ആപ്പിൾ ഡാ, ഐഫോൺ ഡാ; ഇനി 15 പ്രോ വാങ്ങാൻ ആരുടെയും കാല് പിടിക്കേണ്ട, വെറും 71,990 രൂപ മാത്രം
ആപ്പിളിനോട് ഒരു പ്രത്യേക ഇഷ്‌ടമുള്ള ഒട്ടേറെ ഉപഭോക്താക്കളുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ അവരെയൊക്കെ പിടിച്ചു നിർത്തുന്ന ഘടകം അതിന്റെ ഉയർന്ന വിലയാണ്. എങ്കിലും ഇഎംഐ പോലെയുള്ള സംവിധാനങ്ങൾ സുലഭമായ നമ്മുടെ നാട്ടിൽ ഇനി ആരുടെയും കാല് പിടിക്കാതെ തന്നെ ഐഫോണിന്റെ മുന്തിയ മോഡൽ സ്വന്തമാക്കാൻ കഴിഞ്ഞാലോ? സംഗതി സത്യമാണ്. ആപ്പിൾ ഐഫോൺ 15 പ്രോയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 15 പ്രോ (ബ്ലാക്ക് ടൈറ്റാനിയം, 128ജിബി) നിലവിൽ ഫ്ലിപ്‌കാർട്ടിൽ ഗണ്യമായ കിഴിവോടെ ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്, ആപ്പിളിന്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകളിലൊന്ന് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ താൽപ്പര്യമുള്ളവർക്കും അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണ് ഇത് നൽകുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ വില 1,34,900 രൂപയായിരുന്നു, ഐഫോൺ 15 പ്രോ ഇപ്പോൾ ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ കിഴിവോടെ ലഭ്യമാണ്.

ഒന്നും രണ്ടും രൂപയുടെ കിഴിവല്ല നിങ്ങൾക്ക് ലഭ്യമാവുക. 48,000 രൂപയുടെ ഗണ്യമായ കുറവ് വരുത്തിയാണ് ഐഫോൺ 15 പ്രോ വിൽക്കുന്നത്. നിലവിലെ വിൽപ്പന വില വെറും 71,990 രൂപയാണ്. ആപ്പിളിന്റെ പുത്തൻ തലമുറ സ്‍മാർട്ട്ഫോണുകളിൽ ഏറ്റവും മാർക്കറ്റ് വാല്യൂ ഉള്ള, ജനപ്രിയമായ മോഡലുകളിൽ ഒന്ന് കൂടിയാണ് 15 പ്രോ എന്ന കാര്യം പ്രത്യേകം ഓർമ്മയിൽ വേണം.
എങ്ങനെയാണു ഈ ഓഫർ ലഭ്യമാവുക?
നിലവിൽ ഫ്ലിപ്പ്കാർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം എക്സ്ചേഞ്ച് ഓഫർ മുഖേനയാണ് നിങ്ങൾക്ക് ഈ കിഴിവ് കമ്പനി വാഗ്‌ദാനം ചെയ്യുക. നിങ്ങളുടെ കൈവശമുള്ള ആപ്പിൾ 14 പ്രോ നൽകിയാണ് ഓഫർ നേടിയെടുക്കേണ്ടത്. നിങ്ങൾ ഐഫോൺ മോഡലുകളിൽ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഓഫർ ഗുണകരമാവും എന്നുറപ്പാണ്.
ഐഫോൺ 15 പ്രോ ഫീച്ചറുകൾ
ഐഫോൺ 15 പ്രോ എയ്‌റോസ്‌പേസ്-ഗ്രേഡ് ടൈറ്റാനിയത്തിൽ നിന്നാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, മാറ്റ്-ഗ്ലാസ് ബാക്ക്, സെറാമിക് ഷീൽഡ് ഫ്രണ്ട് എന്നിവ ഇതിന് കമ്പനി നൽകിയിട്ടുണ്ട്. വിവിധ സാഹചര്യങ്ങളിൽ ശക്തമായ സംരക്ഷണം ഉറപ്പാക്കുന്ന, വെള്ളവും പൊടിയും തിരിക്കുന്നത് പ്രതിരോധിക്കുന്നതിനും ഈ ഫോണിന്റെ ഫീച്ചറുകൾ നിങ്ങളെ സഹായിക്കും.
6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയും പ്രോ മോഷൻ ടെക്‌നോളജിയോട് കൂടിയാണ് ഈ ഫോണിന്റെ വരവ്. പ്രോ-ക്ലാസ് ജിപിയു ഉള്ള എ17 പ്രോ ചിപ്പ് കരുത്ത് പകരുന്ന ഐഫോൺ 15 പ്രോ, മൊബൈൽ ഗെയിമിംഗിൽ വിപ്ലവം സൃഷ്‌ടിച്ച മോഡൽ കൂടിയാണ്. ബാറ്ററി ലൈഫ് ഉൾപ്പെടെ നീണ്ടുനിൽക്കാൻ ഈ പ്രൊസസർ സഹായിക്കുന്നു.
ഏഴ് പ്രോ ലെൻസുകളാൽ സജ്ജീകരിച്ചിരിക്കുന്ന ഐഫോൺ 15 പ്രോ അതിന്റെ 48 എംപി പ്രധാന ക്യാമറ ഉയർന്ന റെസല്യൂഷൻ ഫോട്ടോകൾ പകർത്തുന്നതിന് ഏറെ സഹായകരമാണ്. ദൂരെ നിന്ന് പോലും മികച്ച ക്ലോസപ്പ് ഷോട്ടുകൾ പകർത്തുന്നതിൽ അഗ്രഗണ്യമാണ് ഈ ക്യാമറ. കൂടാതെ മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ഒരു ആക്ഷൻ ബട്ടനും ഈ ഫോണിലുണ്ട്.












Click it and Unblock the Notifications