എല്ലാവരും അടിച്ചുകേറി വന്നാട്ടെ, ഐഫോണ്‍ 15ന് വില വല്ലാതെ കുറഞ്ഞു; ആപ്പിളിന്റെ ഓഫര്‍ ലഭ്യമാവുക ഇങ്ങനെ
ന്യൂഡല്‍ഹി: ആപ്പിളിന്റെ ഏറ്റവും മികച്ച ഫോണ്‍ ഇപ്പോള്‍ ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാവൂ. ഐഫോണ്‍ പതിനഞ്ച് സീരീസായിരിക്കും ആ ഫോണ്‍. ഐഫോണ്‍ പതിനഞ്ച്, 15 പ്ലസ്, 15 പ്രൊ മാക്‌സ് എന്നിവയെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട ഫോണാണ്. എന്തായാലും ആപ്പിളിന്റെ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ സന്തോഷിക്കാം.
കാരണം കിടിലന്‍ ഓഫറുകളാണ് വിജയ് സെയില്‍സില്‍ ഇപ്പോഴുള്ളത്. ഐഫോണുകള്‍ക്ക് മാത്രമല്ല, ഐപാഡുകള്‍, മാക് ബുക്കുകള്‍, ആക്‌സസറീസ് എന്നിവയ്‌ക്കെല്ലാം ഇപ്പോല്‍ വിലക്കുറവുണ്ട്. ഇവയുടെ സെയില്‍ ആരംഭിച്ചിരിക്കുകയാണ്. ഐഫോണുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടുകളാണ് ഇപ്പോഴുള്ളത്. മികച്ച ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ഇതോടൊപ്പം ലഭിക്കും.

ഐഫോണ്‍ പതിനഞ്ചിന് ഞെട്ടിക്കുന്ന വിലക്കുറവാണ് ഇപ്പോഴുള്ളത്. വെറും 64900 രൂപയ്ക്ക് ആപ്പിളിന്റെ ഈ ഫോണ്‍ വാങ്ങാനാവും. 79900 രൂപയ്ക്ക് ആപ്പിള്‍ ലോഞ്ച് ചെയ്ത ഫോണാണിത്. അപ്പോള്‍ ഇത്രയും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 ലഭ്യമാവുന്നത് വലിയ നേട്ടം തന്നെയാണ്. അതുപോലെ ഐഫോണ്‍ 15 പ്ലസിന് ഇപ്പോള്‍ 74290 രൂപ മാത്രമാണ് വിജയ് സെയില്‍സില്‍ ഉള്ളത്.
ആറായിരം രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും. അതുപോലെ ഐഫോണ്‍ പതിനാലും പതിനാല് പ്ലസും ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. ഐഫോണ്‍ പതിനാല് 57990 രൂപയ്ക്ക് ലഭ്യമാണ്. 66990 രൂപയാണ് 14 പ്ലസിന്റെ വില. ഇതിനൊക്കെ പുറമേ 3000 രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്.
ഐഫോണ്‍ പതിമൂന്ന് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ മികച്ച വിലയില്‍ തന്നെ ആ ഫ്‌ളാഗ്ഷിപ്പ് സ്വന്തമാക്കാനാവും. 50999 രൂപയാണ് ഇപ്പോള്‍ വിജയ് സെയില്‍സില്‍ ഐഫോണ്‍ പതിമൂന്നിന് ഉള്ളത്. കുറഞ്ഞ സമയത്തേക്കാണ് മാത്രമാണ് ഈ ഓഫര്‍ ഉണ്ടാവുക. അതുകൊണ്ട് വേഗം ഇഷ്ടപ്പെട്ട മോഡലുകള്‍ വാങ്ങാന്‍ റെഡിയായിക്കോളൂ.
ഐഫോണിന്റെ 15 പ്രൊ 1 ടിബി വേരിയന്റിന് 1,84900 രൂപയാണ് വില. വിജയ് സെയില്‍സില്‍ ഇപ്പോള്‍ 1,63490 രൂപയ്ക്ക് ഈ ഫോണ്‍ ലഭ്യമാണ്. ഐസിഐസിഐ, എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് 3000 രൂപ അധിക ഡിസ്‌കൗണ്ടും ലഭിക്കും. അതിലൂടെ 1,60490 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. 1226 ലോയല്‍റ്റി പോയിന്റുകളും ഈ ഇടപാടിലൂടെ നേടാം.
ഐഫോണ്‍ 15 പ്രൊ 512 ജിബി വേരയിന്റിന് 1,64900 രൂപയാണ് വില. ഇപ്പോള്‍ 1,54990 രൂപയ്ക്ക് ഇവ വിജയ് സെയില്‍സില്‍ ലഭ്യമാണ്. ഐസിഐസിഐ, എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 3000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. 1,51990 രൂപയ്ക്ക് ഈ ഫോണ്‍ അതോടെ വാങ്ങാനാവും. ഐഫോണ്‍ 15 പ്രൊയുടെ 256 ജിബി മോഡല്‍ ഇപ്പോള്‍ 1,44900 രൂപയ്ക്ക് വാങ്ങാം.
എന്നാല്‍ ഡിസ്‌കൗണ്ട് വരുന്നതോടെ 1,35990 രൂപയ്ക്കാണ് വാങ്ങാനാവുക. ഐസിഐസിഐ, എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ മൂവായിരം രൂപ ഈ ഫോണിനും ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ 1,32990 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. അങ്ങനെ ആപ്പിളിന്റെ എല്ലാ മോഡലുകള്‍ക്കും വമ്പന്‍ ഡിസ്‌കൗണ്ട് തന്നെ ഇപ്പോള്‍ ലഭ്യമാണ്.












Click it and Unblock the Notifications