ആപ്പിളിന്റെ ബ്രഹ്‌മാസ്‌ത്രം അണിയറയിൽ; ഈ സ്‍മാർട്ട്ഫോൺ വന്നാൽ സാംസങ് ഒക്കെ വെറും കാഴ്‌ചക്കാരാവും
ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിൽ പ്രീമിയം സെഗ്‌മെന്റ് ഫോണുകൾക്ക് ഒരു നിർവചനം ഉണ്ടെങ്കിൽ അത് ആപ്പിളാണ്. ഈ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ സ്വാധീനം അടിക്കടി ഉയരുകയാണ്. ഐഫോൺ അത്രയ്ക്ക് ഇന്ത്യയിൽ ജനകീയമായി കഴിഞ്ഞു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം മാത്രം പുതിയ ഫോൺ അവതരിപ്പിക്കുന്ന ശൈലിയുള്ള ആപ്പിളിനെ സംബന്ധിച്ച് പുതിയ ഫോൺ കൊണ്ട് വരിക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
എങ്കിലും അവർ എല്ലാം ഒത്തുനോക്കിയ ശേഷം, ഉപഭോക്താക്കൾക്ക് പരമാവധി ഉപകാരം ആവുന്ന നിലയിൽ മാത്രമേ അവർ ഫോണുകൾ അവതരിപ്പിക്കാറുള്ളൂ. അത്തരത്തിൽ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഐഫോൺ 16. ആപ്പിളിന്റെ വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഏറെനാളായി അണിയറയിലുണ്ട്.

ആപ്പിൾ ഐഫോൺ 16 എന്ന പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുമായി ബന്ധപ്പെട്ട ഇതുവരെ പുറത്തുവന്ന എല്ലാ വിവരങ്ങളും നമുക്ക് പരിശോധിക്കാം. ഡിസൈൻ, ക്യാമറ, പ്രൊസസർ, ബാറ്ററി എന്നിങ്ങനെ എല്ലാ മേഖകളിൽ നിന്നും ഫോണുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
ഡിസൈൻ: ആപ്പിൾ ഈ വർഷം ഐഫോൺ 16, ഐഫോൺ 16 പ്ലസ് ലൈനപ്പിലേക്ക് ആക്ഷൻ ബട്ടൺ ചേർക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പ്രോ ലൈനപ്പിലെ സൈലന്റ് സ്വിച്ചിന് പകരം ആക്ഷൻ ബട്ടൺ വരുമെന്നാണ് സൂചന. എങ്കിൽ അത് ഡിസൈനിൽ വൻ മാറ്റം കൊണ്ടുവരും.
ഇതിന് പുറമെ ഈ വർഷം അവതരിപ്പിക്കുന്ന ആപ്പിളിന്റെ എല്ലാ ഐഫോൺ 16 മോഡലുകളിലും ഒരു ക്യാപ്‌ചർ ബട്ടൺ ചേർക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇത് കൂടി വരികയാണെങ്കിൽ ഐഫോൺ ഡിസൈൻ തന്നെ മുൻ ഫോണുകളിൽ നിന്ന് വളരെ വ്യത്യസ്‌തമായി തീരും.
ക്യാമറ:ആപ്പിൾ ഐഫോൺ 12 ക്യാമറ ഡിസൈനിന് സമാനമായി ഐഫോൺ 16ൽ ലംബമായ ക്യാപ്‌സൂൾ രൂപത്തിലുള്ള ലേഔട്ട് ഉപയോഗിക്കാനാണ് സാധ്യത. വാനില ഐഫോൺ 16 വേരിയന്റിൽ ആവട്ടെ സ്പേഷ്യൽ വീഡിയോ റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്നതിനായി പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.
പ്രൊസസർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധമായ ജോലികൾ കൈകാര്യം ചെയ്യാൻ പുതിയ ഫോണുകളെ സഹായിക്കുന്നത് ലക്ഷ്യമിട്ടുള്ള ഫീച്ചറുകളുമായാവും ഇതിന്റെ പ്രോസസറുകളുടെ വരവ്. ഐഫോൺ 16 സീരീസ് എ-18 ചിപ്‌സെറ്റുകളാൽ പ്രവർത്തിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ട്.
ബാറ്ററി: കഴിഞ്ഞ തലമുറ ഐഫോൺ 15നെ അപേക്ഷിച്ച് ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഐഫോൺ 16ന് 6 ശതമാനം അധിക ശേഷി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. മുൻഗാമിയായ ഐഫോൺ 15ൽ കണ്ട 3349 എംഎഎച്ച് ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 16ൽ 3,561 mAh ബാറ്ററി ആയിരിക്കും അവതരിപ്പിക്കുക.












Click it and Unblock the Notifications