ആമസോണില്‍ പോയി ഒന്ന് പൊളിച്ചാലോ? ഐഫോണ്‍ 16ന് മെഗാ ഡിസ്‌കൗണ്ട്; ഈ വിലയ്ക്ക് വാങ്ങാം
മുംബൈ: ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍ വില്‍പ്പനയില്‍ കുതിക്കുകയാണ്. ചൈനയില്‍ അടക്കം വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ചുവെന്ന പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഐഫോണുകള്‍ക്ക് ഡിസ്‌കൗണ്ടുകളുടെ കാലമാണ്. വിവിധ ഐഫോണ്‍ മോഡലുകള്‍ക്ക് ഇപ്പോള്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്.
ഒരു ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ തന്നെ വാങ്ങാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഐഫോണ്‍ പതിനാറിന് വമ്പന്‍ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണില്‍ വന്നുചേര്‍ന്നിരിക്കുന്നത്. കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഈ കിടിലന്‍ ഫോണ്‍ വാങ്ങാനാവും.

ഐഫോണ്‍ 16 സെപ്റ്റംബര്‍ ഒന്‍പതിനാണ് ആപ്പിള്‍ ലോഞ്ച് ചെയ്തത്. വിപണിയില്‍ ഇറങ്ങിയത് മുതല്‍ വലിയ ജനപ്രീതിയാണ് ഇന്ത്യയില്‍ ഈ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ലഭിച്ചത്. നിരവധി പേരാണ് ഈ ഫോണ്‍ വാങ്ങാനായി ക്യൂവില്‍ അടക്കം നിന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അതിവേഗം ഈ ഫോണ്‍ വിറ്റുതീര്‍ന്നിരുന്നു.
ലോഞ്ച് ചെയ്തപ്പോള്‍ ഐഫോണ്‍ പതിനാറിന്റെ ബേസ് മോഡലായ 128 ജിബിക്ക് 79990 രൂപയായിരുന്നു വില. തീര്‍ച്ചയായും ഇത് എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഡിസ്‌കൗണ്ട് വരുന്നതോടെ ഇവ എല്ലാവര്‍ക്കും വാങ്ങാനാവും. 256 ജിബി വേരിയന്റിന് 89900, 512 ജിബിക്ക് 1,09990 എന്നിങ്ങനെയാണ് ഐഫോണ്‍ പതിനാറിന്റെ നിരക്ക്.
ആമസോണില്‍ ഇപ്പോള്‍ 128 ജിബി അള്‍ട്രാ മറീന്‍ മോഡലിനാണ് ഡിസ്‌കൗണ്ടുള്ളത്. ആമസോണിന്റെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ തന്നെ വലിയൊരു കുറയ്ക്കാനാവും. 39480 രൂപയാണ് എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുക. ആപ്പിളിന്റെ ഏതെങ്കിലും ഫോണ്‍ കൈവശമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്.
ഐഫോണ്‍ പതിനഞ്ച് സീരീസ് കൈവശമുണ്ടെങ്കില്‍ ഇപ്പോള്‍ എക്‌സ്‌ചേഞ്ചിനായി ഉപയോഗിക്കാവുന്നതാണ്. വലിയ ഡിസ്‌കൗണ്ടിന് ഇത് സഹായിക്കും. അതേസമയം ഏറ്റവും മികച്ച ഫോണ്‍ തന്നെയായിരിക്കണം ഡിസ്‌കൗണ്ടിനായി നല്‍കേണ്ടത്. ഫോണിന് പൊട്ടലോ, ഡിസ്‌പ്ലേയ്ക്ക് പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ വില കുറയും. അതിലൂടെ വില വീണ്ടും ഉയരും.
ഐഫോണ്‍ 15 പ്ലസാണ് ഡിസ്‌കൗണ്ടിനായി ഉപയോഗിക്കുന്നതെങ്കില്‍ 36050 രൂപ വരെ കുറയും. ഇതോടെ വില 43850 രൂപയായി കുറയും. എന്നാല്‍ ഡിസ്‌കൗണ്ട് അവിടെ തീരുന്നില്ല. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പേമെന്റെങ്കില്‍ അധിക ഡിസ്‌കൗണ്ടായി 4370 രൂപ ലഭിക്കും. ഇതോടെ ഐഫോണ്‍ പതിനാറിന്റെ വില 39480 രൂപയായി കുറയും. ഈ വിലയ്ക്ക് ആപ്പിളിന്റെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നത് വന്‍ ലാഭമാണ്.












Click it and Unblock the Notifications