അടിച്ചുകേറി വന്ന് ആപ്പിള്‍, ഐഫോണ്‍ 14 പ്ലസ് ഈ വിലയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാം; ഓഫര്‍ ഇങ്ങനെ
മുംബൈ: ആപ്പിള്‍ എപ്പോഴും ഉപയോക്താക്കളെ ഞെട്ടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. കാരണം ഇ ടയ്ക്കിടെ അവരുടെ ഐഫോണ്‍ മോഡലുകള്‍ക്ക് അടക്കം വിലകുറയാറുണ്ട്. അതും ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്തായിരിക്കും വിലകുറയുക. ഇത്രയും വിലയ്ക്ക് എപ്പോള്‍ വാങ്ങും എന്ന് വിചാരിച്ചിരിക്കുമ്പോ ഒരിക്കലും വില കുറയില്ല.
എന്നാല്‍ പിന്നെ വാങ്ങാം എന്ന് കരുതുന്ന സമയത്ത് വമ്പന്‍ ഡിസ്‌കൗണ്ടും ഐഫോണുകള്‍ക്ക് ആപ്പിള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ആപ്പിളിന് ഡിസ്‌കൗണ്ടിന്റെ കാലമാണ്. വിവിധ മോഡലുകള്‍ക്കെല്ലാം വലിയ രീതിയില്‍ വിലകുറഞ്ഞിട്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണുമെല്ലാം മത്സരിച്ച് ഓഫറുകള്‍ നല്‍കി കൊണ്ടിരിക്കുകയാണ്.

ആപ്പിള്‍ പതിനാറ് സീരീസ് വരുന്നതിന് മുമ്പുള്ള ഡിസ്‌കൗണ്ടുകളാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌പെറ്റംബറിലാണ് ഈ സീരീസിന്റെ ലോഞ്ച്. ഇതോടെ ഐഫോണ്‍ 15, 14 സീരീസുകള്‍ വന്‍ വിലക്കുറവ് തന്നെയുണ്ടാവും. പ്രത്യേകിച്ച് കൂടുതല്‍ വിലക്കുറവ് ഓണ്‍ലൈനിലാണ് ഉണ്ടാവും. നിലവില്‍ ആപ്പിളിന്റെ പ്രീമിയം ഫോണുകളില്‍ തരംഗമായ ഐഫോണ്‍ പതിനാല് പ്ലസിന് വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ വിചാരിച്ചതിലും എത്രയോ കുറവിലാണ് ഈ ഫോണ്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുക. 56000 രൂപയില്‍ താഴേക്ക് ഈ പ്രീമിയം ഫ്‌ളാഗ്ഷിപ്പിന്റെ വില കുറഞ്ഞിരിക്കുകയാണ്. ആപ്പിള്‍ പതിനഞ്ച് സീരീസിലെ എല്ലാ ഫീച്ചറുകളും ഈ ഫോണിലും ലഭ്യമാണ്. എന്നാല്‍ വില കാര്യമായി തന്നെ കുറയുകയും ചെയ്തിട്ടുണ്ട്.
അതേസമയം ആപ്പിളിന്റെ വെബ്‌സൈറ്റില്‍ ഐഫോണ്‍ 14 പ്ലസിന് ഇപ്പോള്‍ 79600 രൂപയാണ്.
എന്നാല്‍ ഈ തുകയ്ക്ക് വാങ്ങുന്നത് കൈപൊള്ളിക്കും. ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങിയാല്‍ 23101 രൂപയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ 14 പ്ലസ് വാങ്ങാന്‍ സാധിക്കും. ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ 128 ജിബി ബേസ് മോഡലിനാണ് ഇപ്പോള്‍ വലിയ വിലക്കുറവുള്ളത്. 56499 രൂപയ്ക്ക് ഐഫോണ്‍ പതിനാല്‍ പ്ലസ് വാങ്ങാന്‍ സാധിക്കും.
എന്നാല്‍ ഇതിലും വില കുറയ്ക്കാന്‍ മറ്റ് ഓഫറുകള്‍ക്ക് സാധിക്കും. യുപിഐ വഴി പേമെന്റ് നടത്തുകയാണെങ്കില്‍ ആയിരം രൂപ വീണ്ടും കുറയും. ഇതോടെ 55499 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. മികച്ച ഇഎംഐ ഓഫറുകള്‍ ഐഫോണ്‍ പതിനാല് പ്ലസിന് ലഭിക്കും.
അതേസമയം കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ കുറഞ്ഞ വിലയില്‍ തന്നെ ഐഫോണ്‍ 14 പ്ലസ് വാങ്ങാനാവും. ഐഫോണ്‍ 13, 12 മോഡലുകള്‍ തന്നെ എക്‌സ്‌ചേഞ്ച് ചെയ്താല്‍ വില വളരെ കുറയും.
ഐഫോണ്‍ പതിനാല് പ്ലസിന്റെ ഏറ്റവും വലിയ ക്വാളിറ്റി അതിന്റെ ക്യാമറയാണ്. 12 മെഗാപിക്‌സല്‍ ഡുവല്‍ ക്യാമറയാണ് ഇതിന് പിന്നിലുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളിനുമായി പന്ത്രണ്ട് മെഗാപിക്‌സല്‍ ക്യാമറ മുന്നിലുമുണ്ട്. 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന് എക്‌സ്ഡിആര്‍ ഒഎല്‍ഇഡി സ്‌ക്രീനും ഈ ഫോണിനുണ്ട്.












Click it and Unblock the Notifications