ഇത് പൊളി ഓഫറാണല്ലോ? ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് വെറും 30000 രൂപയ്ക്ക്; ഓഫര്‍ ലഭ്യമാകും ഇങ്ങനെ
ആപ്പിള്‍ ആരാധകരാണെങ്കില്‍ ഞെട്ടാന്‍ റെഡിയായിക്കോളൂ. ഇപ്പോള്‍ കിടിലന്‍ ഓഫറാണ് ആപ്പിള്‍ നല്‍കുന്നത്. അടുത്തൊന്നും ഇത്ര വലിയ ഓഫര്‍ ആപ്പിള്‍ ഫോണുകള്‍ക്ക് ആരും നല്‍കിയിട്ടില്ല. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ ഓഫറുള്ളത്. ആപ്പിളിന്റെ വെബ്‌സൈറ്റില്‍ പക്ഷേ ഈ ഓഫര്‍ ഇപ്പോഴുണ്ടാവില്ല. ഐഫോണ്‍ പതിനാറിന്റെ റിലീസിന്റെ സമയത്ത് പക്ഷേ ഡിസ്‌കൗണ്ട് വരാന്‍ സാധ്യതയുണ്ട്.
എന്തായാലും ഫ്‌ളിപ്പ്കാര്‍ട്ടിലെ ഡിസ്‌കൗണ്ട് ഇതുവരെ ലഭിക്കാത്ത അത്ര വലുതാണ്. ഐഫോണ്‍ പതിനാല് പ്ലസിനാണ് ഇപ്പോള്‍ വന്‍ വിലക്കുറവുള്ളത്. തീര്‍ച്ചയായും ഏതൊരാള്‍ക്കും വാങ്ങാവുന്നതാണ് ഇപ്പോള്‍. പോക്കറ്റ് കീറാതെ ഏതൊരാള്‍ക്കും ഐഫോണ്‍ വാങ്ങുന്നത് സ്വപ്‌നമായിരിക്കും.

അതേസമയം അധികം ചെലവില്ലാതെ ഇപ്പോള്‍ ഐഫോണ്‍ 14 പ്ലസ് സ്വന്തമാക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ട് സഹായിക്കുക. ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ എക്‌സ്‌ചേഞ്ച് ഓഫറുകളും ക്യാഷ്ബാക്കുകളുമെല്ലാം ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ബാങ്ക് ഓഫറുകളുമെല്ലാം ഇതോടൊപ്പം ലഭിക്കും.
അതുകൊണ്ട് ഈ അവസരം നന്നായി തന്നെ ആപ്പിള്‍ ആരാധകര്‍ ഉപയോഗപ്പെടുത്തണം. ഐഫോണ്‍ പതിനാല് പ്ലസിന്റെ ഫീച്ചറുകള്‍ തന്നെ മികവുറ്റതാണ്. ഐഫോണ്‍ പതിനഞ്ചുമായി തുല്യതയില്‍ നില്‍ക്കുന്നതാണ് ഇവയുടെ പെര്‍ഫോമന്‍സ്. അതുകൊണ്ട് ഈ ഓഫറില്‍ ധൈര്യമായി തന്നെ ഈ ഫോണ്‍ വാങ്ങാവുന്നതാണ്.
നിലവില്‍ ഡിസ്‌കൗണ്ട് ഒന്നുമില്ലാതെ ഐഫോണ്‍ പതിനാല് പ്ലസ് വാങ്ങാന്‍ നിങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 79900 രൂപ ചെലവിടേണ്ടി വരും. അത് കുറച്ച് ചെലവേറിയ കാര്യമാണ്. ഇതേ തുകയ്ക്ക് നിരവധി ഓപ്ഷനുകള്‍ നമ്മുടെ മുന്നിലുണ്ട്. പക്ഷേ ആരാധകരെ നിരാശപ്പെടുത്താന്‍ ആപ്പിള്‍ തയ്യാറല്ല.
29 ശതമാനത്തിന്റെ കിടിലന്‍ വിലക്കുറവ് തന്നെയാണ് അവര്‍ ഇപ്പോള്‍ ഈ ഐഫോണിന് നല്‍കുന്നത്. 55999 രൂപയ്ക്ക് ഇതോടെ ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഇതിനൊപ്പം കിടിലന്‍ ബാങ്ക് ഓഫറുകളും ഉണ്ടെന്ന് മറക്കരുത്. കാരണം അതും ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ ഡിസ്‌കൗണ്ടിന്റെ പൂര്‍ണ ഗുണം നിങ്ങള്‍ക്ക് ലഭിക്കൂ. പലരും മറ്റ് ഡിസ്‌കൗണ്ടുകള്‍ ചേര്‍ക്കാന്‍ മറന്നുപോവാറുണ്ട്.
എച്ചഎസ്ബിസിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 4500 രൂപ ഇനിയും കുറയ്ക്കാനാവും. പക്ഷേ ഈ ഓഫര്‍ ജൂലായ് ആറ് വരെ മാത്രമേ ലഭിക്കൂ. അതായത് നിങ്ങളുടെ കൈവശം ആകെയുള്ളത് ഇനി 24 മണിക്കൂര്‍ മാത്രമാണ്. ഇത്ര വലിയൊരു ഡിസ്‌കൗണ്ട് വെറുതെ വിട്ടുകളയണ്ട. വേഗം തന്നെ എച്ച്എസ്ബിസി കാര്‍ഡ് ഉപയോഗിച്ചോളൂ. എച്ച്ഡിഎഫ്‌സി ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ 5000 രൂപ ഇനിയും കുറയും.
ഇത് ഇഎംഐ ഓപ്ഷന് മാത്രമാണ് ലഭിക്കുക. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 5 ശതമാനം ക്യാഷ്ബാക്കുമുണ്ട്. എക്‌സ്‌ചേഞ്ച് കൂടി വരുന്നതോടെ 30000 രൂപയ്ക്ക് താഴെ മാത്രം ചെലവിട്ട് കൊണ്ട് ഐഫോണ്‍ പതിനാല് പ്ലസ് വാങ്ങാനാവും. 26000 രൂപ വരെയാണ് ഡിസ്‌കൗണ്ട്.












Click it and Unblock the Notifications