Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 15 വാങ്ങാൻ ആഗ്രഹമുണ്ടോ? ഇപ്പൊ പോയാൽ 63000 രൂപയ്ക്ക് താഴെ കിട്ടും, ഓഫർ ഇങ്ങനെ

ഐഫോണിൽ കണ്ണ് വയ്ക്കാത്തവർ അധികം ആരുമുണ്ടാവില്ലെന്ന് ഉറപ്പാണ്. എങ്കിലും അതിന്റെ ഉയർന്ന വില തന്നെയാണ് പലരെയും പിന്നോട്ട് വലിക്കുന്ന ഘടകം. പ്രീമിയം എന്നതിന്റെ പര്യായമായ ആപ്പിളിന്റെ
ഫോണുകൾ പെരുമയ്‌ക്കൊത്ത വിലയും കൂടി വാങ്ങുമ്പോൾ സാധാരണക്കാരെ സംബന്ധിച്ചത്തോളം ഇത് എന്നുമൊരു സ്വപ്‌നം ആവും. എങ്കിലും ഇഎംഐ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇത് വാങ്ങുന്നവരും കുറവല്ല.

നിങ്ങൾക്കും അങ്ങനെ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതൊരു സുവർണാവസരമാണ്. അതും ആപ്പിളിന്റെ ഏറ്റവും മുന്തിയ ഫോണായ ഐഫോൺ 15 തന്നെ. ഐഫോൺ 15 കാര്യമായ കിഴിവുകളോടെ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഏറ്റവും പുതിയ ഐഫോൺ വളരെ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുക മാത്രമല്ല കുറഞ്ഞത് 16,000 രൂപ കിഴിവ് ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യുന്നു.

appleiphone15

ഐഫോൺ 15 നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത് 66,499 രൂപയിലാണ്, അതിന്റെ യഥാർത്ഥ വിലയായ 79,900 രൂപയിൽ നിന്ന് ഗണ്യമായ കുറവോടെ. അതിനർത്ഥം ഏറ്റവും പുതിയ ഐഫോണിൽ ഉപഭോക്താക്കൾക്ക് 9,901 രൂപയുടെ വൻ കിഴിവ് ലഭിക്കുന്നു. ഇത് മാത്രമല്ല ഓഫറുകൾ ഇനിയുമുണ്ട്. ബാങ്ക് ഓഫറുകൾക്കൊപ്പം, ഫ്ലിപ്പ്കാർട്ട് 3,325 രൂപ കിഴിവ് നൽകുന്നതും കൂടി ചേർത്താൽ വില 63,174 രൂപയായി കുറയും. എക്‌സ്‌ചേഞ്ച് ഡീലുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ ലാഭിക്കാനും പരമാവധി 50,000 രൂപ വരെ കിഴിവ് നേടാനും കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്.

ഐഫോൺ 14ന്റെ പിൻഗാമി ഏകദേശം 6 മാസം മുൻപാണ് പുറം ലോകം കണ്ടത്. പുതിയ പതിപ്പിന് നിരവധി അപ്‌ഗ്രേഡുകൾ ലഭിച്ചിരുന്നു. പുതിയ ഐഫോൺ 15ലും, ശക്തവും സവിശേഷതകളാൽ സമ്പന്നവുമായ അടിസ്ഥാന വേരിയന്റ് വാഗ്‌ദാനം ചെയ്യുകയെന്ന നയത്തിന് ആപ്പിൾ മാറ്റമൊന്നും വരുത്തിയിട്ടില്ല.

1179 x 2556 പിക്‌സൽ റെസല്യൂഷനുള്ള 6.1 ഇഞ്ച് എച്ച്ഡിആർ ഡിസ്പ്ലേയാണ് ഐഫോൺ 15ന് ഉള്ളത്. ദൈനംദിന ഉപയോഗത്തിനും ഗെയിമിംഗിനും വീഡിയോകൾ കാണുന്നതിനും അനുയോജ്യമായ ഡിസ്പ്ലേ തന്നെയാണിത്. ആപ്പിളിന്റെ എ16 ബയോണിക് ചിപ്പ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രോസസർ മികച്ച പ്രകടനം നൽകുന്നു, സുഗമമായ മൾട്ടിടാസ്കിംഗും ഉറപ്പാക്കുന്നു.

മുൻ മോഡലുകളിൽ നിന്ന് കാര്യമായ അപ്‌ഗ്രേഡ് ഇതിൽ വരുത്തിയിട്ടുണ്ട്. പിന്നിൽ ഡ്യുവൽ ക്യാമറ സിസ്‌റ്റമാണുള്ളത്. പ്രധാന ക്യാമറ, മൂർച്ചയുള്ള ഫോട്ടോകൾക്കും മെച്ചപ്പെട്ട കുറഞ്ഞ പ്രകാശ പ്രകടനത്തിനുമായി സെൻസർ-ഷിഫ്റ്റ് ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനോടുകൂടിയ ശക്തമായ 48-മെഗാപിക്‌സൽ സെൻസർ കൂടി ഉൾപ്പെടുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+