ഐഫോൺ 13 വെറും 17,999 രൂപയ്ക്ക് വാങ്ങാം..!; ആമസോണിൽ ഇതാ വമ്പൻ ഓഫർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആപ്പിൾ മോഡലുകളിൽ ഒന്നാണ് ഐഫോൺ 13. അതിന്റെ ഫീച്ചറുകളും, താങ്ങാവുന്ന വിലയും ഫോണിനെ കൂടുതൽ ജനപ്രിയമാക്കി. എന്നാൽ ഇപ്പോഴിതാ ആമസോണിൽ അങ്ങേയറ്റം വിലക്കുറവിൽ ഈ ഫോൺ ലഭ്യമാണ് എന്നതാണ് പുതിയ വാർത്ത. ഫ്‌ളിപ്പ്കാർട്ട് അടക്കമുള്ള മറ്റ് ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് വ്യത്യസ്‌തമായി വൻ വിലക്കുറവിലാണ് ഈ ഫോൺ ആമസോണിൽ വിൽക്കുന്നത് എന്നതാണ് പ്രത്യേകത.
ഐഫോൺ 13 നിലവിൽ ആമസോണിൽ ഔദ്യോഗിക സ്‌റ്റോർ വിലയിൽ ലഭ്യമായതിൽ നിന്ന് 7401 രൂപ കിഴിവോടെ 52,499 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇതിന് പുറമെ നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിന് പകരമായി ആമസോൺ 34,500 രൂപ വരെ കിഴിവും വാഗ്‌ദാനം ചെയ്യുന്നു.

ഈ ഓഫറുകളും കിഴിവുകളും എല്ലാം ഉപയോഗിച്ച്, നിങ്ങൾക്ക് ആമസോണിൽ നിന്ന് വെറും 17,999 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാൻ കഴിയും. ഈ ഫോൺ എല്ലാ ഓഫറുകളും കിഴിവുകളും സഹിതം ഫ്ലിപ്‌കാർട്ടിൽ നിന്ന് 57,900 രൂപയ്ക്കാണ് നിങ്ങൾക്ക് വാങ്ങാൻ കഴിയുക എന്ന് കൂടി ഓർക്കണം.
രണ്ട് വർഷം മുൻപ് 2021ലാണ് ഈ ഫോൺ വിപണിയിൽ എത്തിയത്. 79,900 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ഈ മോഡൽ വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായി. നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഐഫോൺ മോഡലുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം.
ഡയഗണല്‍ റിയര്‍ ക്യാമറാ ഡിസൈനാണ് ഈ സ്‍മാർട്ട്ഫോണിൽ ആപ്പിൾ ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ പതിമൂന്നിലൂടെയാണ് ഈ ഡിസൈൻ ആപ്പിള്‍ ആദ്യമായി അവതരിപ്പിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. പിന്നീട് വന്ന ഫോണുകളിൽ എല്ലാം തന്നെ ആപ്പിള്‍ പിന്തുടരുന്നത് ഈ ഡിസൈനാണ്. നിങ്ങൾക്കൊരു പ്രീമിയം ഫോൺ വേണമെന്ന് തോന്നുകയും എന്നാൽ ബജറ്റ് നിങ്ങളെ അലട്ടുകയും ചെയ്യുമ്പോൾ ഐഫോൺ 13ന് തീർച്ചയായും നിങ്ങളെ സഹായിക്കാൻ കഴിയും.
12 എംപി ഡുവല്‍ റിയര്‍ ക്യാമറയാണ് ഐഫോണ്‍ പതിമൂന്നിലുള്ളത്. 4കെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ റെക്കോര്‍ഡിംഗും ഫോണിൽ നൽകിയിരിക്കുന്നു. 12 എംപി ട്രൂ ഡെപ്ത് ഫ്രണ്ട് ക്യാമറയും അതോടൊപ്പം നൈറ്റ് മോഡും ഇതില്‍ ലഭ്യമാണ്. 17 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ആപ്പിള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ പതിനാലിനും സമാന ഫീച്ചറുകളാണ് ഉള്ളത്. പക്ഷേ വില കൂടുതലാണ്, അതിനാലാണ് ഐഫോൺ 13 ഇത്ര സ്വീകാര്യമായതും.












Click it and Unblock the Notifications