ആപ്പിളിന്റെ പൊളി ഓഫര്‍, ഐഫോണ്‍ 13 ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാം; വമ്പന്‍ ഡിസ്‌കൗണ്ട്, ഓഫര്‍ ഇങ്ങനെ
ആപ്പിള്‍ ഇപ്പോള്‍ ഐഫാേണ്‍ പതിനാറ് പുറത്തിറക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ മറ്റ് സീരീസുകള്‍ക്ക് ഗംഭീര ഡിസ്‌കൗണ്ടും ലഭിക്കുന്നുണ്ട്. പുതിയ ഐഫോണ്‍ പുറത്തിറക്കുന്നതിന് മുമ്പ് എപ്പോഴും നിലവിലുള്ള സീരീസുകള്‍ക്ക് അടക്കം ആപ്പിള്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കാറുണ്ട്. നിലവില്‍ അത്തരം ഡിസ്‌കൗണ്ടുള്ളത് ഫ്‌ളിപ്പ്കാര്‍ട്ടിലാണ്.
ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അതിനുള്ള ഡിസ്‌കൗണ്ട് വരുന്നതേയുള്ളൂ. എന്തായാലും ഇപ്പോള്‍ ഐഫോണിന്റെ വിവിധ സീരീസുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഐഫോണ്‍ പതിമൂന്നിന് ഗംഭീര ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്.

ഒരു ഫ്‌ളാഗ്ഷിപ്പ് സ്വന്തമാക്കണം എന്നുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 50499 രൂപയ്ക്ക് ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാം. ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണിന് 59600 രൂപ നല്‍കേണ്ടി വരും. ഫ്‌ളിപ്പ്കാര്‍ട്ട് അവരുടെ മെഗാ ഡിസ്‌കൗണ്ടിന്റെ ഭാഗമായി 15 ശതമാനമാണ് വിലകുറച്ചിരിക്കുന്നത്.
ഒരുപാട് ചെലവില്ലാതെ തന്നെ ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാം. കിടിലന്‍ ഫീച്ചറുകള്‍ ഇതിലുണ്ട്. 12 മെഗാപിക്‌സലിന്റെ ഡുവല്‍ ക്യാമറയാണ് ഇതിനുള്ളത്. അതോടൊപ്പം 12 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഐഫോണ്‍ പതിനഞ്ചിന്റെ പല ഫീച്ചറുകളും അപ്‌ഡേറ്റിലൂടെ ഇപ്പോള്‍ ഐഫോണ്‍ പതിമൂന്നിലും ലഭിക്കും.
അതേസമയം നിങ്ങള്‍ക്കിനി ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ തന്നെ വേണമെന്നാണ് നിര്‍ബന്ധമെങ്കില്‍ അതിനും മാര്‍ഗങ്ങളുണ്ട്. ഐഫോണ്‍ പതിനഞ്ചിന് തന്നെ കിടിലന്‍ ഡിസ്‌കൗണ്ട് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. ഇത് മാസാന്ത്യ മൊബൈല്‍ ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്.
ഓഗസ്റ്റ് 26 വരെ ഈ ഡിസ്‌കൗണ്ട് തുടരും. ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി സ്റ്റോറേജില്‍ വരുന്ന ബേസ് മോഡലിനാണ് ഡിസ്‌കൗണ്ടുള്ളത്. 64999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണിന് 79600 രൂപ നല്‍കേണ്ടി വരും. 14601 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ നല്‍കുന്നത്.
അതേസമയം ബാങ്ക് ഓഫറുകള്‍ ഒന്നും ഇവയ്‌ക്കൊപ്പം നല്‍കുന്നില്ല. എന്നാല്‍ കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഐഫോണ്‍ പതിനഞ്ചിനായി നല്‍കുന്നുണ്ട്. നിങ്ങളുടെ പഴയ ഫോണ്‍ ഐഫോണ്‍ സീരീസില്‍ ഉള്ളതാണെങ്കില്‍ അത് എക്‌സ്‌ചേഞ്ച് ചെയ്യുക. 42100 രൂപ വരെയാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ എക്‌സ്‌ചേഞ്ചിന് നല്‍കുന്നത്. ഇത് ലഭിച്ചാല്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കാനാവും.












Click it and Unblock the Notifications