Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ പൊളിയാണ് മോനേ, ഐഫോണ്‍ പതിനഞ്ചിന് വില കുറഞ്ഞു; ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ വിലയ്ക്ക് വാങ്ങാം

ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇപ്പോള്‍ ഓഫറുകളുടെ പെരുമഴക്കാലമാണ്. ആപ്പിള്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പോലും ഇത്ര വലിയ ഓഫറുകള്‍ നല്‍കുന്നില്ലെന്ന് പറയാം. പ്രധാന കാരണം ആപ്പിളിന്റെ ഐഫോണ്‍ പതിനാറിന്റെ വരവാണ്. പുതിയ ഐഫോണ്‍ സീരീസ് വരുന്നതിന് മുമ്പ് പഴയ മോഡലുകള്‍ക്കെല്ലാം വലിയ വിലക്കുറവ് ആപ്പിള്‍ നല്‍കാറുണ്ട്.

അതിന് പുറമേ ബജറ്റിലും ഐഫോണിന്റെ പ്രീമിയം മോഡലുകള്‍ക്ക് വിലകുറഞ്ഞിട്ടിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഐഫോണിന്റെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് മോഡല്‍ തന്നെ വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ പതിനഞ്ചിനാണ് ഇപ്പോള്‍ വലിയ വിലക്കുറവ് ഉള്ളത്. പുതിയ ഓഫര്‍ എന്താണെന്ന് പരിശോധിക്കാം.

apple-iphone-15

ഐഫോണ്‍ പതിനഞ്ചിന് കിടിലന്‍ ഓഫറുള്ളത് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലാണ്. അതായത് ഐഫോണ്‍ പതിനഞ്ചിന് ഇപ്പോള്‍ പതിമൂന്ന് ശതമാനം വിലക്കുറവാണ് ഉള്ളത്. വെറും ഡിസ്‌കൗണ്ട് മാത്രമല്ല മികച്ച ബാങ്ക് ഓഫറുകളും അതോടൊപ്പം എക്‌സ്‌ചേഞ്ച് പ്രൈസുമെല്ലാം ഇതോടൊപ്പമുണ്ട്. അതായത് നിങ്ങള്‍ക്ക് വെറും 61999 രൂപയ്ക്ക് ഐഫോണ്‍ പതിനഞ്ച് വാങ്ങാന്‍ സാധിക്കും.

79999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണിത്. അതാണ് ഇപ്പോള്‍ മെഗാ ഡിസ്‌കൗണ്ടില്‍ ലഭ്യമാവുക. ഫ്‌ളിപ്പ്കാര്‍ട്ട് കഴിഞ്ഞ മാസങ്ങളില്‍ അടക്കം വമ്പന്‍ ഡിസ്‌കൗണ്ടാണ് നല്‍കി വരുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഈ വരുന്ന ഡിസ്‌കൗണ്ടും. ഐഫോണുകള്‍ക്കാണ് കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കി വരുന്നത്.

ഡിസ്‌കൗണ്ടില്ലാതെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 79600 രൂപയാണ് ഐഫോണ്‍ പതിനഞ്ചിന്റെ വില. ഇത് പലര്‍ക്കും താങ്ങാനാവാത്ത തുകയാണ്. 128 ജിബിയുടെ ബേസ് വേരിയന്റിനാണ് ഇത്രയും വിലയുള്ളത്. ഈ മോഡല്‍ നിങ്ങള്‍ക്ക് 68999 രൂപയ്ക്ക് വാങ്ങാനുള്ള അവസരം ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്.

ഇപ്പോള്‍ പതിമൂന്ന് ശതമാനം ശതമാനം ഡിസ്‌കൗണ്ട് ഈ ഫോണിന് ലഭിക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് തന്നെ വാങ്ങാനാവും. ബാങ്ക് ഓഫറുകളും ഇതോടൊപ്പമുണ്ട്. പത്ത് ശതമാനം കുറവ് എച്ച്എസ്ബിസി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഇനിയും ലഭിക്കും. ഇഎംഐ ഇടപാടുകള്‍ക്കും ഇതേ ഓഫര്‍ ലഭിക്കും. 60000 രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തിയാലാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. അതുകൊണ്ട് ഉറപ്പായും ഈ ഡിസ്‌കൗണ്ടും ലഭിക്കും.

ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ട് കൂടുതലായും ലഭിക്കും. നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ തന്നെ ഐഫോണ്‍ പതിനാല് പ്ലസിനും കിടിലന്‍ ഡിസ്‌കൗണ്ടുണ്ടായിരുന്നു. ഫ്‌ളിപ്പ്കാര്‍ട്ടിലെ ഐഫോണ്‍ ഡേയ്‌സിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഓഗസ്റ്റ് നാല് വരെ ഈ ഓഫര്‍ ഉണ്ടായിരിക്കും.

നിലവില്‍ 56999 രൂപയ്ക്കാണ് ഐഫോണ്‍ പതിനാല് പ്ലസ് വാങ്ങാന്‍ ലഭിക്കുക. ഇതിനൊപ്പം ഡിസ്‌കൗണ്ട് അധികമായി വേറെയുമുണ്ട്. ഇതും 128 ജിബി വേരിയന്റിനാണ് ഡിസ്‌കൗണ്ടുള്ളത്. എ15 ബയോണിക് ചിപ്പും കിടിലന്‍ ക്യാമറയുമാണ് ഈ ഐഫോണിന്റെ പ്രത്യേകത. ഐഫോണ്‍ പതിനഞ്ചിന് തുല്യമായ ഫീച്ചറുകളും ഇതിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+