ആപ്പിള്‍ ഐഫോണ്‍ 13ന് മെഗാ ഡിസ്‌കൗണ്ട് ഓഫര്‍, 47999 രൂപയ്ക്ക് വാങ്ങാം: വിലക്കുറവ് ലഭ്യമാവും ഇങ്ങനെ
ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ സ്വന്തമാക്കുക ഏതൊരാളുടെയും വലിയ ആഗ്രഹമായിരിക്കും. അത്തരമൊരു ആഗ്രഹം ഇപ്പോള്‍ നേടിയെടുക്കാനുള്ള മാര്‍ഗം വന്നെത്തിയിരിക്കുകയാണ്. ആമസോണില്‍ വാര്‍ഷിക പ്രൈം ഡേ സെയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ആപ്പിളിന്റെ ഐഫോണുകള്‍ക്ക് അടക്കം വന്‍ വിലക്കുറവാണ് ഈ സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രൈം ഡേ സെയില്‍ ജൂലായ് ഇരുപതിനാണ് ആരംഭിക്കുന്നത്. പുതിയ ഫോണുകളും ഇതില്‍ ലോഞ്ച് ചെയ്യുന്നുണ്ട്. ഐക്യു00 നിയോ 9 പ്രൊ, വണ്‍പ്ലസ് 12, ഐഫോണ്‍ 13 എന്നിങ്ങനെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 21 വരെ ഇത് തുടരും. വേഗത്തില്‍ തന്നെ ഈ ഫോണ്‍ വാങ്ങിയില്ലെങ്കില്‍ സ്‌റ്റോക്ഔട്ടാവാനും സാധ്യതയുണ്ട്.

ഐഫോണ്‍ പതിമൂന്ന് വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ മികച്ച ഓഫറില്‍ തന്നെ വാങ്ങാനാവും. 47999 രൂപയ്ക്കാണ് ആമസോണ്‍ സെയിലില്‍ ഐഫോണ്‍ പതിമൂന്ന് വില്‍ക്കുന്നത്. ബാങ്ക് ഓഫറുകളും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഐഫോണ്‍ പതിമൂന്നിന്റെ ഏത് വേരിയന്റാണ് കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയെന്ന് മാത്രം ആമസോണ്‍ പ്രഖ്യാപിച്ചിട്ടില്ല.
ആമസോണ്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയാല്‍ നല്‍കുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്കും ഓഫര്‍ ലഭ്യമാവും. പക്ഷേ 48 മണിക്കൂര്‍ നേരത്തേക്കുള്ള ഓഫറായത് കൊണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിനെ പോലെ ദീര്‍ഘസമയം ഈ ഡിവൈസുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാവില്ല.
ആപ്പിളിന് മാത്രമല്ല മറ്റ് ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്കും ഇപ്പള്‍ കിടിലന്‍ ഡിസ്‌കൗണ്ടുണ്ട്. സാംസങ്ങിന്റെ ഗ്യാലക്‌സി എസ്23 അള്‍ട്രയാണ് ഇതില്‍ പ്രധാനപ്പെട്ട ഫ്‌ളാഗ്ഷിപ്പ്. 74999 രൂപയ്ക്ക് ഇപ്പോള്‍ എസ്23 അള്‍ട്ര വാങ്ങാന്‍ സാധിക്കും. എല്ലാ ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളുമെല്ലാം ചേര്‍ത്താണ് ഇത്രയും രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.
അതോടൊപ്പം 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐയും നിങ്ങള്‍ക്ക് ലഭ്യമാവും. അതുകൊണ്ട് എളുപ്പത്തില്‍ ഈ ഫോണ്‍ വാങ്ങാനാവും. അതേസമയം ഗ്യാലക്‌സി എസ്21 എഫ്ഇയ്ക്കും ആമസോണില്‍ ഡിസ്‌കൗണ്ടുണ്ട്. വെറും 26999 രൂപയ്ക്ക ്ഈ ഫോണ്‍ വാങ്ങാം. ബാങ്ക് ഓഫറുകള്‍ ചേര്‍ത്തുള്ള തുകയാണിത്. 6 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.
വണ്‍പ്ലസിന്റെ കിടിലന്‍ ഫോണ്‍ വേണമെന്നുള്ളവര്‍ക്കും ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. വണ്‍പ്ലസിന്റെ 12 52999 രൂപയ്ക്കാണ് ഇപ്പോള്‍ ആമസോണില്‍ ലഭിക്കുക. ബാങ്ക് ഓഫറുകളെല്ലാം ചേര്‍ത്തുള്ള ഡിസ്‌കൗണ്ടാണിത്. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ 12000 രൂപ അധിക ഡിസ്‌കൗണ്ടും ലഭിക്കും. വണ്‍പ്ലസിന്റെ 12ആര്‍ 256 ജിബി വേരിയന്റ് ഇപ്പോള്‍ 40999 രൂപയ്ക്കാണ് ലഭ്യമാവുക.
ബാങ്ക് ഓഫറുകളും ചേര്‍ത്തുള്ളതാണ് ഈ തുക. എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ 5000 രൂപയുടെ ഡിസ്‌കൗണ്ട് അധികമായിലഭിക്കും. 9 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ വേറെയുണ്ട്. വണ്‍പ്ലസ് അവരുടെ നോര്‍ഡ് സിഇ4 ലൈറ്റിന്റെ അള്‍ട്ര ഓറഞ്ച് വേരിയന്റും ഇതോടൊപ്പം ലോഞ്ച് ചെയ്യുന്നുണ്ട്. 12ആറിന്റെ സണ്‍സെറ്റ് ഡ്യൂണും പുറത്തിറക്കും.












Click it and Unblock the Notifications