Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 14 പ്ലസ് വെറും 34,500 രൂപയ്‌ക്കോ..? ഈ സൂപ്പർ ഓഫർ കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം...

നിങ്ങളൊരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ കുറഞ്ഞത് ഐഫോൺ 13 മുതലുള്ള മോഡലുകളായിരിക്കും മനസിൽ കണ്ടിരിക്കുക. എന്നാൽ അതിന്റെ വില ഒരുപക്ഷേ നിങ്ങളെ പിന്നോട്ട് വലിച്ചേക്കാം. ഐഫോണിനെ കുറിച്ചുള്ള ആളുകളുടെ പ്രധാന പരാതിയും അത് തന്നെയാണല്ലോ. മെച്ചപ്പെട്ട ഫീച്ചറുകളും ആഗോള ബ്രാൻഡ് എന്ന പേരും ഐഫോണിന്റെ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

എങ്കിലും മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കുറച്ചുകൂടി ജനകീയമായി ഇതിന്റെ വിൽപ്പന നടക്കുന്നുണ്ട് എന്നതും പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇഎംഐ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വന്നതോടെ ഐഫോൺ കൂടുതൽ പേർ ഇപ്പോൾ സ്വന്തമാക്കുന്നുണ്ട്. വില കൂടുതലാണെന്ന കാര്യം കാരണം നിങ്ങൾ ഐഫോൺ വാങ്ങാതിരിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കായി മികച്ച ഓഫറാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 പ്ലസ് കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ലഭിക്കും, എന്ന് വെച്ചാൽ ഏതാണ്ട് 40,000 രൂപയ്ക്ക് ചുവടെ.

 apple

ഐഫോൺ 14 പ്ലസ് ഓഫർ

ഐഫോൺ 14 പ്ലസ് 128 ജിബി വേരിയന്റിന് 66,900 രൂപയാണ് ഫ്ലിപ്പ്കാർട്ടിൽ നൽകിയിരിക്കുന്ന സാധാരണ വില. ഇത് യഥാർത്ഥ വിലയേക്കാൾ ഏകദേശം 13,000 കുറവാണ്. എന്നാൽ നിങ്ങൾക്ക് ഇതിലും കുറഞ്ഞ വിലയിൽ മോഡൽ ലഭ്യമാകും. നിങ്ങളുടെ കൈവശം ഒരു പഴയ ഐഫോൺ 13 ഉണ്ടെങ്കിൽ, നിങ്ങളുടെ ഫോണിന്റെ എക്സ്ചേഞ്ച് മൂല്യമായി 34,500 രൂപ വരെ ലഭിക്കും, ഇത് നിങ്ങളുടെ പുതിയ ഫോണിന്റെ വില 32,400 രൂപയായി കുറയ്ക്കുന്നു.

ഐഫോൺ 14 പ്ലസ് സവിശേഷതകൾ

വിവിധ ഫീച്ചറുകളുടെ കാര്യത്തിൽ ഐഫോൺ 14 പ്ലസ് ഐഫോൺ 14ന് സമാനമാണ്, പക്ഷേ ഒരു വലിയ വ്യത്യാസമുണ്ട് ഇവ തമ്മിൽ. ഇവയുടെ ഡിസ്പ്ലേകളുടെ വലുപ്പത്തിലാണ് ഇതിലെ പ്രധാന വ്യത്യാസം. ഐഫോൺ 14 പ്ലസ് 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ഇത് ഐഫോൺ 14 പ്രോ മാക്‌സിന്റെ അതേ വലുപ്പമാണ്.

അതേസമയം ഐഫോൺ 14 പ്ലസിന് ഡൈനാമിക് ഐലൻഡ് സ്‌റ്റൈൽ നോച്ച് ആണ് കമ്പനി നൽകിയിരിക്കുന്നത്. നിങ്ങൾ ഒരു വലിയ സ്‌ക്രീനുള്ള ഒരു ഐഫോണിനായി തിരയുകയും കൂടുതൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഈ മോഡൽ നിങ്ങൾക്ക് അനുയോജ്യമായ ഓപ്‌ഷൻ ആയിരിക്കും.

ക്യാമറയുടെ കാര്യത്തിൽ, ഐഫോൺ 14 പ്ലസ് മികച്ച ഉപകരണമാണ്. 12 മെഗാപിക്‌സൽ പ്രധാന ക്യാമറയും 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ലെൻസും ഇതിൽ ഉൾക്കൊള്ളുന്നു. ഐഫോൺ 14ന്റെ ക്യാമറ പ്രകടനം അതിന്റെ മുൻ മോഡലുകളേക്കാൾ മികച്ചതാണെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. അതിനാൽ തന്നെ നിങ്ങൾക്ക് മികച്ച ഫോട്ടോകളും വീഡിയോകളും ഇതിൽ പകർത്താനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+