗണ്ടുകള്‍ ഈ അടുത്തൊന്നും അവസാനിക്കില്ലെന്ന് ത തോന്നുന്നു. വീണ്ടും ഐഫോണ്‍ പതിനഞ്ചിന് വിലക്കുറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ തന്നെ ഐഫോണിന്റെ വിവിധ മോഡലുകളും ഇപ്പോള്‍ വാങ്ങാനാവും. ഐഫോണ്‍ പതിനഞ്ചാണ് നിലവില്‍ വിപണിയിലെ ഏറ്റവും മികച്ച ഫോണ്‍.
അതുകൊണ്ട് നിരവധി ആപ്പിള്‍ ആരാധകര്‍ ആ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാക്കാനായി കാത്തിരിക്കുന്നുണ്ട്. കാരണം മികവുറ്റ ക്യാമറയും അതുപോലെ തന്നെ പെര്‍ഫോമന്‍സും ആപ്പിള്‍ പതിനഞ്ച് സീരീസിന് മാത്രം അവകാശപ്പെട്ടതാണ്. നിലവില്‍ ഐഫോണ്‍ പതിനഞ്ച് മാക്‌സ് പ്രൊയ്ക്ക് അടക്കം ഡിസ്‌കൗണ്ട് ലഭ്യമാണ്.

വിജയ് സെയില്‍സില്‍ ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി പതിനായിരം രൂപ വരെ ലഭിക്കും. ഐഫോണ്‍ പതിനഞ്ച് ഇപ്പോള്‍ 64900 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ഇത്ര കുറഞ്ഞ വിലയ്ക്ക് വേറെ ഒരിടത്തും വാങ്ങാന്‍ സാധിക്കില്ല.
ഇപ്പോള്‍ തന്നെ ഈ ഓഫര്‍ സ്വന്തമാക്കാന്‍ ആപ്പിള്‍ ആരാധകര്‍ ഒരുങ്ങിക്കോളൂ. ഐഫോണ് പതിനഞ്ചിന്റെ ബേസ് മോഡലാണ് ഈ വിലയ്ക്ക് ലഭ്യമാവുക. അതേസമയം ഐഫോണ്‍ 15 പ്ലസിനും ഇപ്പോള്‍ വിലക്കുറവുണ്ട്. 74290 രൂപയ്ക്ക് ഈ ഐഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇത് കിടിലന്‍ ഡിസ്‌കൗണ്ടാണെന്ന് കണ്ണുംപൂട്ടി തന്നെ പറയാം.
എസ്ബിഐ കാര്‍ഡിലാണ് ഇവ വാങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും ആറായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ബേസ് മോഡലിനും മുകളിലുള്ള എക്‌സ്പീരീയന്‍സിന് ഐഫോണ്‍ പതിനഞ്ച് പ്ലസ് തന്നെയാണ് നല്ലത്. ഐഫോണ്‍ പതിനഞ്ച് പ്രൊയ്ക്കും ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ട് ലഭ്യമാണ്.
1,23,990 രൂപയ്ക്കാണ് ഇവ വിജയ് സെയില്‍സില്‍ ലഭിക്കുക. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനും അതേ പോലെ കിടിലന്‍ ഓഫര്‍ വിജയ് സെയില്‍സില്‍ ഒരുക്കിയിട്ടുണ്ട്. 1,45990 രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ വാങ്ങാനാവും. എസ്ബിഐ ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചാല്‍ മൂവായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഇതിലൂടെ ലഭിക്കും.
ഐഫോണ്‍ പതിനഞ്ചിന് മാത്രമല്ല പതിനാലിനും ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ട് ലഭ്യമാണ്. 57990 രൂപയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ പതിനാല് വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ പ്ലസിനും മികച്ച ഡിസ്‌കൗണ്ട് വിജയ് സെയില്‍സില്‍ ഒരുക്കിയിട്ടുണ്ട്. 66990 രൂപയ്ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന#് സാധിക്കും. ഇതിനൊപ്പം തന്നെ ബാങ്ക് ഓഫറുമുണ്ട്.
മൂവായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഐഫോണിന്റെ പതിമൂന്ന് മോഡലിനും ഇപ്പോള്‍ വിജയ് സെയില്‍സില്‍ ഡിസ്‌കൗണ്ടുണ്ട്. നേരത്തെ തന്നെ ഇത് പ്രഖ്യാപിച്ചതാണ്. ആപ്പിള്‍ സെയില്‍സിന്റെ ഭാഗമായിട്ടാണിത്. 50999 രൂപയ്ക്കാണ് ഐഫോണ്‍ പതിമൂന്ന് ലഭ്യമാവുക. ഐപാഡുകള്‍ അടക്കമുള്ളവയ്ക്കും ഇപ്പോള്‍ ഡിസ്‌കൗണ്ടുണ്ട്.












Click it and Unblock the Notifications