ഐഫോണ്‍ 15ന് മെഗാ ഡിസ്‌കൗണ്ട്; ഫ്‌ളിപ്പ്കാര്‍ട്ടില്‍ വിലകുറവ്; 128 ജിബി വേരിയന്റ് ഈ വിലയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: ആപ്പിള്‍ അവരുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട് ഇപ്പോള്‍ നല്‍കുന്നുണ്ട് വിവിധ ഐഫോണുകള്‍ക്കാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും വലിയ ഡിസ്‌കൗണ്ടുകള്‍ ഉണ്ടായിരുന്നു. ആ ഓഫര്‍ അവസാനിച്ചെങ്കിലും മറ്റ് ഷോപ്പിംഗ് വെബ്‌സൈറ്റുകളിലെ ഡിസ്‌കൗണ്ട് മേള അവസാനിച്ചിട്ടില്ല.
ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടുകളാണ് ഉള്ളത്. ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 വാങ്ങാനുള്ള അവസരമാണ് ഫ്‌ളിപ്പ്കാര്‍ട്ട് രുക്കുന്നത്. ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാക്കണമെന്നുള്ളവര്‍ക്ക് ഈ ഓഫര്‍ ഏറ്റവും ഉപകരിക്കും.

ഐഫോണ്‍ 15ന്റെ 128 ജിബിയുടെ ബേസ് മോഡലിനാണ് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലെ ഷോപ്പിംഗ് ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ ഓഫര്‍. 25000 രൂപയില്‍ താഴെ മാത്രം നല്‍കി ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡല്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും.
2023 സെപ്റ്റംബറില്‍ ആപ്പിളിന്റെ വണ്ടര്‍ലസ്റ്റ് ഇവന്റിലാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ഫോണ്‍ ജനപ്രിയമായിരുന്നു. ലോഞ്ച് ചെയ്തപ്പോള്‍ 128 ജിബി വേരിയന്റിന് 79900 രൂപയായിരുന്നു വില. പിന്നീട് ആപ്പിള്‍ ഈ ഫോണിന്റെ വില കുറച്ചിരുന്നു. നിലവില്‍ 69600 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണ്‍ വാങ്ങാനുള്ള വില.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിനഞ്ചിന് മികച്ച ഡിസ്‌കൗണ്ടുകള്‍ മാത്രമല്ല എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ട്. 128 ജിബിയുടെ വേരിയന്റ് 23849 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കുന്നത് അതുകൊണ്ടാണ്. 256 ജിബി വേരിയന്റിന് 89900 രൂപയാണ് വില. 512 ജിബിക്കാണെങ്കില്‍ 1,09990 രൂപ നല്‍കേണ്ടി വരും. പക്ഷേ ഡിസ്‌കൗണ്ടുകള്‍ വരുന്നതോടെ ഇവയെല്ലാം കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.
ഡിസ്‌കൗണ്ടില്ലാതെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡലിന് നല്‍കേണ്ടത് 69900 രൂപയാണ്. ഫ്‌ളിപ്പ്കാര്‍ട്ട് 17 ശതമാനം ഡിസ്‌കൗണ്ട് ഇപ്പോള്‍ ആപ്പിള്‍ ഫോണിന് നല്‍കുന്നുണ്ട്. ഇതോടെ വില 57999 രൂപയായി കുറയും. എക്‌സ്‌ചേഞ്ച് ചെയ്താല്‍ 29350 രൂപ ലാഭിക്കാന്‍ സാധിക്കും.
നിങ്ങളുടെ കൈവശം മികച്ച കണ്ടീഷനില്‍ ഐഫോണ്‍ 14 പ്ലസുണ്ടെങ്കില്‍ അത് എക്‌സ്‌ചേഞ്ച് ചെയ്യാം. മികച്ച വില തന്നെ ലഭിക്കും. ഇതോടെ വില 28649 രൂപയായി കുറയും. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പേമെന്റെങ്കില്‍ 4800 രൂപ ഇനിയും കുറയും. ഇതോടെ 23849 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും.












Click it and Unblock the Notifications