Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്ത് മറിമായം..! ഒരു ഐഫോണിന് ഇത്രയും വിലക്കുറവോ? അതും ആപ്പിളിന്റെ ജഗജാല കില്ലാഡി മോഡലിന്...

ആപ്പിൾ എന്നാൽ ഒരു ബ്രാൻഡ് ആണ്, ഐഫോൺ എന്നാൽ ഒരു വികാരവും. ഇന്ത്യൻ സ്‍മാർട്ട് ഫോൺ പ്രേമികളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഐഫോണിന്റെ ഒട്ടുമിക്ക എല്ലാ മോഡലുകളും ഇന്ത്യൻ വിപണിയിൽ വൻ ഹിറ്റാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ഐഫോൺ 15 വരെ വ്യത്യസ്‌തമല്ല, ഇനി ഇറങ്ങാൻ പോവുന്ന ഐഫോൺ 16നും ഇപ്പോഴേ ആളുകൾ കാത്തിരിപ്പാണ്. അപ്പൊ പിന്നെ ഇറങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ലാത്ത ഐഫോൺ 13 മോഡലിന്റെ കാര്യം പ്രത്യേകിച്ച് പറയണോ..

ഒരുകാലത്ത് പ്രീമിയം ഫോൺ ആരാധകർക്ക് ഇടയിലെ മിന്നും താരം തന്നെയായിരുന്നു ആപ്പിൾ ഐഫോൺ 13. ഇന്നും ശോഭ അത്രയ്ക്ക് കുറഞ്ഞിട്ടൊന്നുമില്ല. വിപണിയിൽ ഏത് മുൻനിര മോഡലിനോട് കട്ടയ്ക്ക് മുട്ടി നിൽക്കാൻ ഈ ഫോണിന് കെൽപ്പുണ്ട് എന്നതാണ് വാസ്‌തവം. അങ്ങനെ ഇതൊക്കെ കേട്ട് നിങ്ങൾക്ക് ഐഫോൺ 13 സ്വന്തമാക്കണം എന്ന ആഗ്രഹം മനസിൽ ഉദിച്ചെങ്കിൽ ഇതാണ് പറ്റിയ സമയം.

appleiphone13discounts

ഈ ഉത്സവകാലത്ത് ആപ്പിൾ ഉഗ്രൻ ഓഫറുകളുമായാണ് നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നത്. നമ്മുടെ സ്വന്തം ആപ്പിൾ ഐഫോൺ 13നും ഇക്കാര്യത്തിൽ പിന്നിലല്ല. അത്രയും കുറഞ്ഞ വിലയിൽ തന്നെ നിങ്ങൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ കഴിയും, അതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത് ഇന്ത്യ ഐസ്‌റ്റോഴ്‌സ് ആണെന്ന് അറിയുക.

ആപ്പിൾ ഐഫോൺ 13 ഓഫറുകൾ

ഇന്ത്യ ഐസ്‌റ്റോറിൽ ഇപ്പോൾ ഐഫോൺ 13 35,900 രൂപയ്ക്ക് വാഗ്‌ദാനം ചെയ്യുന്നു, ഇത് രാജ്യത്തുടനീളം ഓൺലൈൻ, ഓഫ്‌ലൈൻ ആപ്പിൾ അംഗീകൃത റീട്ടെയിൽ സ്‌റ്റോറുകൾ വഴി ലഭ്യമാണ്. എന്നാൽ മിക്ക റീട്ടെയിലർമാരും ഇപ്പോൾ 128 ജിബി സ്‌റ്റോറേജുള്ള ഐഫോൺ 13ന്റെ അടിസ്ഥാന വേരിയന്റ് 59,600 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ഐസ്‌റ്റോറിൽ നിങ്ങൾക്ക് 4700 രൂപയുടെ ഇൻസ്‌റ്റന്റ് സ്‌റ്റോർ ഡിസ്‌കൗണ്ടും 1,000 രൂപ ക്യാഷ്ബാക്കും ഉള്ളതിനാൽ മോഡലിന്റെ വില 53,900 രൂപയായി കുറയുന്നു.

ഇനി എങ്ങനെയാണു ഫോൺ 35,900 രൂപയ്ക്ക് ലഭ്യമാവുക എന്നല്ലേ അറിയേണ്ടത്. അതിന് നിങ്ങൾക്ക് മുൻപിലെ വഴി എക്സ്ചേഞ്ച് ഓഫറാണ്. നിലവിൽ നല്ല നിലയിലുള്ള 64 ജിബി ഐഫോൺ 11ന് 13,000 രൂപ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ 5,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാവും. ഇതോടെ ഐഫോൺ 13 വില 35,900 രൂപയായി കുറയുന്നു.

എന്നാൽ നിങ്ങൾ എസ്‌ചേഞ്ച് ചെയ്യുന്ന മൊബൈൽ ഫോണിന്റെ നിലവിലെ അവസ്ഥ ഇക്കാര്യത്തിൽ പ്രധാനമാണെന്ന് പ്രത്യേകം ഓർക്കുക. കാരണം ഉപയോഗ ശൂന്യമായ ഫോണുകൾക്ക്, കേടുപാടുകൾ സംഭവിച്ചവയ്ക്ക് ഒന്നും നിങ്ങൾ ആഗ്രഹിക്കുന്ന വിലകൾ ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഫോണുകളുടെ അവസ്ഥ ഇതിൽ പ്രധാന ഘടകം തന്നെയാണ്.

ഐഫോൺ 13 വാങ്ങുന്നത് ഗുണമാവുമോ?

നിങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ആവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്, സാങ്കേതിക മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങൾ അനുഭവിച്ചറിയാൻ താൽപര്യമുള്ള വ്യക്തിയാണ് എങ്കിൽ ഈ ഫോൺ വാങ്ങുന്നതിൽ കാര്യമുണ്ടാവില്ല. കാരണം ഇതിന് ശേഷം ആപ്പിൾ ഐഫോണിന്റെ തന്നെ രണ്ട് വേരിയന്റുകൾ പുറത്തിറക്കുകയും മൂന്നാമത്തേത് അണിയറയിലുമാണ്.

ഐഫോൺ 15യുമായി ഒത്തു നോക്കുമ്പോൾ യുഎസ്ബി ടൈപ്പ് സി ചാർജിംഗ്, ഡൈനാമിക് ഐലൻഡ്, 48 എംപി ക്യാമറ എന്നിങ്ങനെയുള്ള ഏറ്റവും പുതിയ ഫീച്ചറുകൾളുടെ കുറവ് ഐഫോൺ 13ൽ നിങ്ങൾക്ക് കാണാവുന്നതാണ്. എങ്കിലും രണ്ടര വർഷം മുൻപ് അന്നത്തെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്ന് കൂടിയായിരുന്നു ഇതെന്നും ഓർക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+