ഒരു ഐഫോണിന് ഇത്രയും വിലക്കുറവോ? ഈ മോഡൽ ഇനി 50,000 രൂപയിലും താഴെ വിലയിൽ, ഓഫർ ഇങ്ങനെ
നമ്മുടെ നാട്ടിൽ ഏതൊക്കെ ഫോണുകൾ വന്നാലും ആപ്പിൾ ഒരുക്കുന്ന ഐഫോണുകളുടെ തട്ട് താണു തന്നെ ഇരിക്കും. അതിന് ഇപ്പോൾ എത്ര വിലയായാലും ആളുകൾ വാങ്ങാൻ തയ്യാറുമാണ്. അത്തരത്തിൽ മുൻനിര മോഡലുകളായ ഐഫോൺ 15 പ്രോ ഒക്കെ ഇപ്പോൾ വിൽക്കുന്നത് ഒരു ലക്ഷത്തിന് മുകളിൽ വിലയ്ക്കാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.
അങ്ങനെ ഉള്ളപ്പോൾ സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഒക്കെ ഒരു ഐഫോൺ സ്വന്തമാക്കാനുള്ള ആഗ്രഹം ഉണ്ടാവുമ്പോൾ അവർ എന്ത് ചെയ്യുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ അതിനുള്ള ഉത്തരവുമായാണ് രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് വമ്പന്മാരായ ആമസോൺ ഇപ്പോൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നത്.

ആപ്പിളിന്റെ മികച്ച മോഡലുകളിൽ ഒന്നായ ഐഫോൺ 13 ആണ് വൻ വിലക്കുറവിൽ ആമസോൺ വൈബ്‌സൈറ്റ് മുഖേന വിൽക്കുന്നത്. ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് അത്ഭുതത്തിന് ശേഷം രണ്ട് തലമുറ ഐഫോണുകൾ കൂടി വിപണിയിൽ എത്തി എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെയാണ് ഒരു കാലത്ത് തരംഗം ആയിരുന്ന ഐഫോൺ 13 ഇന്ന് കുറഞ്ഞ വിലയിൽ ലഭ്യമാവുന്നത്.
2021 സെപ്റ്റംബറിലാണ് കമ്പനി 79,900 രൂപ വിലയോടെ ഐഫോൺ 13 ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്ന് ഏറ്റവും വിലപിടിപ്പുള്ള ഫോണുകളിൽ ഒന്നായിരുന്നു ഇത്. ഇപ്പോഴിതാ ആമസോൺ ഗ്രേറ്റ് സമർ സെയിലിൽ ആപ്പിൾ ഐഫോൺ 13യ്ക്ക് കേവലം 47,499 രൂപ മാത്രമാണ് വില.
ഐഫോൺ 13 മോഡലിന്റെ 128ജിബി സ്‌റ്റോറേജ് വേരിയന്റിന് ആമസോണിൽ 48,999 രൂപയാണ് വിലയായി കാണിച്ചിരിക്കുന്നത്. ഇതിന് പുറമെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ മോഡ് വഴി പേയ്‌മെൻ്റ് നടത്തുന്നതിലൂടെ വില 2,000 രൂപ വരെ കുറയ്ക്കാനും കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ മോഡലിന് ഏറ്റവും കൂടുതൽ പ്രശംസ നേടിക്കൊടുത്ത സവിശേഷത. ഐഫോൺ 13 ആപ്പിളിന്റെ സ്വന്തം എ15 ബയോണിക് ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. ഐഫോൺ 13 മോഡൽ 3 വർഷം പഴക്കമുള്ള സ്‌മാർട്ട്‌ഫോണാണെങ്കിലും, ഇതിന് ഇപ്പോഴും iOS 17 അപ്‌ഗ്രേഡ് ലഭിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
എന്നാൽ എല്ലാവരും ആലോചിക്കേണ്ട കാര്യം എന്തെന്നാൽ നിങ്ങൾക്ക് ഒരു ഐഫോൺ എടുക്കാൻ താൽപര്യവും അതിനൊപ്പം പണം കുറവും ആണെങ്കിൽ തീർച്ചയായും മികച്ചൊരു ഓപ്‌ഷൻ തന്നെ ആയിരിക്കും ഐഫോൺ 13. കീശ കീറാതെ ഒരു ഐഫോൺ സ്വന്തമാക്കാൻ നിലവിൽ മാർക്കറ്റിൽ മികച്ചൊരു ഓഫർ മറ്റാരും നൽകുന്നുമില്ല.












Click it and Unblock the Notifications