ഐഫോൺ 14ന് ഇത്രയും വിലക്കുറവോ..? ഫ്ലിപ്‌കാർട്ടിൽ ലഭ്യമാവുക ഈ വിലയ്ക്ക്...
സ്‍മാർട്ട്ഫോൺ വിപണിയിൽ പകരക്കാരില്ലാത്ത കമ്പനിയാണ് ആപ്പിൾ. വിപണിയിൽ ഏത് വമ്പനും ആപ്പിളിനോട് നേർക്കുനേർ നിൽക്കുമ്പോൾ മുട്ടിടിക്കും. അത്രയ്ക്കുണ്ട് ആപ്പിളിന്റെ ജനപ്രീതി. ആപ്പിൾ ഐഫോണുകൾ എത്ര വില കൊടുത്തും വാങ്ങാൻ ആളുകൾ തയ്യാറാണ് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാലും ഐഫോണുകൾക്ക് ഓഫറുകൾ ഉണ്ടെന്ന് കൂടി അറിഞ്ഞാലോ ? പിന്നെ വിൽപ്പന പൊടിപൊടിക്കും.
ഇപ്പോഴിതാ ജനപ്രിയ മോഡലായ ഐഫോൺ 14ന് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്‌കാർട്ട്. നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ആപ്പിൾ ഫോണുകളിൽ ഒന്ന് കൂടിയായ ഐഫോൺ 14ന്റെ 128 ജിബി വേരിയന്റിന് 60,999 രൂപയാണ് വില. എന്നാൽ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും, വിവിധ ബാങ്ക് ഓഫറുകളിലൂടെയും ഈ ഫോൺ നമുക്ക് 60,000 രൂപയിൽ താഴെ ലഭിക്കും.

എങ്ങനെ ഓഫർ ലഭ്യമാവും
നിങ്ങളുടെ പഴയ ഐഫോൺ 12 മോഡൽ നൽകുന്നതിലൂടെ നിങ്ങൾക്ക് 20,950 രൂപ വരെ ലാഭിക്കാം. കൂടാതെ, നിങ്ങളുടെ കൈവശം ഐഫോൺ 13 ഉണ്ടെങ്കിൽ, നിങ്ങൾക്ക് 22,350 രൂപ വരെ കിഴിവ് ലഭിക്കുകയും ചെയ്യുന്നു. ആക്‌സിസ് ബാങ്ക് കാർഡ് ഉടമകൾക്ക്, 10 ശതമാനം അധിക കിഴിവും ലഭ്യമാവും.
അതേസമയം, ആമസോണിൽ ഐഫോൺ 14ന്റെ വില 61,999 രൂപയാണ്. കഴിഞ്ഞ 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇത് നിലവിൽ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3,000 രൂപ വരെ 5 ശതമാനം അധിക കിഴിവ് ആമസോൺ നൽകുന്നുമുണ്ട്.
2022ലാണ് ഈ പ്രീമിയം ഫോൺ ആപ്പിൾ പുറത്തിറക്കിയത്. 6.1-ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണിന് കാഴ്‌ചയുടെ മികവേകുന്നത്. മെച്ചപ്പെട്ട ഫേസ് ഐഡി സാങ്കേതികവിദ്യ സുരക്ഷിതമായ അൺലോക്കിംഗ് ഉറപ്പാക്കുന്നു.
എ15 ബയോണിക് ചിപ്പ് ഉള്ള ഐഫോൺ 14 അസാധാരണമായ വേഗതയും കാര്യക്ഷമതയുമാണ് പ്രദാനം ചെയ്യുന്നത്. 128ജിബി മുതൽ 512ജിബി വരെയുള്ള സ്‌റ്റോറേജ് ഓപ്ഷനുകൾ നിങ്ങളുടെ ആപ്പുകൾക്കും ഫയലുകൾക്കും ആവശ്യത്തിനുള്ള സൗകര്യം ഒരുക്കുന്നു. ഇത് ഐഒഎസ് 16ൽ പ്രവർത്തിക്കുന്നു, കൂടാതെ ഏറ്റവും പുതിയ ഐഒഎസ് 17ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും.
ക്യാമറയുടെ കാര്യത്തിലും ഫോൺ ഒട്ടും പുറകിലല്ല. ഐഫോൺ 14ൽ ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണം ആപ്പിൾ ഒരുക്കിയിരിക്കുന്നു. 12എംപി പ്രൈമറി ക്യാമറ, കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്.












Click it and Unblock the Notifications