ഐഫോൺ 13 സ്വന്തമാക്കണോ..? വേഗം ആമസോണിലേക്ക് വിട്ടോ, വമ്പൻ ഡിസ്‌കൗണ്ട് വിട്ടുകളയണ്ട
ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽസ് നാളെ മുതൽ ആരംഭിക്കുകയാണ്. വമ്പൻ ഓഫറുകളാണ് പലവിധ ഉപകരണങ്ങൾക്ക് നിങ്ങളെ കാത്തിരിക്കുന്നത്. സ്‍മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഒക്കെയും അതിൽ ഉൾപ്പെടുന്നു. എന്നാൽ നിങ്ങൾ ഏറ്റവും കൂടുതൽ ഈ സീസണിൽ വാങ്ങാൻ ആഗ്രഹിക്കുന്നത് ഒരു മൊബൈൽ ആണെങ്കിൽ, അതും ഐഫോൺ എങ്കിൽ നിങ്ങൾ ഒന്നും നോക്കേണ്ട.
ആമസോൺ റിപ്പബ്ലിക് ഡേ സെയിൽസിന്റെ ഭാഗമായി ഐഫോൺ 13 വമ്പൻ വിലക്കുറവിലാണ് ഇപ്പോൾ വിൽക്കുന്നത്. ഐഫോൺ 13 ഏകദേശം 50,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകും എന്നാണ് ആമസോൺ അറിയിച്ചിട്ടുള്ളത്. ജനുവരി 13ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണിൽ വിൽപ്പന ആരംഭിക്കുകയും ജനുവരി 17 വരെ തുടരുകയും ചെയ്യും.

ഐഫോൺ 13 റിപ്പബ്ലിക് ഡേ സെയിൽസ് സമയത്ത് ആമസോണിൽ 49,999 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്യും, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാട് വഴിയുള്ള പേയ്‌മെന്റിലൂടെ 1000 രൂപ കിഴിവോടെ വില 48,999 രൂപയായി കുറയ്ക്കാം. ഇ-കൊമേഴ്‌സ് ഭീമൻ പഴയ ഹാൻഡ്‌സെറ്റ് തിരികെ നൽകുമ്പോൾ 22,500 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഐഫോൺ 13ന്റെ 128 ജിബി പതിപ്പിന് 53,000 രൂപയാണ് വില. ഐഫോൺ 13ന് പുറമെ, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 15 സീരീസ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഐഫോൺ വേരിയന്റുകളിലും വരാനിരിക്കുന്ന സീസൺ വിൽപ്പനയിൽ വിലക്കുറവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഫോൺ 13
മൂന്ന് വർഷം ആയി വിപണിയിൽ എത്തിയിട്ട് എങ്കിലും ഈ മോഡലിന്റെ ജനപ്രീതിക്ക് ഇതുവരെ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. 79,900 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ഈ മോഡൽ വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായിരുന്നു. നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ഐഫോൺ മോഡലുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം.
ഡയഗണല്‍ റിയര്‍ ക്യാമറാ ഡിസൈനാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഐഫോണ്‍ പതിമൂന്നിലൂടെയാണ് ഈ ഡിസൈൻ ആപ്പിള്‍ ആദ്യമായി അവതരിപ്പിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. പിന്നീട് വന്ന ഫോണുകളിൽ എല്ലാം തന്നെ ആപ്പിള്‍ പിന്തുടരുന്നത് ഈ ഡിസൈനാണ്. നിങ്ങൾക്കൊരു പ്രീമിയം ഫോൺ വേണമെന്ന് തോന്നുകയും എന്നാൽ ബജറ്റ് നിങ്ങളെ അലട്ടുകയും ചെയ്യുകയാണെങ്കിൽ ഐഫോൺ 13ന് തീർച്ചയായും നിങ്ങളെ സഹായിക്കാൻ കഴിയും.
12 എംപി ഡുവല്‍ റിയര്‍ ക്യാമറയാണ് ഐഫോണ്‍ പതിമൂന്നിലുള്ളത്. 4കെ ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ റെക്കോര്‍ഡിംഗും ഫോണിൽ നൽകിയിരിക്കുന്നു. 12 എംപി ട്രൂ ഡെപ്ത്ത് ഫ്രണ്ട് ക്യാമറയും അതോടൊപ്പം നൈറ്റ് മോഡും ഇതില്‍ ലഭ്യമാണ്. 17 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ആപ്പിള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ പതിനാലിനും സമാന ഫീച്ചറുകളാണ് ഉള്ളത്. പക്ഷേ വില കൂടുതലാണ്, അതിനാലാണ് ഐഫോൺ 13 ഇത്രയധികം ആരാധകരെ ഉണ്ടാക്കിയെടുത്തതും.
-
ആമസോണില്‍ കാണാതായത് 'നാടകം'; വലിയ അപകടം സംഭവിച്ചെന്ന് മാഹീന്: ചങ്ങാടം മറിഞ്ഞു: വിമര്‍ശനം -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications