Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി രാവണന്റെ വരവാണ്..; ഐഫോൺ 16 എത്തുന്ന ദിവസം അറിയണ്ടേ? ആരെയും ഞെട്ടിക്കും ഫീച്ചറുകൾ

ഇന്ത്യൻ വിപണിയിൽ ഇനി ഒരു ഫോണിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് ആപ്പിളിന്റെ സ്വന്തം ഐഫോൺ 16ന് വേണ്ടിയാണ്. കഴിഞ്ഞ ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഈ മോഡൽ എത്തുന്നത്. പ്രീമിയം ഫ്ലാഗ്ഷിപ്പ് എന്ന ടൈറ്റിലിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന ഫോണായിരിക്കും ഇതെന്ന് ഉറപ്പാണ്. അത്രയധികം ഫീച്ചറുകളുമായാണ് ഈ ഫോൺ വിരുന്നെത്തുന്നത്.

വിപണിയിൽ പ്രധാനമായും സാംസങ് ഗ്യാലക്‌സി എസ്24 ഉൾപ്പെടെയുള്ള മോഡലുകളുമായി നേരിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങി തന്നെയാണ് ആപ്പിൾ ഈ മോഡലിനെ തയ്യാറാക്കുന്നത്. സാധാരണഗതിയിൽ ആപ്പിൾ ലോഞ്ചുകൾ ഒന്നും തന്നെ ഇന്ത്യൻ മാർക്കറ്റിനെ കാര്യമായി സ്വാധീനിക്കാറില്ലായിരുന്നു. എന്നാൽ ആ പതിവൊക്കെ മാറി മറ്റ് മുൻനിര കമ്പനികളും ഉപഭോക്താക്കളും ഒക്കെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംഭവമായി ഇത് മാറിയെന്നതാണ് വാസ്‌തവം.

appleiphone16seriesdetailsnew

ആപ്പിളിന്റെ ഈ ഫ്ലാഗ്ഷിപ്പ് വീരനെ കുറിച്ചുള്ള വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും റിപ്പോർട്ടുകൾക്കും ഒന്നും ഒരു കുറവുമില്ല. ആപ്പിളിന്റെ നിലവിലെ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 15 സീരീസിന്റെ ലോഞ്ചിന് പിറ്റേ ദിവസം മുതൽ തുടങ്ങിയ അഭ്യൂഹങ്ങളാണ് ഈ ഫോണുമായി ബന്ധപ്പെട്ടുള്ളത്. എന്നാൽ ഒരു വർഷത്തോളമായെങ്കിലും ഇത് അവസാനിച്ചിട്ടില്ല. ഈ ഫോണിന്റെ ഇതുവരെ ഉള്ള എല്ലാ വിവരങ്ങളും അറിയാം.

ആപ്പിൾ ഐഫോൺ 16 എന്ന അതികായൻ

ഈ സീരീസിലെ അടിസ്ഥാന വേരിയന്റ് ആണ് ആപ്പിൾ ഐഫോൺ 16. വിപണിയിലെ മറ്റേത് ,മോഡലിനെക്കാളും ഒട്ടും പിന്നിലല്ല ഈ ഫോൺ എന്നത് പ്രത്യേകം ഓർക്കണം. അടിസ്ഥാന വേരിയന്റ് ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ആപ്പിൾ ഒട്ടും കുറവ് വരുത്തിയിട്ടില്ല. ചിപ്സെറ്റ്, ക്യാമറ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന കാര്യങ്ങളിൽ മികച്ച മാറ്റവുമായാണ് ഈ ഫോൺ വരുന്നത്.

ഐഫോൺ 16 ലോഞ്ച്

ആപ്പിൾ ഈ സീരിസിലെ നാല് ഫോണുകളും സെപ്റ്റംബർ ഒൻപതാം തീയതി വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആപ്പിൾ ഐഫോൺ 16 എന്ന അടിസ്ഥാന വേരിയന്റിന് പുറമേ മറ്റ് മൂന്ന് വകഭേദങ്ങൾ കൂടി ഈ ഫോണിനുണ്ട്. ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ പ്രധാന വകഭേദങ്ങൾ.

വിലയും മറ്റ് വിവരങ്ങളും

128ജിബി വേരിയന്റ്: 79,990 രൂപ, 256 ജിബി വേരിയന്റ് 89,990 രൂപ, 512 ജിബി വേരിയന്റ് 1,09,990 രൂപ എന്നിങ്ങനെയാണ് ഇതിന്റെ വിലയായി പ്രതീക്ഷിക്കുന്നത്. ഇത് കേവലം അടിസ്ഥാന വേരിയന്റിന്റെ കാര്യം മാത്രമാണ്. മുന്തിയ വേരിയന്റായ ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സിന് വില ഒന്നര ലക്ഷം കടക്കുമെന്ന് ഉറപ്പാണ്.

ലംബമായി ക്രമീകരിച്ചിരിക്കുന്ന പ്രൈമറി, അൾട്രാവൈഡ് ലെൻസുകൾ ഉൾപ്പെടുന്ന ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളോടുകൂടിയ പുതിയ ഡിസൈൻ ഫോണിലുണ്ടാവും. പവർ കീയുടെ അടുത്തായി ഒരു പുതിയ 'ക്യാപ്ചർ' ബട്ടൺ വരുമെന്നാണ് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു പ്രധാന മാറ്റം തന്നെയാവും ഫോണിൽ.

ഐഫോൺ 16ൽ 48 എംപി പ്രൈമറി ക്യാമറയും 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12 എംപി അൾട്രാവൈഡ് ലെൻസും ഫീച്ചർ ചെയ്യുന്ന ഡ്യുവൽ ക്യാമറ സംവിധാനമാണ് നൽകുന്നത്. എ18 ബയോണിക് ചിപ്പ് നൽകുന്ന, ഐഫോൺ 16 പ്രകടനത്തിന്റെ കാര്യത്തിൽ മെച്ചപ്പെടുമെന്ന് ഉറപ്പാണ്. കൂടാതെ ആധുനിക എഐ സംവിധാനങ്ങൾ ഏറെയുണ്ടാവും ഈ ഫോണിൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+