ആപ്പിള്‍ പതിനഞ്ചിന് 12000 രൂപയ്ക്ക് മുകളില്‍ ഡിസ്‌കൗണ്ട്; 79990 രൂപയുടെ ഫോണ്‍ ഈ തുകയ്ക്ക് വാങ്ങാം

പോക്കറ്റ് കീറാതെ ആപ്പിള്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കുമോ? ആപ്പിളിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ഇതുവരെ കാണാത്ത അത്ര വിലക്കുറവിലാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. 2023 സെപ്റ്റംബറിലായിരുന്നു ഈ ഫോണിന്റെ ലോഞ്ച്. അതിന് ശേഷം ഇത്ര വിലക്കുറവില്‍ ആദ്യമായിട്ടാണ് ആപ്പിള്‍ ഈ ഫോണ്‍ വില്‍ക്കുന്നത്.

അതേസമയം റിപബ്ലിക്ക് ദിന ഓഫറാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. അതിലുപരി മന്ത് എന്‍ഡ് മൊബൈല്‍സ് ഫെസ്റ്റും ആരംഭിച്ചിട്ടുണ്ട് ഫ്‌ളിപ്പ്കാര്‍ട്ട്. മാസാവസാനം വലിയ ഡിസ്‌കൗണ്ട് നല്‍കുന്ന പരിപാടിയാണിത്. 79990 രൂപയാണ് ഐഫോണ്‍ പതിനഞ്ചിന്റെ യഥാര്‍ത്ഥ വില. ഇപ്പോള്‍ മെഗാ ഡിസ്‌കൗണ്ടില്‍ ഇവ വാങ്ങാവുന്നതാണ്.

iphone-15

ഐഫോണ്‍ പതിനാലിനേക്കാള്‍ വിലക്കുറവും ഇതിനുണ്ട്.ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡല്‍ വില 66999 രൂപയാണ് ഇന്ത്യയില്‍. ഇത് 128 ജിബി വേരിയന്റാണ്. ഇത് നല്ലൊരു ഓപ്ഷനാണ്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ 13000 രൂപയുടെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണിന് ഇത്രയും വലിയ ഡിസ്‌കൗണ്ടോ എന്ന് അത്ഭുതപ്പെടേണ്ടതില്ല.

അതേസമയം 256 ജിബി, 512 ജിബി വേരിയന്റുകളും ഇതോടൊപ്പം വിപണിയില്‍ ലഭ്യമാണ്. ഫ്‌ളിപ്പ്കാര്‍ട്ടിലും ഈ രണ്ട് വേരിയന്റുകള്‍ ഉണ്ട്. 256 ജിബി ഐഫോണ്‍ പതിനഞ്ച് വേരിയന്റിന് 76999 രൂപയാണ് വില. അതേസമയം 512 ജിബി വേരിയന്റിന് 96999 രൂപയാണ് വില. അഞ്ച് നിറങ്ങളിലും ഈ ഫോണ്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് ഫ്‌ളിപ്പ്കാര്‍ട്ട് എത്തിക്കും.

അതേസമയം പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ആപ്പിള്‍ പതിനഞ്ച് ലഭ്യമാവുക. എന്നാല്‍ എല്ലാ വേരിയന്റുകള്‍ക്കും ഈ നിറങ്ങള്‍ ലഭിക്കണമെന്നില്ല. പ്രധാന കാണം സ്റ്റോക് ഇല്ലാത്തത് കൊണ്ടാണ്. അതുപോലെ വിലയിലും ചെറിയ മാറ്റങ്ങള്‍ വരാം. അതേസമയം ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ രണ്ടായിരം രൂപ വേറെയും കുറയും.

ഇതോടെ 54990 രൂപയ്ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളെല്ലാം ചേര്‍ത്ത് ആപ്പിള്‍ പതിനഞ്ച് നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. ഇതിനൊക്കെ പുറമേ നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ആപ്പിള്‍ പതിനഞ്ച് വാങ്ങിക്കാന്‍ അതുകൊണ്ട് ഏറ്റവും നല്ല സമയവും ഇത് തന്നെയാണ്.

എക്‌സ്‌ചേഞ്ച് ആണെങ്കില്‍ തുക ഇപ്പോഴുള്ളതിലും കുറയും. ആപ്പിളിന്റെ തന്നെ ഫോണാണെങ്കില്‍ മികച്ച എക്‌സ്‌ചേഞ്ച് തുക ലഭ്യമാവും. അതേസമയം ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങുന്നത് കൊണ്ട് യാതൊരു നഷ്ടവും യൂസര്‍മാര്‍ക്ക്് ഉണ്ടാവില്ല. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി സ്‌ക്രീനാണ് ഇതിനുള്ളത്. ഒപ്പം ഡൈനാമിക് ഐലന്‍ഡുമുണ്ട്.

അതിശക്തമായ എ16 ബയോണിക് ചിപ്പാണ് ആപ്പിള്‍ പതിനഞ്ചില്‍ ഉള്ളത്. 3349 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. മുപ്പത് മിനുട്ട് കൊണ്ട് അന്‍പത് ശതമാനം ചാര്‍ജ് ഫുള്‍ ആവും. 20 വാള്‍ട്ട് ചാര്‍ജറാണ് ആപ്പിള്‍ പതിനഞ്ചിനുള്ളത്. 48 എംപി പ്രൈമറി ക്യാമറയും, 12 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 12 എംപി സെല്‍ഫി ലെന്‍സ് എന്നിവയാണ് ആപ്പിള്‍ പതിനഞ്ചിലെ ക്യാമറ ഫീച്ചര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+