Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ പതിമൂന്നിന് 45400 രൂപ ഡിസ്‌കൗണ്ട്, 14നും, 15നും വില കുറവ്, ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാം

ആപ്പിളിന് ഇപ്പോള്‍ ഓഫറുകളുടെ പെരുമഴയാണ്. ഐഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ അടക്കുള്ളത്. ഐഫോണ്‍ പതിമൂന്നിനാണ് ആദ്യം തന്നെ വില കുറഞ്ഞിരിക്കുന്നത്. ആപ്പിലിന്റെ ഏറ്റവും നന്നായി വിറ്റുപോയ ഐഫോണാണിത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇതിന് വലിയ വില്‍പ്പനയുണ്ടായിരുന്നത്.

ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറിലും ഏറ്റവും ചെലവ് കുറഞ്ഞ ഫോണ്‍ തന്നെയാണിത്.2021ലാണ് ഈ ഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയത്. 79900 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ആപ്പിള്‍ സ്റ്റോറില്‍ 59900 രൂപയ്ക്ക് ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാം. 7599 രൂപ കൂടുതലായി കുറയണമെങ്കില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഐഫോണ്‍ പതിമൂന്ന് വാങ്ങാം.

iphone-13-14

52999 രൂപയ്ക്കാണ് ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണ്‍ വാങ്ങാനാവുക. 6901 രൂപ ആപ്പിള്‍ സ്റ്റോറിലനേക്കാള്‍ കുറയും. ഇതിനൊക്കം പുറമേ എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ആയിരം രൂപ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. 44400 രൂപ ഡിസ്‌കൗണ്ടിലൂടെയും കുറയും.

ഇതോടെ 7599 രൂപയ്ക്ക് ഐഫോണ്‍ പതിമൂന്ന് നിങ്ങള്‍ക്ക് ലഭിക്കും. കിടിലന്‍ ക്യാമറയും, പെര്‍ഫോമന്‍സുമെല്ലാം ഈ ഫോണിന്റെ പ്രത്യേകതയാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിനാലിനും പതിനഞ്ചിനും അതുപോലെ ഡിസ്‌കൗണ്ടുണ്ട്. 9901 രൂപയുടെ ഇളവാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഐഫോണ്‍ പതിനഞ്ചിനായി നല്‍കുന്നത്.

ഐഫോണ്‍ പതിനഞ്ചിന് നിലവില്‍ 69999 രൂപയാണ് വില. പതിനായിരം രൂപയോളമാണ് കുറഞ്ഞത്. യഥാര്‍ത്ഥ വില 79900 രൂപയാണ്. ഏകദേശം 9901 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. നാല് മാസം മുമ്പാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ നാലായിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും.

ഇതോടെ 65999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ പതിനാലിന്റെ വില അതുപോലെ 55999 രൂപയാണ്. 128 ജിബി മോഡലാണിത്. 69900 രൂപയാണ് ഇതിന്റെ യഥാര്‍ഥ വില. 13901 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഐഫോണ്‍ പതിനഞ്ചിന്റെ ബാങ്ക് ഓഫറുകള്‍ ചേര്‍ത്താല്‍ ഇനിയും വില കുറയും.

ആപ്പിള്‍ വാലന്റൈന്‍സ് ഡേ ഓഫറുകള്‍ ഇതിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഐഫോണ്‍ കെയ്‌സുകളും അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ പതിനഞ്ച് സീരീസിനുള്ളതാണ് ഈ കെയ്‌സുകള്‍. 4900 രൂപയാണ് ഇതിന്റെ ഏറ്റും കുറഞ്ഞ വില. ആപ്പിള്‍ വാച്ച് ബാന്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ലൂപ് ബാന്‍ഡിന് 9500 രൂപയാണ് ഇന്ത്യയിലെ വില. വാട്ടര്‍മെലണ്‍ നിറത്തിലുള്ള ഐപാഡ് 10 ജെന്‍ കെയ്‌സ് 8900 രൂപയ്ക്കും വാങ്ങാം.

ഐഫോണ്‍ പതിമൂന്നിന് മൂവായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും, ഐപാഡ് പ്രൊ 12.9 ഇഞ്ചിന് നാലായിരം രൂപയാണ് ഡിസ്‌കൗണ്ട്. ഐപാഡ് പ്രൊ 1 ഇഞ്ചിന് മൂവായിരം രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. മാക്ബുക്കിന്റെ വിവിധ മോഡലുകള്‍ക്കും ഡിസ്‌കൗണ്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+