അണിയറയിൽ ഒരുങ്ങുന്നത് തകർപ്പൻ ഐറ്റം..! ഐഫോൺ 16 ചെറിയ ഫോണല്ല, ഫീച്ചറുകൾ ഇതൊക്കെ
ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ നീണ്ട നിര തന്നെ ഈ വർഷത്തിന്റെ ആദ്യ മാസങ്ങളിൽ വിപണിയിൽ എത്തി കഴിഞ്ഞു. സാംസങ് ഗ്യാലക്‌സി എസ്24, വൺപ്ലസ് 12 എന്നിവ അതിൽ ചിലത് മാത്രം. എങ്കിലും സ്‍മാർട്ട് ഫോൺ പ്രേമികൾ ശരിക്കും കാത്തിരിക്കുന്ന ഒരു മോഡൽ ഇപ്പോഴും അണിയറയിലാണ്. ആപ്പിൾ ഐഫോൺ 16 ആണ് ഈ മോഡൽ. ലോഞ്ചിന് ഇനിയും കാത്തിരിക്കണം എന്നിരിക്കെ ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല.
ഔദ്യോഗിക പ്രഖ്യാപനത്തിന് മാസങ്ങൾ ശേഷിക്കെ, ഐഫോൺ 16 സീരീസിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ കമ്പനി എത്രമാത്രം ശ്രദ്ധയോടെയാണ് പുതിയ മോഡൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ നേർ കാഴ്‌ചയാണ്. അത്രയധികം ഫീച്ചറുകൾ ഈ ഫോണിൽ പുതുതായി അവതരിപ്പിക്കും എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. അതിൽ ചിലത് പരിശോധിക്കാം.

ഒന്നാമതായി, ഐഫോൺ 16 പ്രോയും പ്രോ മാക്‌സും വലിയ ഡിസ്‌പ്ലേകളുമായാണ് എത്തുന്നതെന്ന അഭ്യൂഹമുണ്ട്. ഇത് യഥാക്രമം 6.27, 6.86 ഇഞ്ച് വലുപ്പങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഐഫോണിലെ സ്‌ക്രീൻ, ഡിസ്പ്ലേ സംവിധാനങ്ങളെ മറ്റൊരു തലത്തിൽ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.
കൂടാതെ, ഐഫോൺ 16 സീരീസിന്റെ അടിസ്ഥാന മോഡലുകളിൽ വെർട്ടിക്കൽ ക്യാമറ ലേഔട്ട് അവതരിപ്പിക്കുന്നതോടെ ശ്രദ്ധേയമായ ഒരു ഡിസൈൻ ഷിഫ്റ്റ് കൂടി ഇതിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 15ൽ കാണുന്ന ഡയഗണൽ ക്യാമറ ക്രമീകരണത്തിൽ നിന്നുള്ള ഈ വ്യതിയാനം സ്പേഷ്യൽ വീഡിയോ റെക്കോർഡിംഗ് പോലുള്ള നൂതന സവിശേഷതകൾക്ക് വഴിയൊരുക്കും.
ബാറ്ററി മെച്ചപ്പെടുത്തലുകളും ഫോണിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഐഫോൺ 16, 16 പ്രോ മാക്‌സ് എന്നീ മോഡലുകളിൽ. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ദൈനംദിന ജോലികൾ നിറവേറ്റാൻ ആവശ്യമായ ബാറ്ററി ശേഷി വർദ്ധിപ്പിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. എങ്കിലും ചില റിപ്പോർട്ടുകളിൽ പറയുന്നത് ഐഫോൺ 16 പ്ലസ് ഫോണിന്റെ ബാറ്ററി കരുത്ത് കുറച്ചേക്കുമെന്നാണ്.
ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത തലമുറ എ18 പ്രോ ചിപ്പ് ഫീച്ചർ ചെയ്യുന്ന ഐഫോൺ 16 സീരീസിനെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഈ ചിപ്പ് അവതരിപ്പിക്കുന്നതിലൂടെ ഐഫോൺ പ്രകടനത്തിലും അതിന്റെ കാര്യക്ഷമതയിലും ഗണ്യമായ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications