Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയത് വന്നപ്പോൾ പഴയതിന്റെ വില കുറഞ്ഞു; ഐഫോൺ 15 പ്രോ മാക്‌സിന് 92,345 രൂപ കുറയും, എങ്ങനെ?

ആപ്പിൾ തങ്ങളുടെ സകല പ്രൗഢിയും എടുത്തുകാണിക്കുന്ന ഒരു മോഡൽ വിപണിയിൽ ഇറക്കിയിട്ട് അധിക ദിവസം ആയിട്ടില്ല, ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അവ. ഒരു മാസം തികയും മുൻപ് തന്നെ വിൽപ്പന പൊടിപൊടിക്കുകയാണ് ഈ ഫോണുകളുടെ. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴുവുമുണ്ട്.

നിലവിൽ ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ ലഭ്യമാണ്. പുതിയ 16 സീരീസ് വന്നതോടെ രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കും. അതിന്റെ വ്യാപ്‌തി ഒന്ന് കൂടി കൂട്ടാനായി ഇപ്പോൾ ഈ സീരിസിലെ തന്നെ ഏറ്റവും മുന്തിയ മോഡലായ ഐഫോൺ 16 പ്രോ മാക്‌സിനു കിടിലൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

appleiphone15promaxdiscountsnew

ആമസോൺ ഗ്രീറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിന്റെ ഭാഗമായാണ് ഈ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണിന്റെ യഥാർത്ഥ വില 1,59,900 രൂപയാണ്. എന്നാൽ ഇതിൽ നിന്നൊക്കെ കാര്യമായ കുറവ് വരുത്തിയാണ് നിലവിൽ ഈ ഫോൺ വിൽക്കുന്നത്. എല്ലാവിധ ഓഫറുകളും ചേർത്ത് ഐഫോൺ 16 പ്രോ മാക്‌സ് നിങ്ങൾക്ക് കേവലം 67,555 രൂപയ്ക്ക് കിട്ടുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപം പ്രയാസം തന്നെയായിരിക്കും.

എന്നാൽ അത് വിശ്വസിച്ചേ പറ്റൂ. നിലവിൽ വിവിധ ഓഫറുകൾ ചേർത്ത് ഈ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ഈ ഫോൺ വാങ്ങാവുന്നതാണ്. ഈ ഫോൺ ഇപ്പോൾ 16 ശതമാനം കിഴിവോടെയാണ് ആമസോണിൽ ലഭ്യമാവുക. അതായത് ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് ആയി ഇത്രയും തുക കുറയ്ക്കുമ്പോൾ ഫോണിന്റെ വില 1,34,900 രൂപയായി കുറയും.

എന്നാൽ ഇനിയാണ് ശരിക്കും ഈ ഫോണിന്റെ വില കുത്തനെ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഡീൽ ബാക്കിയുള്ളത്. അത് എക്സ്ചേഞ്ച് ഓഫറാണ്, അതിലൂടെ നിങ്ങൾക്ക് ഈ ഫോണിന്റെ വിലയിൽ 60,000 രൂപയുടെ വരെ കിഴിവ് ഉണ്ടാക്കി എടുക്കാൻ കഴിയും. മുൻ ഐഫോൺ മോഡലുകൾ എക്സ്ചേഞ്ച് ചെയ്യുക വഴിയാണ് ഈ ഓഫർ കിട്ടുക.

കൂടാതെ ഇതിനൊക്കെ പുറമേ ഇപ്പോൾ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 6475 രൂപയുടെ വരെ അധിക കിഴിവ് കൂടി ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത, അങ്ങനെ അകെ വില 57,555 രൂപയായി ചുരുങ്ങും. ഇക്കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ ഐഫോണിന്റെ മികച്ചൊരു മോഡൽ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഓപ്‌ഷനാവും ഇത്.

ഐഫോൺ 15 പ്രോ ഫീച്ചറുകൾ

ഐഫോൺ 15 പ്രോ മാക്‌സിൽ 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലേയാണ് ആപ്പിൾ നൽകിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനത്തിനായി എ17 ബയോണിക് ചിപ്പ് കൂടി ഇതിൽ നൽകിയിരിക്കുന്നു. നിങ്ങളുടെ ഉപയോഗക്ഷമത വർധിപ്പിക്കാനായി 4441 എംഎഎച്ച് ബാറ്ററിയാണ് നൽകിയത്.

48 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാ വൈഡ് ലെൻസ്, 12 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഇതിന്റെ കണ്ണുകൾ. അതുകൊണ്ട് തന്നെ ഈ ഫോൺ അങ്ങേയറ്റം മികച്ചൊരു ഓപ്‌ഷൻ തന്നെയാണ്, ഐഫോൺ 16 സീരീസ് വന്നെങ്കിൽ പോലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+