ഐഫോണിന് സുരക്ഷയുടെ ഒരു കവചം കൂടി; എന്താണ് 'സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ' ഫീച്ചർ എന്നറിയാം...
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഫോൺ എന്ന ഖ്യാതിയോടെയാണ് ആപ്പിളിന്റെ ഐഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. അതിൽ കാര്യമുണ്ട് താനും, അത്രയേറെ ഫീച്ചറുകൾ ഈ മുൻനിര ഫോണിലുണ്ട് എന്നതാണ് സവിശേഷത. സുരക്ഷയ്ക്ക് ഇത്രയധികം പ്രാധാന്യം കൊടുക്കുന്ന ഫോണുകൾ മറ്റേതെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ തന്നെ സംശയമാണ്. അത് തന്നെയാണ് ആപ്പിൾ എന്ന ബ്രാൻഡിന്റെ ഐഫോണിന് ഇക്കാണുന്ന സ്വീകാര്യത ലഭിക്കാൻ കാരണമായതും.
ഇതിനിടയിൽ പുതിയ സുരക്ഷാ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഈ ആഴ്‌ച ആദ്യം ഐഒഎസ് 17.3 അപ്‌ഡേറ്റുമായി ആപ്പിൾ എത്തി. ഇതിൽ ഐഫോണിന് 'സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ' ഫീച്ചർ അവതരിപ്പിച്ചു. നിങ്ങളുടെ ഫോൺ മോഷ്‌ടിക്കപ്പെടുകയാണെങ്കിൽ അതിന് കൃത്യമായ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഫീച്ചറാണിത്.

നിങ്ങളുടെ വീട്ടിൽ നിന്നോ വർക്ക്‌സ്‌പെയ്‌സ് ലൊക്കേഷനിൽ നിന്നോ അകലെയായിരിക്കുമ്പോൾ, ഐഫോണിൽ നിലവിലുള്ള ബയോമെട്രിക് പരിരക്ഷയ്‌ക്ക് മുകളിൽ ഇത് ഒരു അധിക പരിരക്ഷ നൽകുന്നതാണ് ഈ ഫീച്ചർ എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. ഇത് വഴി നിങ്ങളുടെ ഫോൺ മോഷ്‌ടിക്കെപ്പെടുകയോ, നിങ്ങളുടെ പാസ്‌കോഡ് മറ്റാരെങ്കിലും മനസിലാക്കുകയോ ചെയ്‌താലും നിങ്ങളുടെ അക്കൗണ്ടിലോ ഉപകരണത്തിലോ നിർണായകമായ മാറ്റങ്ങൾ വരുത്തുന്നത് തടയാൻ സഹായിക്കുമെന്ന് ആപ്പിൾ പറയുന്നു.
ഫോൺ ഇടയ്ക്കിടെ തെറ്റായി മറന്നുവെക്കുന്ന അല്ലെങ്കിൽ വലിയ സുരക്ഷാ അപകടസാധ്യതയുള്ള ഒരാൾക്ക് ഇത് വളരെ സൗകര്യപ്രദമായ സവിശേഷതയാണ്. ഇത് നിങ്ങളുടെ ഫേസ് ഐഡി സിസ്‌റ്റം അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
ഇവ ഉപയോഗിച്ച് അല്ല ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതെങ്കിൽ, നിങ്ങളുടെ ഉപകരണത്തെ കൂടുതൽ സുരക്ഷിതമാക്കുന്ന മറ്റൊരു പാസ്‌കോഡിലേക്ക് ഒആയിരിക്കും അവർ നയിക്കപ്പെടുക. കൂടാതെ, നിങ്ങളുടെ ആപ്പിൾ ഐഡി പാസ്‌വേഡ് മാറ്റുന്നത് പോലുള്ള ചില പ്രവർത്തനങ്ങൾ, രണ്ടാമത്തെ ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി പ്രാമാണീകരണം നടത്താൻ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടിയും വരും.
ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ, നിങ്ങൾ ഐഒഎസ് 17.3 ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. കാരണം ഈ സവിശേഷത ഇൻസ്‌റ്റാളേഷന് ശേഷം മാത്രമേ ലഭ്യമാകൂ. ഐഒഎസ് 17.3, ഐഒഎസ് 17 പിന്തുണയ്ക്കുന്ന എല്ലാ ഐഫോണുകൾക്കും ഇത് അനുയോജ്യമാണ്, അതായത് ഐഫോൺ എക്‌സ് എസും അതിനുമുകളിലും ഉള്ള ഫോണുകളിൽ ഇത് പ്രവർത്തിക്കും.












Click it and Unblock the Notifications