ഐഫോണ്‍ 15 പ്ലസിന് 27949 രൂപ, എസ്23ക്ക് 39999; ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ട് സ്വന്തമാക്കാം ഇങ്ങനെ
ന്യൂഡല്‍ഹി: പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങണമെന്ന് അതിയായ ആഗ്രഹമുണ്ടോ? എങ്കില്‍ വേഗം ഫ്‌ളിപ്പ്കാര്‍ട്ടിലേക്ക് വിട്ടോളൂ. കിടിലന്‍ ഡിസ്‌കൗണ്ടുകളാണ് സാംസങ്ങ്-ആപ്പിള്‍ ഫോണുകള്‍ക്കായി നല്‍കുന്നത്. ഐഫോണ്‍ 15 പ്ലസിനാണ് ഏറ്റവും വലിയ ഡിസ്‌കൗണ്ടുള്ളത്. 27949 രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ വാങ്ങാനാവും.
ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളുമെല്ലാം ചേര്‍ത്താണിത്. ഐഫോണ്‍ 15 പ്ലസിന്റെ 128 ജിബിയുടെ ബേസ് മോഡലിനാണ് ഈ ഡിസ്‌കൗണ്ടുള്ളത്. ഓഫറില്ലാതെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണിന് 66999 രൂപ നല്‍കണം. എന്നാല്‍ എച്ച്ഡിഎഫ്‌സിയുടെ ബാങ്ക് കാര്‍ഡ് വഴി ഇടപാട് നടത്തിയാല്‍ മൂവായിരം രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാവും. ഇതോടെ വില 63999 രൂപയായി കുറയും.

ഐഫോണ്‍ 15 പ്ലസിന് കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. പഴയ ഐഫോണുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്. ഐഫോണ്‍ 14 വരെയുള്ള മോഡലുകള്‍ ഇതിനായി ഉപയോഗിക്കാം. 30050 രൂപ വരെ എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കും. ഇതിലൂടെ 27949 രൂപയായി വില കുറയും. എന്നാല്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ആദ്യത്തേത് എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന്റെ കണ്ടീഷന്‍ മികച്ചതായിരിക്കണം. ഡിസ്‌പ്ലേയില്‍ വരയോ ലൈനുകളോ ഉണ്ടാവാന്‍ പാടില്ല. സ്‌ക്രാച്ചുകളില്ലാത്ത ക്ലീന്‍ ഡിസ്‌പ്ലേയാണെങ്കില്‍ ഇത്ര വലിയ ഡിസ്‌കൗണ്ട് ലഭിക്കും. ഇല്ലെങ്കില്‍ വില കുറയും. പത്ത് മിനുട്ട് കൊണ്ട് ചില നഗരങ്ങളില്‍ ഇപ്പോള്‍ ഡെലിവെറിയും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.
അതേസമയം സാംസങ്ങിന്റേതും വലിയ ഓഫര്‍ തന്നെയാണ്. നവംബര്‍ ഏഴ് വരെയാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. ഗ്യാലക്‌സി എസ്23യ്ക്കാണ് വലിയ വിലക്കുറവുള്ളത്. എസ്23യുടെ 128 ജിബി സ്റ്റോറേജ് എട്ട് ജിബി റാം മോഡലിന് 89999 രൂപയാണ് വില. ഇത് ഡിസ്‌കൗണ്ടില്ലാത്ത നിരക്കാണ്. എന്നാല്‍ ഡിസ്‌കൗണ്ട് വരുന്നതോടെ 39999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ അഞ്ച് ശമതാനം ക്യാഷ്ബാക്ക് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ലഭിക്കും. കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും എസ്23ക്ക് ലഭിക്കും. 25700 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് നിരക്ക്. എക്‌സ്‌ചേഞ്ച് നിരക്ക് കൂടി കണക്കിലെടുക്കുമ്പോള്‍ 14299 രൂപയ്ക്ക് എസ്23 വാങ്ങാന്‍ സാധിക്കും.
ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6നും ഇപ്പോള്‍ വിലകുറഞ്ഞിട്ടുണ്ട്. 1,64999 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണിന്റെ വില. എന്നാല്‍ ഇതിന്റെ വില 1,44999 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് സിക്‌സിന് 1,09999 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ വില. ഇതിന്റെ വില 89999 രൂപയായിട്ടാണ് കുറഞ്ഞത്.
മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ഇപ്പോള്‍ ലഭിക്കും. സാംസങ്ങിന്റെ വെബ്‌സൈറ്റിലാണ് ഈ ഓഫര്‍ ലഭ്യമാവുക. ഗ്യാലക്‌സി സെഡ് അഷുറന്‍സും ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്നുണ്ട്. 999 രൂപ മാത്രം ഫോണ്‍ അഷുറന്‍സിനായി നല്‍കിയാല്‍ മതിയാവും. ഇതിന് 14999 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ നിരക്ക്.












Click it and Unblock the Notifications