സാംസങ് എസ്23 അൾട്രയോ, ഐഫോൺ 15 പ്രോ മാക്‌സോ..? സാംസങിന്റെ വജ്രായുധവും, ആപ്പിളിന്റെ തുറുപ്പ്ചീട്ടും നേർക്കുനേർ..
മാസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും, പ്രചാരണങ്ങൾക്കും വിരാമമിട്ടുകൊണ്ട് സാംസങ് തങ്ങളുടെ ഫ്ളാഗ്ഷിപ്പ് ഫോണായ ഗ്യാലക്‌സി എസ്23 വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ സീരീസിൽ ഒരേ പ്രോസസറുള്ള 3 സ്‌മാർട്ട്‌ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റുമായാണ് ഈ ഫോണുകളുടെ വരവ്.
ഈ പ്രോസസറുകൾ സ്‌റ്റാൻഡേർഡ് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്ക്കുമെന്നാണ് കരുതുന്നത്. ഈ ഫോൺ വരുന്നതിന് മുൻപ് തന്നെ പല കോണുകളിൽ നിന്നും ഐഫോണുമായുള്ള മത്സരത്തെ കുറിച്ചുള്ള കാര്യങ്ങൾ ഉയർന്നുവന്നിരുന്നു. കാരണം ഐഫോൺ 15 പ്രോ മാക്‌സ് എന്ന പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിൽ ഗ്യാലക്‌സി എസ്24ന് കനത്ത വെല്ലുവിളിയായി നിലകൊള്ളുന്നു എന്നത് തന്നെയാണ്.

എസ്23യോട് കട്ടയ്ക്ക് നിന്ന് ഐഫോണിന് ഗ്യാലക്‌സിയുടെ പുത്തൻ അവതാരത്തോട് എത്ര കണ്ട് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് കാലമാണ് തെളിയിക്കേണ്ടത്, എങ്കിലും രണ്ട് ഫോണുകളും ഒന്ന് താരതമ്യം ചെയ്‌ത് നോക്കാവുന്നതാണ്. രണ്ട് വമ്പൻ കമ്പനികളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ എന്ന നിലയിൽ ഇവയ്ക്ക് ഗുണങ്ങളും, പോരായ്‌മകളും ഒരുപോലെയുണ്ട് എന്നത് മനസിൽ ഇരിക്കട്ടെ.
ഗ്യാലക്‌സി എസ്24 അൾട്ര
ഗ്യാലക്‌സി എസ് 24 അൾട്രായിൽ 6.8 ഇഞ്ച് ക്യുഎച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലാറ്റർ ഡിസ്‌പ്ലേ, മെലിഞ്ഞ ബെസലുകൾ, ടൈറ്റാനിയം ഫ്രെയിമുള്ള ആദ്യത്തെ ഗാലക്‌സി ഫോൺ എന്ന പ്രത്യേകത, ഭാരം ഗണ്യമായി കുറയ്ക്കൽ എന്നീ സവിശേഷതകളുമായി എത്തുന്ന ഫോൺ ഈ സെഗ്‌മെന്റിൽ ഒരു ശക്തമായ സാന്നിധ്യം തന്നെയാവും എന്നുറപ്പാണ്.
200എംപി പ്രധാന ക്യാമറ, 12എംപി അൾട്രാവൈഡ് ക്യാമറ, 10എംപി 3x ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന എസ്24 അൾട്രായിലെ ക്യാമറ സിസ്‌റ്റം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. സ്‌റ്റോറേജ് ഓപ്ഷനുകളിൽ 256ജിബി, 512ജിബി, അല്ലെങ്കിൽ 1ടിബി എന്നിവ ഉൾപ്പെടുന്നു, ഇവ 12ജിബി റാമുമായി ജോടിയാക്കിയിരിക്കുന്നു. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം യെല്ലോ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക.
ഐഫോൺ 15 പ്രോ മാക്‌സ്
ഐഫോൺ 15 പ്രോ മാക്‌സിൽ 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുമായാണ് ആപ്പിൾ വിപണിയിൽ എത്തിച്ചത്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത് A17 പ്രോ ചിപ്പാണ്, സ്‌മാർട്ട്‌ഫോൺ ലാൻഡ്‌സ്‌കേപ്പിൽ സമാനതകളില്ലാത്ത പ്രകടനം നൽകുന്നുവെന്ന് ആപ്പിൾ അവകാശപ്പെടുന്ന അതേ ചിപ്സെറ്റ് തന്നെ.
ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, ഐഫോൺ 15 പ്രോ മാക്‌സ് 48 മെഗാപിക്‌സൽ ക്യാമറ അവതരിപ്പിക്കുന്നു, അത് ലോ-ലൈറ്റ് പ്രകടനം മെച്ചപ്പെടുത്തുകയും ഫോട്ടോകളിലെ ലെൻസ് ഫ്ലെയർ കുറയ്ക്കുകയും ചെയ്യുന്നു.
ഏതാണ് മികച്ചത്..?
അത്തരത്തിൽ ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയുന്ന ഒരു ചോദ്യമല്ലിത്.നിലവിലെ സാഹചര്യത്തിൽ പ്രൊസസർ, ക്യാമറ എന്നിവയുടെ സാങ്കേതിക തനിമയിൽ എസ്24ന് നേരിയ മുൻതൂക്കം ഉണ്ടെന്ന് തന്നെ വച്ചോളൂ. എങ്കിലും ഐഫോണിന്റെ ബ്രാൻഡ് വാല്യൂ ഒരു പ്രധാന ഘടകം കൂടിയാണ്. ഐഫോൺ പക്ഷേ എല്ലാവർക്കും പറ്റിയ ഒരു ഫോണല്ല എന്നത് എപ്പോഴും മനസ്സിൽ ഓർക്കണം. അതിനാൽ തന്നെ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഇവയിൽ ഏത് വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.












Click it and Unblock the Notifications