ഐഫോണ്‍ 16ന് 67100 രൂപ? പ്രൊ മോഡലുകള്‍ക്കും വില കുറയും; ഫ്‌ളാഗ്ഷിപ്പ് സീരീസിന്റെ വില ഇങ്ങനെ
മുംബൈ: ഐഫോണ്‍ 16 വാങ്ങാന്‍ പലരും ഒരുങ്ങിയിട്ടുണ്ടാവും. സെപ്റ്റംബര്‍ ഒന്‍പതിന് ഈ ഫ്‌ളാഗ്ഷിപ്പ് പുറത്തിറങ്ങുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ ഈ ഫോണ്‍ പുറത്തിറക്കുന്നത്. ആരാധകര്‍ക്കെല്ലാം അറിയേണ്ടത് ഐഫോണ്‍ 16ന്റെ വിലയെ കുറിച്ചാണ്. അതറിഞ്ഞാല്‍ മാത്രമേ ഇവ വേഗത്തില്‍ വാങ്ങാനാവുമോ എന്ന് തീരുമാനിക്കാനാവൂ.
ഔദ്യോഗികമായി വില അടുത്തയാഴ്ച്ച പ്രഖ്യാപിക്കും. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഐഫോണ്‍ 16ന് പതിനഞ്ച് മോഡലിലെ ബേസ് മോഡലിനേക്കാള്‍ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ആരാധകരെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയാണ്.

ഐഫേണ്‍ 16 സീരീസിലെ ബേസ് മോഡലിന് 799 ഡോളറാണ് വില. ഇന്ത്യയില്‍ 67100 രൂപ വരും ഇത്. ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡല്‍ ലോഞ്ച് ചെയ്തത് 79900 രൂപയ്ക്കാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ 12000 രൂപയില്‍ കുറവുണ്ട്. ഐഫോണ്‍ 16 പ്ലസ് മോഡലിന് 899 ഡോളറാണ് വില. അപ്പോള്‍ 75500 രൂപ മാത്രമാണ് നല്‍കേണ്ടി വരിക.
ഐഫോണ്‍ 16 പ്രൊയ്ക്ക് 1099 ഡോളര്‍ അഥവാ 92300 രൂപയാണ് നല്‍കേണ്ടത്. അള്‍ട്രാ പ്രീമിയം മോഡലായ ഐഫോണ്‍ 16 പ്രൊ മാക്‌സിന് 1199 രൂപയാണ്. 100700 രൂപ നല്‍കേണ്ടി വരും ഇന്ത്യയില്‍ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ തുകയ്ക്ക് പക്ഷേ ഇന്ത്യയില്‍ ഐഫോണ്‍ 16 ലഭിക്കാന്‍ സാധ്യത കുറവാണ്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വില യുഎസ് വിപണിയിലേതാണ്. അത് ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുന്ന തുകയാണ് നല്‍കിയിരിക്കുന്നത്. യുഎസ്സിലെ അതേ നിരക്കില്‍ ഫോണ്‍ ലഭ്യമായാല്‍ ഇന്ത്യയില്‍ വില കുറയും. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. ഐഫോണ്‍ 16 നിര്‍മാണത്തിലെ പല കാര്യങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അതിനെല്ലാം അധിക നികുതിയും ആപ്പിള്‍ നല്‍കുന്നുണ്ട്.
അതുകൊണ്ട് ഐഫോണ്‍ 16 വാങ്ങാന്‍ ചെലവ് വര്‍ധിക്കാനുള്ള സാധ്യത ഏറെയാണ്. കാരണം ഐഫോണ്‍ 16 പ്രൊയ്ക്കും, പ്രൊ മാക്‌സിനും വില കൂടാതിരിക്കാനുള്ള സാധ്യതയുണ്ട്. ഐഫോണ്‍ 15ന്റെ ലോഞ്ച് സമയത്ത് ഈ മോഡലുകള്‍ക്ക് വന്‍ തോതില്‍ നിരക്ക് വര്‍ധിപ്പിച്ചതാണ് ആപ്പിള്‍. അങ്ങനെയുള്ളപ്പോള്‍ അടുത്ത മോഡലിനും വില സമാനമായി തന്നെ തുടരാന്‍ സാധ്യതയുണ്ട്.
ചില അനലിസ്റ്റുകള്‍ പക്ഷേ നിരക്ക് വര്‍ധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഐഫോണ്‍ 16 പ്രൊ, പ്രൊ മാക്‌സ് എന്നിവയ്ക്ക് കഴിഞ്ഞ മോഡലിനെ അപേക്ഷിച്ച് വലിയ മാറ്റമുണ്ടാവില്ലെന്ന് മറ്റൊരു വിഭാഗം അനലിസ്റ്റുകള്‍ പറയുന്നു. അങ്ങനെയുള്ളപ്പോള്‍ നിരക്ക് വര്‍ധിക്കില്ലെന്ന് ഇവര്‍പറയുന്നു. എന്നാല്‍ പിന്നിലെ ക്യാമറയില്‍ അടക്കം ചെറിയ മാറ്റങ്ങളുണ്ടാവും. അതുപോലെ ഡിസൈനിലും ചിപ്‌സെറ്റിലും മാറ്റമുണ്ടാവും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമുണ്ടാവും. ഒപ്പം കൂടുതല്‍ ദൈര്‍ഘ്യം ലഭിക്കുന്ന ബാറ്ററിയും ഈ പ്രൊ മോഡലുകളിലുണ്ട്. അപ്പോള്‍ ഉറപ്പായും നിരക്ക് വര്‍ധിക്കുമെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ഹൈ എന്‍ഡ് മോള്‍ഡഡ് ഗ്ലാസ് ലെന്‍സ് കൂടി വരുന്നതോടെ നിരക്ക് ഒരുപാട് ഉയരാനും സാധ്യതയുണ്ട്.












Click it and Unblock the Notifications