ഐഫോണ്‍ 16 വാങ്ങാന്‍ റെഡിയായിട്ട് നില്‍ക്കുകയാണോ? കിടിലന്‍ ഓഫറെത്തി; ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുറപ്പ്!!
ന്യൂഡല്‍ഹി: ആപ്പിളിന്റെ സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും വലിയ ലോഞ്ചായിരുന്നു ഐഫോണ്‍ 16. നിരവധി പുതിയ ഫീച്ചറുകളോടെയാണ് ഈ ഫ്‌ളാഗ്ഷിപ്പ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 16ന്റെ വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ വന്‍ പ്രതികരണമാണ് ഈ ഫോണിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സ്വപ്‌നം പോലും കാണാത്ത നിരക്കില്‍ ഇപ്പോള്‍ ഐഫോണ്‍ 16 വാങ്ങാന്‍ സാധിക്കുന്ന ഓഫര്‍ വന്നെത്തിയിരിക്കുകയാണ്.
ആപ്പിളിന്റെ പുതിയൊരു പ്ലാനിലാണ് ഇപ്പോള്‍ വിലക്കുറവ് എല്ലാവര്‍ക്കും ലഭിക്കുക. ഐഫോണിന്റെ ഈ പുത്തന്‍ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ വാങ്ങുക. ഓഫര്‍ കുറഞ്ഞ കാലയളവിലേക്ക് മാത്രമാണ് ഉണ്ടാവുക. ഐസിഐസിഐ ബാങ്കിന്റെ ഓഫറിലൂടെയാണ് ഈ ഡിസ്‌കൗണ്ട് ലഭ്യമാവുക.

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഇഎംഐയില്‍ ഇപ്പോള്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഐസിഐസിഐ ബാങ്ക് കാര്‍ഡ് നിങ്ങളുടെ കൈവശം ഉണ്ടായാല്‍ മാത്രം മതി. രണ്ട് വര്‍ഷത്തെ കാലയളവ് വരെ പലിശരഹിതവുമാണ്. ഐസിഐസിഐ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കുകള്‍ ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പുകള്‍ വാങ്ങുമ്പോള്‍ അടക്കം നല്‍കുന്നുണ്ട്. ഐഫോണ്‍ പതിനാറിനും ഈ ഓഫറുകളെല്ലാം ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഉത്സവ സീസണ്‍ ആരംഭിച്ചിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫര്‍ നല്‍കുന്നത്. ഐഫോണ്‍ ഫോര്‍ ലൈഫ് പ്രോഗ്രാമും ഇതോടൊപ്പം ബാങ്ക് നല്‍കുന്നുണ്ട്. ഐഫോണ്‍ ഫോര്‍ ലൈഫ് പ്രോഗ്രാമിലൂടെയാണ് ഐഫോണ്‍ 16 കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ സാധിക്കുക. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം.
24 മാസത്തെ കാലയളവാണ് ഇഎംഐയില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരില്ല. കാരണം ഇവ പലിശരഹിതമാണ്. 2 വര്‍ഷം വരെ നോ കോസ്റ്റ് ഇഎംഐ ലഭിക്കുന്നത് പണം ലാഭിക്കാനും നിങ്ങളെ സഹായിക്കും. സാധാരണ പന്ത്രണ്ട് മാസം വരെയാണ് നോ കോസ്റ്റ് ഇടപാടുകള്‍ ലഭിക്കാറുള്ളത്. മാസം വെറും 2497 രൂപ അടച്ചാല്‍ മാത്രം മതിയാവും. ഐഫോണിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് പോക്കറ്റ് കീറാതെ വാങ്ങാനുള്ള ഓപ്ഷന്‍ കൂടിയാണിത്.
ഐസിഐസിഐ ബാങ്ക് കാര്‍ഡില്‍ ഇടപാട് നടത്തിയാല്‍ 5000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ആപ്പിള്‍ വാച്ച് വാങ്ങിയാല്‍ 2500 രൂപയും ആപ്പിള്‍ എയര്‍പോഡ്‌സ് വാങ്ങിയാല്‍ 1500 രൂപയുമാണ് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി ലഭിക്കുക. നിലവില്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഈ ഓഫര്‍ ലഭ്യമാവും. അതായത് ഉത്സവ സീസണിലാണ് പ്രഖ്യാപിക്കുന്നതെങ്കിലും അത് കഴിഞ്ഞാലും ഓഫര്‍ തുടരും. പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ചിനുള്ള ഓഫറും ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. നിങ്ങളുടെ ഫോണ്‍ യാതൊരു പോറലുമില്ലാതെയാണ് നല്‍കേണ്ടത്. ഡിസ്‌പ്ലേ അടക്കം നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യണം.












Click it and Unblock the Notifications