ആപ്പിള്‍ ഐഫോണ്‍ 15 വാങ്ങാന്‍ തയ്യാറായി ഇരുന്നോ? ഇപ്പോള്‍ വിലക്കുറവുണ്ട് ഭായ്; ഓഫര്‍ ഇങ്ങനെ
ഒരു പ്രീമിയം ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ആപ്പിള്‍ പതിനഞ്ച് തന്നെ വാങ്ങാം. നിലവില്‍ വിപണിയില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും മികച്ച പ്രീമിയം സ്മാര്‍ട്ട്‌ഫോണാണ് ആപ്പിള്‍ പതിനഞ്ച് സീരീസിലുള്ളത്. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സും, പതിനഞ്ച് പ്ലസുമെല്ലാം കുറച്ചധികം വില കൂടുതലുള്ളതാണ്. അതുകൊണ്ട് നമുക്ക് ബേസ് മോഡല്‍ തന്നെ വാങ്ങാം.
മികച്ച ക്യാമറയും അതുപോലെ ശക്തമായ പ്രൊസസറുമെല്ലാം ഇതിന്റെ ഏറ്റവും വലിയ കരുത്താണ്. 79990 രൂപയായിരുന്നു ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിന്റെ ലോഞ്ച് ചെയ്തപ്പോഴുള്ള വില. എന്നാല്‍ ഇപ്പോള്‍ വലിയൊരു ഡിസ്‌കൗണ്ട് ഐഫോണ്‍ പതിനഞ്ചിനെ തേടിയെത്തിരിക്കുകയാണ്. അത്രയ്ക്കും കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാനാവും.

ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് മുതല്‍ ഏറ്റവും കൂടുതല്‍ സെയില്‍ ഉള്ള ഫോണുകളില്‍ ഒന്നാണ് ഐഫോണ്‍ പതിനഞ്ച്. ഈ സീരീസിന്റെ ലോഞ്ചിന് ശേഷം ക്ലിക്കായ മറ്റൊരു ഫോണുമുണ്ട്. അത് ആപ്പിള്‍ ഐഫോണ്‍ പതിനാലാണ്. ഫീച്ചറുകളിലെ സമാനതകള്‍ കാരണം നിരവധി പേരാണ് ഐഫോണ്‍ പതിനാല് സ്വന്തമാക്കിയിട്ടുള്ളത്.
നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ അടക്കം ഐഫോണ്‍ പതിനാല് നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ഐഫോണ്‍ പതിനഞ്ചും ഓഫറുകളുടെ കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല.നിലവില്‍ ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ രണ്ടാമത്തെ ഐഫോണാണ് പതിനഞ്ച് സീരീസിലുള്ളത്. നിലവില്‍ ആമസോണിലാണ് ഇവയ്ക്ക് ഡിസ്‌കൗണ്ടുള്ളത്. 13000 രൂപ വരെയാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് ലഭിക്കുക.
79990 രൂപയുടെ ഐഫോണ്‍ പതിനഞ്ചാണ് ഇപ്പോള്‍ മെഗാ ഡിസ്‌കൗണ്ടില്‍ ആമസോണില്‍ ലഭ്യമാവുക. ആമസോണ്‍ ബാങ്ക് ഓഫറുകളൊന്നും ഇല്ലാതെ 8901 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ നല്‍കുന്നത്. അതായത് ഐഫോണ്‍ പതിനഞ്ച് നിങ്ങള്‍ക്ക് 70999 രൂപയ്ക്ക് വാങ്ങാനുള്ള ഓഫറാണ് ലഭിക്കുക.
ഈ വിലയ്ക്ക് തന്നെ ഐഫോണ്‍ ലഭ്യമാവുന്നത് പോക്കറ്റ് കാലിയാക്കില്ല. നിലവില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഫോണ്‍ കൂടിയാണിത്. അതേസമയം ആമസോണിലെ ഓഫറുകളൊന്നും അവസാനിച്ചിട്ടില്ല. കൂടുതല്‍ ഓഫറുകള്‍ ഡിസ്‌കൗണ്ടുകള്‍ രൂപത്തില്‍ തന്നെ ആമസോണ്‍ ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.
നിങ്ങളുടെ കൈയ്യില്‍ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ മികച്ച ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ഇതിലൂടെ ഐഫോണ്‍ പതിനഞ്ചിന്റെ വില 66999 രൂപയായി കുറയും. നാലായിരം രൂപ വരെയാണ് കാര്‍ഡ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇനി ഇത്ര വലിയ തുക ചെലവാക്കാന്‍ മടിയുണ്ടെങ്കില്‍ ഇഎംഐ ഓപ്ഷനും തിരഞ്ഞെടുക്കാം.
അതേസമയം എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഇനിയും വില നിങ്ങള്‍ക്ക് കുറയ്ക്കാനാവും. 44250 രൂപ വരെ നിങ്ങള്‍ക്ക് പഴയ ഡിവൈസ് എക്‌സ്‌ചേഞ്ച് ചെയ്താല്‍ ലഭിക്കും. എക്‌സ്‌ചേഞ്ച് നിരക്ക് കൂടി വരുന്നതോടെ ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് കുറഞ്ഞ വിലയില്‍ വാങ്ങാനാവും. അതേസമയം നിങ്ങളുടെ ഫോണിന്റെ കണ്ടീഷന്‍ പരിഗണിച്ചാണ് നിരക്കുകള്‍ എക്‌സ്‌ചേഞ്ചില്‍ ലഭിക്കുക.












Click it and Unblock the Notifications