Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 14ന് ഇത്രയും വിലക്കുറവോ..? ഫ്ലിപ്‌കാർട്ടിൽ 40,000 രൂപ മാത്രം, ഓഫർ കിട്ടാൻ ചെയ്യേണ്ടത് ഇങ്ങനെ...

നിങ്ങൾ ഒരു പുതിയ ഐഫോൺ തേടുകയാണോ..? അതും കുറഞ്ഞ ബജറ്റ് മാത്രമാണ് നിങ്ങളുടെ കൈവശം ഉള്ളതെങ്കിലും വിഷമിക്കേണ്ട, നിങ്ങൾക്ക് ഇപ്പോൾ ഏറ്റവും പറ്റിയ സമയം തന്നെയാണെന്ന് പറയാം.
ഐഫോൺ 14 മോഡലിന് ലഭ്യമായ പുതിയ ഓഫർ നിങ്ങൾ പരിശോധിക്കണം. നിലവിൽ ഫ്ലിപ്‌കാർട്ട് ഐഫോൺ 14 മോഡൽ കേവലം 60,000 രൂപയ്ക്ക് താഴെയാണ് വിൽക്കുന്നത്.

ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് 40,000 രൂപയ്ക്ക് പോലും ഉപകരണം സ്വന്തമാക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ സെഗ്‌മെന്റിൽ രാജകീയ പ്രൗഢിയുള്ള ഐഫോൺ ഇത്രയും കുറഞ്ഞ വിലയിൽ സ്വന്തമാക്കുക എന്നത് നല്ല ഓഫറാണ്.

iphone14features

ഓഫർ ലഭ്യമാവുക ഇങ്ങനെ

ഐഫോൺ 14 മോഡൽ 58,999 രൂപയ്ക്ക് ഫ്ലിപ്‌കാർട്ടിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നേരത്തെ 65,999 രൂപയ്ക്കായിരുന്നു ഫോൺ വിറ്റിരുന്നത്. കൂടാതെ, ഫ്ലിപ്‌കാർട്ട് എക്സ്ചേഞ്ച് ഓഫറും ഇതിനൊപ്പം വാഗ്‌ദാനം ചെയ്യുന്നു. ഇതിന് പുറമെ നിങ്ങൾക്ക് ട്രേഡ് ചെയ്യാൻ ഐഫോൺ 13 കൈവശം ഉണ്ടെങ്കിൽ, 30,000 രൂപ വരെ കിഴിവ് ലഭിക്കും.

നിങ്ങളൊരു ആക്‌സിസ് ബാങ്ക് കാർഡ് ഉടമയാണെങ്കിൽ, 5 ശതമാനം അധിക കിഴിവ് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനും ഏറ്റവും പുതിയ ഐഫോൺ മോഡലിൽ കാര്യമായ ലാഭം ആസ്വദിക്കാനുമുള്ള മികച്ച അവസരമാണിത്, അതിനാൽ തന്നെ വാങ്ങാൻ ഉള്ളവർ കണ്ണുംപൂട്ടി വിട്ടോളൂ..

ഐഫോൺ 14 ഫീച്ചറുകൾ

ആപ്പിൾ ഐഫോൺ 14 ശക്തവും നിരവധി സവിശേഷതകളാൽ സമ്പന്നവുമായ ഒരു സ്‌മാർട്ട്‌ഫോണാണ്. സ്ലിം ബോർഡറുകളുള്ള അതിശയകരമായ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയോടെയാണ് ഫോൺ എത്തുന്നത്. ഈ ഡിസ്‌പ്ലേയ്ക്ക് വൈവിധ്യമാർന്ന നിറങ്ങൾ കാണിക്കാനും HDR ഉള്ളടക്കത്തെ പിന്തുണയ്ക്കാനും കഴിവുണ്ട്. സുരക്ഷിതമായ അൺലോക്കിംഗിനുള്ള ഫേസ് ഐഡിയും ഇതിലുണ്ട്.

ഐഫോൺ 14 എ15 ബയോണിക് ചിപ്പാണ് നൽകുന്നത്, അത് ശരിക്കും വേഗതയേറിയതും കാര്യക്ഷമവുമാണ്. 128GB, 256GB, അല്ലെങ്കിൽ 512GB എന്നിങ്ങനെയുള്ള വ്യത്യസ്‌ത സ്‌റ്റോറേജ് ഓപ്‌ഷനുകളിൽ ഫോൺ നിങ്ങൾക്ക് ഇത് ലഭിക്കും. ഇത് ഏറ്റവും പുതിയ iOS 16ൽ പ്രവർത്തിക്കുന്നു, കൂടുതൽ ഉപയോക്തൃ-സൗഹൃദമാണ് ഈ ഇന്റർഫേസ്.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, വേഗതയേറിയ ഇന്റർനെറ്റിനായി 5ജി സേവനം, കൂടാതെ വൈഫൈ, ഡ്യുവൽ സിം, ബ്ലൂടൂത്ത്, ജിപിഎസ്, ചാർജിംഗിനും ഡാറ്റാ കൈമാറ്റത്തിനുമുള്ള ഒരു ലൈറ്റനിംഗ് പോർട്ട് എന്നിവയും ഫോണിലുണ്ട്. എന്നാൽ ഈ മോഡലിന്റെ അടുത്ത അപ്ഗ്രേഡ് ആയ ഐഫോൺ 15 മുതൽ ടൈപ് സി ചാർജർ ആപ്പിൾ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+