ഈ ഫോണുകളുടെ ക്യാമറ മാത്രം മതി പൈസ വസൂലാവാൻ; കൂട്ടത്തിൽ ഈ മോഡൽ തന്നെ കേമൻ...
രാജ്യത്തെ സ്‍മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും ഡിമാൻഡ് കൂടിയ വിഭാഗമാണ് മികച്ച ക്യമറ സംവിധാനമുള്ള ഫോണുകൾ. അന്നും ഇന്നും നമ്മുടെ മുൻഗണയിൽ ഫോണിലെ ക്യാമറയ്ക്ക് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെയാണ് കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാനായി പരമാവധി മികച്ച സെൻസറുകളുമായി വിപണിയിലേക്ക് എത്തുന്നത്.
ഇത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമറ ഫോണുകൾ ഏതെന്ന് ചോദിച്ചാൽ പലരും പല പേരുകളാവും പറയുക. എന്നാൽ പ്രീമിയം സെഗ്‌മെന്റിൽ ചില ഫോണുകൾക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. അതൊരിക്കലും അവയുടെ ബ്രാൻഡ് വാല്യൂ കൊണ്ട് മാത്രം നേടിയെടുത്തതല്ല. കാലങ്ങളായി ഈ സെഗ്‌മെന്റിൽ വേണ്ടതെന്ന് കൃത്യമായി മനസിലാക്കി ഉപഭോക്താക്കളുടെ പൾസ് അറിഞ്ഞ് ഫീച്ചറുകൾ ഉൾപ്പെടുത്തുന്നത് കൊണ്ട് കൂടിയാണ്.

പ്രീമിയം വിഭാഗത്തിലെ ഏറ്റവും മികച്ച ചില ക്യാമറ ഫോണുകളാണ് ഇന്ന് നാം പരിശോധിക്കുന്നത്. പട്ടികയിൽ ആപ്പിളിന്റെ ഐഫോൺ മുതൽ, ഗൂഗിൾ പിക്‌സൽ വരെ വിവിധ ഫോണുകൾ ഇടംപിടിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ്
ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ പകരക്കാരില്ലാത്ത ആപ്പിളിന്റെ ഏറ്റവും മികച്ച ഉത്പന്നമാണ് ഐഫോൺ 15 പ്രോ മാക്‌സ്. ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയ ഐഫോണിന്റെ പുത്തൻ തലമുറ ഫോണാണിത്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്.
48എംപി പ്രൈമറി സെൻസർ, 12എംപി അൾട്രാ-വൈഡ്-ആംഗിൾ, 12എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. സെൽഫിക്കും വീഡിയോ കോളിംഗിനുമായി 12എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. ഫോട്ടോഗ്രാഫിക്കും, വീഡിയോസ് പകർത്താനും ഇതിലും മികച്ചൊരു ഓപ്‌ഷനില്ല നിലവിൽ.
ഗൂഗിൾ പിക്‌സൽ 8
ഫോട്ടോകൾ എടുക്കാൻ മാത്രമല്ല അത് എഡിറ്റിംഗ് നടത്തി മനോഹരമാക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്‌ഷനാണ് ഈ ഫോൺ എന്ന കാര്യത്തിൽ തർക്കമില്ല. ഗൂഗിൾ ഇതിന്റെ ക്യാമറയിൽ കാര്യമായി പണിയെടുത്തിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.
50എംപി പിഡി വൈഡ് പ്രൈമറി സെൻസറും 12എംപി അൾട്രാവൈഡ് ക്യാമറയും പിന്നിൽ സജ്ജീകരിച്ചിരിക്കുന്നു. 10.5 എംപി സെൽഫി ക്യാമറയും ഈ ഫോണിലുണ്ട്. മികച്ച രീതിയിൽ വീഡിയോസ് ഷൂട്ട് ചെയ്യാനും ഈ ഫോൺ ഉപകരിക്കും.
സാംസങ് ഗ്യാലക്‌സി എസ്23 അൾട്ര
സാംസങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഒന്നാണ് എസ്23 അൾട്രാ. ആപ്പിൾ മോഡലുകളോട് ഇടിച്ചു നിൽക്കാൻ വേണ്ടി സാംസങ് വിപണിയിൽ ഇറക്കിയ തുറുപ്പ് ചീട്ടാണ് ഈ മോഡൽ എന്ന് പറയുന്നതാവും ശരി. 200 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് ഫോണിന്റെ കണ്ണുകളായി പ്രവർത്തിക്കുന്നത്. ഇതിന്റെ സൂമിംഗ് പവർ എല്ലാവർക്കും അറിയാവുന്നതാണ്.












Click it and Unblock the Notifications